- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയില്‍ ജീവിതം എങ്ങനെ എന്നറിയാന്‍ അന്ന് 500 രൂപ അടച്ച് അഴിക്കുള്ളിലായി! ഇന്നലെ തടവറ ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും സാധിച്ചതുമില്ല; അഡ്വ. രാമന്‍പിള്ളയുടെ തന്ത്രങ്ങള്‍ക്കും തടവറ ഒഴിവാക്കാന്‍ ആയില്ല; ഹണി റോസിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ജുവല്ലറി മുതലാളിക്ക് ശരിക്കും 'ഫീല്‍ ദ ജയില്‍'
ജയില്‍ ജീവിതം എങ്ങനെ എന്നറിയാന്‍ അന്ന് 500 രൂപ അടച്ച് അഴിക്കുള്ളിലായി!
കൊച്ചി: ജയില്‍ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാന്‍ വളരം ആഗ്രഹമുള്ള ആളായിരുന്നു ബോബി ചെമ്മണ്ണൂര്‍. അതുകൊണ്ട് ജയില്‍ എങ്ങനെയാണെന്ന് അറിയന്‍ വേണ്ടി തനിക്ക് ജയിലില്‍ കാണാനുള്ള ആഗ്രഹവുമായി പതിനഞ്ച് വര്‍ഷം മുമ്പ് ബോബി കേരള പൊലീസിനെ സമീപിച്ചിരുന്നു. അന്ന് കുറ്റം ചെയ്യാത്തവര്‍ക്ക് ജയിലില്‍ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് തെലങ്കാനയില്‍ ജയില്‍ ടൂറിസത്തിന്റെ 'ഫീല്‍ ദ ജയില്‍' എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂര്‍ ആ അഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലില്‍ കഴിഞ്ഞത്.
തടവുകാരുടേതുപോലത്തെ വസ്ത്രം ധരിച്ച്, അവിടത്തെ ജോലികള്‍ ചെയ്ത്, അവര്‍ക്ക് നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു 24 മണിക്കൂര്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്. ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ ജയിലിന്റെ ശരിക്കും ഫീല്‍ അറിഞ്ഞിരിക്കയാണ് ബോബി. അന്ന് ജയിലില്‍ കിടക്കാന്‍ 500 രൂപയാണ് മുടക്കിയതെങ്കില്‍ ഇന്നലെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും വമ്പന്‍ വക്കീലിനെ കളത്തില്‍ ഇറക്കിയിട്ടും അതിന് സാധിച്ചില്ല.
സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇന്നലെ യഥാര്‍ത്ഥ തടവുപുള്ളിയായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട്ടെ ജില്ലാ ജയിലില്‍ എത്തി. ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടയുടന്‍ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ബോബിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാക്കനാട്ടെ ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചത്.
അന്ന് അകത്ത് കിടക്കാന്‍ ആഗ്രഹിച്ച ബോബി ചെമ്മണ്ണൂര്‍, ഇന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ്. ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചേക്കും. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതെല്ലാം ബോബിക്ക് തന്നെ തിരിച്ചടിയായി മാറുകയാണ് ഉണ്ടായത്. ഒടുവില്‍ കാക്കനാട് ജില്ലാ ജയിലില്‍ അഴിക്കുള്ളില്‍ കഴിയുകയാണ് ബോബി.
സംസ്ഥാനത്ത ഏറ്റവും പ്രഗത്ഭനായ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയെ കളത്തിലിറക്കിയിട്ടും ബോബിക്ക് ജയില്‍ശിക്ഷ ഒഴിവാക്കാന്‍ സാധിച്ചില്ല. ബോബി ചെമ്മണൂരിനു വേണ്ടി മജിസ്ട്രേട്ട് കോടതിയില്‍ നടന്നതു ശക്തമായ വാദ പ്രതിവാദമായിരുന്നു. ബി രാമന്‍പിള്ള നേരിട്ടെത്തി വാദിച്ചിട്ടും ജാമ്യം കിട്ടാത്തത് ബോബി ചെമ്മണ്ണൂരിനെ ഞെട്ടിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാകാത്ത കേസിന്റെ 'മെറിറ്റിലേക്കു' കടക്കേണ്ടതില്ലെന്ന കോടതി നിലപാടാണ് നിര്‍ണ്ണായകമായത്. അതിനിടെ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബോബി ചെമ്മണൂര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
ഇന്നു ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹൈക്കോടതിയില്‍ കേസ് റദ്ദാക്കാന്‍ അപേക്ഷ നല്‍കാനുമാണു നീക്കം. തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണു ബോബിയുടെ വാദം. പ്രതിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന വേദിയില്‍ പ്രതി പരാതിക്കാരിയുടെ കയ്യില്‍ പിടിക്കുകയായിരുന്നില്ല. കൈ നീട്ടിയപ്പോള്‍ നടി അതു സ്വീകരിച്ചു പ്രതിയുടെ കൈയ്യില്‍ പിടിക്കുകയായിരുന്നെന്നാണു പ്രതിഭാഗം വാദിച്ചത്. കയ്യില്‍ പിടിച്ചു വട്ടത്തില്‍ കറക്കിയതു ചുറ്റും കൂടിയിരുന്നവരെ രസിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
ഇതിനുശേഷം നടി അവിടെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സംസാരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവര്‍ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കില്‍ നടി അന്ന് അങ്ങനെ ചെയ്യുമായിരുന്നില്ലെന്നാണു ബോബിയുടെ വാദം. ഇതെല്ലാം കോടതി തള്ളി. അങ്ങനെയാണ് 14 ദിവസം ജയില്‍ വാസമെത്തുന്നത്. ഇതില്‍ ബോച്്ചെ തീര്‍ത്തും നിരാശനാണ്. എറണാകുളം ജില്ലാ ജയിലില്‍ സാധാരണ തടവുകാര്‍ക്കുള്ള സൗകര്യം മാത്രമേ ബോബിയ്ക്ക് കൊടുക്കുന്നതുമുള്ളൂ.
അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ പ്രശ്‌നമുണ്ടാക്കേണ്ടെന്നു കരുതിയാണു സംഭവം നടന്ന സമയത്തു പ്രതികരിക്കാതിരുന്നതെന്നു പരാതിക്കാരി വ്യക്തമാക്കിയിരുന്നു. തനിക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് അന്നുതന്നെ ബന്ധപ്പെട്ട പലരോടും പരാതിപറഞ്ഞിരുന്നു. പല അവസരങ്ങളിലും പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതും പരാതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയെ അനുകരിച്ചു പലരും നടിയെ പിന്തുടര്‍ന്നു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതും ചൂണ്ടിക്കാട്ടി. ഇതെല്ലാം മജിസ്ട്രേട്ട് കോടതിയില്‍ നിര്‍ണ്ണായകമായി. സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാലും കേസ് തുടരുന്നത് ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയാണ്. ഇതുകൊണ്ടാണ് എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയിലേക്കും പോകും.