- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുവണ്ടിയിൽ നിന്നും കേരളാ ബ്രാൻഡ് ഫെനി ഉണ്ടാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി; ഫെനി ഉൽപ്പാദനത്തിന് വേണ്ട തുടർനടപടികൾ എങ്ങുമെത്തിയില്ല; കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കർഷകരെ വെട്ടിലാക്കി; വില ഉറപ്പില്ലാതെ വിളവെടുപ്പ് തുടങ്ങി കർഷകർ
കണ്ണൂർ: കാലാവസ്ഥ വ്യതിയാവനത്തെ തുടർന്നുള്ള വിളവ് കുറവും കാർഷിക വിളകളുടെ വില തകർച്ചയും ദുരിതത്തിൽ ആക്കിയ മലയോര കർഷകർക്ക് കശുവണ്ടി സീസൺ. കേരളത്തിൽ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും കൂടുതലും കശുവണ്ടി ഉത്പാദിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലാണ്. ഈ പ്രദേശത്ത് മറ്റൊരു കശുവണ്ടി സീസൺ കൂടി വന്നതോടെ വിളവെടുപ്പ് തുടങ്ങി കർഷകർ.
എന്നാൽ കശുവണ്ടി വിപണിയിൽ വിലനിലവാരത്തിൽ നാളിതുവരെ വ്യക്തത ഇല്ലാത്തതിനാൽ കർഷകർ ആശങ്കയിലാണ്. എത്രത്തോളം കശുമാങ്ങ ഉല്പാദിപ്പിച്ചു കഴിഞ്ഞാലും കൃത്യമായ വില ലഭിക്കുമമോ എന്ന ആശങ്ക കർഷകർക്കുള്ളിൽ നിലനിൽക്കുന്നുണ്ട്. മലയോര പ്രദേശത്തുള്ള മിക്ക കർഷകരും കശുവണ്ടിയുടെ വില ഇടിയുകയും റബ്ബറിന് വില ഉയരുകയും ചെയ്തതോടെ കശുമാവ് മുറിച്ച് റബ്ബർ കൃഷി ആരംഭിച്ചിരുന്നു. എന്നാൽ റബറിന്റെ വില കുറഞ്ഞത് ഇവരുടെ ഉള്ളിൽ ആശങ്ക സൃഷ്ടിച്ചു. മിക്ക ആളുകളും റബ്ബർ കൃഷി ഉപേക്ഷിച്ചു.
ഇപ്പോൾ അവശേഷിക്കുന്ന ചുരുക്കം ചില കശുമാവ് കർഷകർ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വെളിയിൽ ഉണ്ടായി ഇടിവും വില തകർച്ചയും കാരണം നിരാശയിലാണ്. കഴിഞ്ഞവർഷം ആദ്യം കിലോയ്ക്ക് 130 രൂപ വിലയുണ്ടായ കശുവണ്ടിക്ക് ഉൽപാദനം കൂടിയതോടെ വില കുറഞ്ഞ 80ലേക്ക് എത്തിയത് കർഷകർക്കുള്ളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത്തവണ അവസ്ഥ എന്താകും എന്ന് അറിയാതെ നിരവധി കർഷകരാണ് കശുവണ്ടി ഉത്പാദിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയിൽ വ്യാപാരികളും ഇടനിലക്കാരും ഒത്തുകളിച്ച് വിലകുറക്കുകയാണ് പതിവ്.
മറ്റൊരു സീസൺ കൂടി എത്തിയതോടെ കശുവണ്ടി ഉത്പാദിപ്പിക്കുകയാണ് കണ്ണൂരിലെ കർഷകർ എന്നാൽ കശുവണ്ടിയുടെ വില ഇത്തവണ മാർക്കറ്റിൽ എന്താകുമെന്നും അതിൽ എത്രത്തോളം വ്യതിയാനം വരുമെന്നും അറിയാതെ ആശങ്കയിലാണ് കർഷകർ. സഹകരണ സംഘം മുഖേന കശുവണ്ടി സംഭരിക്കണമെന്ന് ആവശ്യം പണ്ടുമുതലേ ഉണ്ട് എങ്കിലും നാളിതുവരെ ഇതിനൊരു തീരുമാനമായിട്ടില്ല.
ഫെനി ഉത്പാദനം കടലാസിൽ മാത്രം
ഗോവയിൽ ഉത്പാദിപ്പിക്കുന്ന ഗോവൻ ഇന്ത്യ മുഴുവൻ പ്രശസ്തമാണ്. ഈ മാതൃകയിൽ കണ്ണൂരിലെ കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കാവുന്ന ധാരണയായിരുന്നു എങ്കിലും ഇത്തരത്തിലുള്ള പ്രഖ്യാപനവും മറ്റും ഇതുവരെ കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പ്രഖ്യാപനം നടന്നിട്ട് കാലങ്ങളായി എങ്കിലും ഉത്പാദനത്തിനു വേണ്ട നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
താരതമ്യേന വീര്യം കുറഞ്ഞ മദ്യമാണ് ഫെനി. ഇത് ഉല്പാദിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകാനുള്ള നടപടികൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ആയിരക്കണക്കിന് ക്വിന്റൽ കശുമാങ്ങ ഉപയോഗശൂന്യമായി നശിച്ചുപോകുമ്പോഴും കശുമാങ്ങയിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ആകെ പ്രഖ്യാപനം നടത്തിയത് ഫെനി ഉത്പാദിപ്പിക്കും എന്ന പ്രഖ്യാപനം ആയിരുന്നു എങ്കിലും അതിൽ കാര്യമായ തീരുമാനങ്ങളും കോൺട്രാക്ടും മറ്റും പുരോഗമിക്കാത്തത് കർഷകർക്കുള്ളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഫെനി ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർക്ക് വില വ്യതിയാനത്തിനുള്ള ആശങ്ക നീങ്ങി കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ എങ്കിലും ഈ കാര്യത്തിൽ ഇതുവരെ തീരുമാനമാകാതെ ഇരിക്കുന്നത് കർഷകർക്കുള്ളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കൃഷി വിജ്ഞാനകേന്ദ്രങ്ങളും ക്യാഷ്യു ബോർഡ് പോലെയുള്ള സ്ഥാപനങ്ങളും ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനുള്ള വെള്ളാനകൾ മാത്രമാണ് എന്നാണ് കർഷകരുടെ ആക്ഷേപം. കണ്ണൂർ ജില്ലയിൽ ഫെനി ഉൽപാദനത്തിന് വേണ്ട എസ്റ്റിമേറ്റ് പോലും കർഷകർക്കിടയിൽ കൃത്യമായ നടന്നില്ല എന്നുള്ള ആക്ഷേപവും കർഷകർക്കുള്ളിൽ ഉയർന്നു വരുന്നുണ്ട്. ഈ വർഷം ഫെനി ഉൽപാദനം തുടങ്ങും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുമായി അധികൃതർ കർഷകർക്കിടയിൽ കാര്യമായ ചർച്ച പോലും നടത്തിയിട്ടില്ല. ഉൽപാദനം പല ആശങ്കകൾക്കും വിരാമം ആകും എന്ന് കണ്ണൂർ ജില്ലയിലെ കശുമാവിൻ കർഷകർ വിചാരിക്കുന്നുണ്ടെങ്കിൽ ഇതിനൊരു തീരുമാനം ആകാത്തതാണ് ഇപ്പോഴും കർഷകർക്ക് ആശങ്കയായി നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന്.