- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ
തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലും വെസ്റ്റ്‌നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കേരളത്തിലുടീളം ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അഞ്ചുദിവസത്തിനിടെ ഏഴുപേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒരാളുടെ മരണം വെസ്റ്റ്‌നൈൽ കാരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. എല്ലാ ജില്ലകളിലും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊതുകുനിവാരണവും ഉറവിടനശീകരണവുമാണ് പ്രധാന പ്രതിരോധപ്രവർത്തനം.
വൈസ്റ്റ്‌നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ അതിവേഗം വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ് ചികിൽസ നൽകേണ്ടത് അനിവാര്യതയാണ്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ടുചെയ്തത്. ജപ്പാൻജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും. എന്നാൽ ജപ്പാൻജ്വരംപോലെ ഗുരുതരമാകാറില്ല. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സതേടണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ജപ്പാൻജ്വരം സാധാരണ 18-നു താഴെയുള്ളവരെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ്‌നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. ജപ്പാൻജ്വരത്തിന് വാക്‌സിൻ ലഭ്യമാണ്.
ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ്‌നൈൽ പനി പരത്തുന്നത്. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ വരും. ഒരുശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണംവരെയും സംഭവിക്കാം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ഇതുവരെ 10 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്.
മസ്തിഷ്‌കജ്വരം ബാധിച്ചവരിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ പനി കണ്ടെത്തിയത്. രോഗലക്ഷണമുള്ളവരുടെ രക്തം, നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റീജണൽ വൈറൽ റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. തുടർന്ന് പോസിറ്റീവായവരുടെ സ്രവങ്ങൾ പുണെ വൈറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും അവിടെനിന്ന് വെസ്റ്റ്നൈൽ പനിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്നുേപർക്കും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ ആൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമേ രോഗം സ്ഥിരീകരിക്കാത്ത ഒരു രോഗി സ്വകാര്യ ആശുപത്രിയിലുണ്ട്. തൃശ്ശൂരിൽ മരിച്ചയാൾക്കു പുറമേ വെള്ളാങ്ങല്ലൂരിലും ഒരാൾക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്.