- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം; അഗ്നിബാധയുണ്ടായത് കഴിഞ്ഞതവണ ഏറ്റവും ഒടുവിൽ തീയണച്ച സെക്ടർ ഏഴിൽ; വീണ്ടും തീപിടുത്തമുണ്ടായത് രണ്ടാഴ്ച്ചക്കിടയിൽ; അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി; പ്രദേശത്ത് വ്യാപകപുക നിറഞ്ഞു; വീണ്ടും തീപിടുത്തം ഉണ്ടായതിന്റെ കാരണം അവ്യക്തം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷ സേന തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. ബ്രഹ്‌മപുരത്ത് തുടർന്നിരുന്ന അഗ്‌നിരക്ഷ സേനയുടെ യൂണിറ്റുകൾക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുകയാണ്.കഴിഞ്ഞ തവണയുണ്ടായ തീപിടിത്തതിൽ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടർ ഏഴ്.നിലവിൽ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്.
തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.അഗ്‌നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തിൽ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടർ ഏഴ്.
മാർച്ച് 2ന് ആരംഭിച്ച തീപിടിത്തം മാർച്ച് 13ന് പൂർണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയിരുന്നു.ഒരുമാസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നിർദ്ദേശം.
ബ്രഹ്‌മപുരത്തെ തീയും പുകയും തത്ക്കാലം അണഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്കയും ഭീതിയും ദുരിതവും അണയുന്നില്ല. നേരത്തെയുള്ള തീയും പുകയും അണഞ്ഞതിനു ശേഷം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗർഭിണികൾ, വൃദ്ധജനങ്ങൾ, കുട്ടികൾ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തൽ. സസ്യങ്ങൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ, നാടൻ മത്സ്യങ്ങൾ തുടങ്ങിയവയെയും മലിനീകരണം ദോഷകരമായി ബാധിച്ചതായി നാട്ടുകാർ പറയുന്നു.
110 ഏക്കറിലാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നത്. ബ്രഹ്‌മപുരത്തുണ്ടായ ആദ്യ തീപ്പിടിത്തം ദേശീയ മാധ്യമങ്ങൾപോലും വാർത്തായാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ