- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതനിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹത്തിനെതിരെ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഫത്വ കൗൺസിൽ; തന്നെ ആരെങ്കിലും കായികമായി അക്രമിക്കാൻ തുനിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം പ്രസ്താവന ഇറക്കിയവർക്കെന്ന് ഷുക്കൂർ വക്കീൽ
കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തിൽ തന്നെ നടനും അഭിഭാഷകവുമായ സി.ഷുക്കൂറും ഭാര്യ ഷീനാ ഷുക്കൂറും മക്കളെ സാക്ഷിയാക്കി സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. അതേസമയം ഈ നിയമം ഇസ്ലാമിക നിയമത്തിന് എതിരാണെന്ന് വ്യാഖ്യാനിച്ചു കൊണ്ട് പലവിധത്തിലുള്ള ഭീഷണികളാണ്ഷുക്കൂർ വക്കീലിനെതിരെ ഉയരുന്നത്. സൈബർ ആക്രമണങ്ങൾക്ക് പുറമേ വ്യവസ്ഥാപിത സുന്നി സ്ഥാപനങ്ങളും ഇവർക്കെതിരെ രംഗത്തുവന്നു.
ഷുക്കൂറിന്റെ രണ്ടാം വിവാഹം മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടുള്ള കുറിപ്പ് പുറത്തിറക്കി പ്രമുഖ സുന്നി സ്ഥാപനം രംഗത്തുവന്നു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചാണ് വിവാഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഷൂക്കൂർ വക്കീലിന്റെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം നാടകവും വിരോധാഭാസവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്.
ഇസ്ലാമിലെ അനന്തരാവകാശ നിയമം അനുസരിച്ച് മരണപ്പെട്ട പിതാവാന് പെൺമക്കൾ മാത്രാണെന്ന് സ്വത്തിൽ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് സഹോദരീ സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥയെ മറികടക്കാനു സ്വത്തിൽ നിന്നും ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കിലീനെ പുതിയ വിവാഹത്തിന് നിർബന്ധിക്കുന്നതെന്നും ഫത്വ കൗൺസിൽ നോട്ടീസിൽ പറയുന്നു.
സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ച് ഇശ്ലാം മുന്നോട്ടു വെക്കുന്ന കാഴ്‌ച്ചപ്പാടുകളെ സമഗ്രമായി മുനസ്സിലാകാത്തതിന്‌റെ ദുരന്തമാണ് ഇത്തരം ആലോചനകൾ. നമ്മുടെ സ്വത്തിന്റെ യഥാർഥ ഉടമസ്ഥർ അല്ലാഹുവാണ്. അതിന്റെ സമ്പാദനവും വിനിയോഗവും
അവൻ നിശ്ചയിച്ച വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമേ നടത്താവൂ. സൃഷ്ടാവിൽ വിശ്വസിക്കുകയും അവന്റെ നിയമങ്ങളുടെ പൂർണത അംഗീകരിക്കുകയും ചെയ്യുന്നവർക്ക് ഇതിൽ ഒട്ടും പരിഭവമുണ്ടാകില്ല. ധനസമ്പാദനവും വിനിയോഗവുമെല്ലാം തന്നിഷ്ടം പോലെയാകാം എന്ന ദുഷ്ചിന്തയോ മരണാനന്തരം തന്റെ സമ്പാദ്യം ഇച്ഛിക്കും പോലെ വിഭജിക്കണം എന്ന ദുർവാശിയോ അവർക്കുണ്ടാകില്ല.
ഒരാളുട മരണത്തോടെ തന്റെ സ്വത്ത് അതിന്റെ യഥാർഥ ഉടമസ്ഥൻ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയിൽ പുനർവിഭജനം നടത്തുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ അന്തന്തരാവകാശ നിയമം. മരിച്ച വ്യക്തിയുമായുള്ള ബന്ധം അവകാശിയുടെ ജീവിത പ്രതീക്ഷ, ഉത്തരവാദിത്തങ്ങൾ എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യഥാക്രമം ഈ വിഭജനത്തിന് പരിഗണിക്കുന്നത്. ഇതിലെ അന്തരങ്ങൽ, ഒരുപക്ഷേ അവകാശികൾക്കിടയയിൽ സ്വത്ത് കൂാനും കുറയാനും തീരെ ലഭിക്കാതിരിക്കാനും കാരണമാകുമെന്നും നോട്ടീസിൽ പറയുന്നു.
ഇസ്ലാം മുന്നോട്ടു വെക്കുന്ന ഈ മാനദണ്ഡങ്ങളെല്ലാം അനന്തര സ്വത്തുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ, ജീവതകാലത്ത് സമ്പാദ്യം മുഴുവനായും പെൺകുട്ടികൾക്ക് വീതം വെച്ച് നൽകുന്നതിന് മതത്തിൽ തടസ്സമില്ല. അതിനാൽ തന്നെ ഇസ്ലാമിക നിയമം മറികടക്കാൻ രജിസ്റ്റർ വിവാഹം എന്ന സാഹസത്തിന് ഒരുങ്ങേണ്ടതുമില്ല. തങ്ങളുടെ സ്വാർത്ഥതയ്കക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികൾ വഞ്ചിതരാകില്ല. മതനിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ അവർ ശക്തമായി പ്രതിരോധിക്കുകയും ചെയ്യും.
ഈ വിഷയത്തിൽ അല്ലാവഹും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ തങ്ങളുടെ കാര്യത്തിൽ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല. അവന്നും ദൂതനും ആരൊരാൾ എതിരു പ്രവർത്തിക്കുന്നുവോ അയാൾ സ്പ്ഷ്ടമായ മാർഗ്ഗഭ്രംശത്തിൽ നിപതിച്ചു കഴിഞ്ഞു എഎന്നുമാണ് ഫത്വാ കൗൺസിൽ നോട്ടീസിൽ പറയുന്നത്.
അതേസമയം മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ഷൂക്കൂർ വക്കീൽ ഫേസ്‌ബുക്കിൽ കുറിച്ചു. പ്രതിരോധം ' എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ഷുക്കൂർ വക്കീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
നന്ദി.
പടച്ചവൻ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ.
' പ്രതിരോധം ' എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .
നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
സ്‌നേഹം
പെൺമക്കൾ മാത്രമാണെങ്കിൽ അവർക്ക് മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും രജിസ്റ്റർ വിവാഹം കഴിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്ലിം പിന്തുടർച്ചാവകാശ നിയമം ബാധകമല്ല.
'മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെൺമക്കൾക്ക് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുഴുവൻ സ്വത്തും മക്കൾക്കുതന്നെ കിട്ടിയേനെ' ഷുക്കൂർ എഴുതി. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂർ ഷീന ആദ്യ വിവാഹം. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് ഇന്ന് വിവാഹ രജിസ്റ്ററിൽ സാക്ഷികളായി ഒപ്പുവെച്ചത്.
ഷുക്കുർ വക്കീലിന്റെ ആദ്യവിവാഹം മതപരമായ ചടങ്ങുകളോടെയാണ് നടന്നത്. എന്നാൽ രണ്ടാം വിവാഹമാവട്ടെ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമായിരുന്നു. കാരണം അപ്പോൾ മാത്രമേ മുസ്ലിം വ്യക്തിനിയമം മറികടന്ന് അദ്ദേഹത്തിന് തന്റെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് കൊടുക്കാൻ കഴിയൂ. അഡ്വ ഷുക്കുറിന് മുന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്‌സൺ ലോ ആപ്ലിക്കേഷൻ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നിൽ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു. ഷുക്കുറിനും ഷീനക്കും ആൺമക്കൾ ഇല്ലാത്തതിനാൽ ബാക്കി സ്വത്തുക്കൾ പോവുക ഷുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപ്പത്രം എഴുതിവച്ചാൽപോലും അത് നിയമവിധേയം ആവുകയില്ല. എന്നാൽ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽനിന്ന് രക്ഷപ്പെടാം.
ദേശീയ മാധ്യമങ്ങൾ വരെ ഇതുവാർത്തയാക്കി. അതോടൊപ്പം ഇസ്ലാമിസ്റ്റുകളിൽ നിന്ന് അതിശക്തമായ സൈബർ ആക്രമണവും ഉണ്ടായി. ഷുക്കൂർ വക്കീൽ ശരീയത്ത് പ്രകാരം ഭാഗംവെച്ച് സഹോദരിമാരുടെ സ്വത്ത് അടിച്ച് മാറ്റിയവനാണെന്നും, വിവാഹമോചനം ചെയ്യാതെ എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുക എന്നൊക്കെയാണ് അവർ ഉയർത്തിയ വാദങ്ങൾ. വേണമെങ്കിൽ മക്കൾക്ക് സ്വത്ത് ഇഷ്ടദാനമായി എഴുതിവെക്കാമെല്ലോ എന്നും ഇവർ ചോദിച്ചിരുന്നു.
ആക്ഷേപങ്ങൾക്ക് ഷു്ക്കൂർ വക്കീൽ തന്നെ മറുപടിയും നൽകി.''1954ൽ പാർലിമെന്റ് അംഗീകരിച്ച സ്‌പെഷ്യൽ മാരേജ് ആസ്റ്റ് പ്രകാരം ഞങ്ങൾ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യുകയാണെന്ന് പറഞ്ഞതിരെയുള്ള ചില പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടു. പലരും എനിക്ക് അത് വാട്‌സാപ്പിൽ അയച്ച് തന്നിട്ടുണ്ട്. സ്‌പെഷ്യൽ മാരേജ് ആക്റ്റ് 15 പ്രകാരം, രജിസ്്റ്റർ ചെയ്യുന്നതിന് വിവാഹ മോചനം ചെയ്യേണ്ട ആവശ്യമില്ല. ഇതിൽ മൂന്ന് കണ്ടീഷൻസ് ആണ് പറയുന്നത്.
നേരത്തെ ആചാരപ്രകാരം വിവാഹം ചെയ്ത് ആളുകൾക്ക് 21 വയസ്സ് ആ സമയത്ത് ഉണ്ടാകണം. ആ കല്യാണശേഷം ഞങ്ങൾ ഇതുവരെ ഒരുമിച്ച് ജീവിച്ചിരിക്കണം. പിന്നെ ഞങ്ങൾ ബുദ്ധി ഉറച്ച ആളുകൾ ആയിരിക്കണം. ഈ മൂന്ന് കണ്ടീഷൻസും ഞങ്ങൾ ക്വാളിഫൈ ചെയ്തിട്ടുണ്ട്. ആ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഒരു മാസം കഴിഞ്ഞ് ഒബ്ജക്ഷൻ ഇല്ലാത്തതുകൊണ്ട് ഇൻഷാ അല്ലാഹ്, എട്ടാം തീയതി വിവാഹം കഴിക്കാൻ പോവുകയാണ്. ''- ഷുക്കൂർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ