കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിന്റെ കെട്ടിടത്തിൽ തീ പിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തം. ഇലക്ട്രോണിക് ഉപകരണങ്ങളുള്ള സ്ഥലത്താണ് തീ പിടിച്ചത്. തീ കണ്ടപ്പോൾ തന്നെ അണയ്ക്കാനുള്ള ശ്രമം ജീവനക്കാർ നടത്തി. എന്നാൽ തീ ആളി പടർന്നു. ഇതോടെ ഫയർഫോഴ്‌സ് എത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിടത്തിൽ നിറയെ തുണികളുള്ളതിനാൽ തീ ആളി പടരാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ആർക്കും പരിക്കേറ്റില്ലെന്നാണ് സൂചന. ആശങ്ക വേണ്ടെന്നാണ് ഫയർഫോഴ്‌സ് അറിയിക്കുന്നത്.

കല്ലായി റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സിൽക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന രണ്ടു കാറും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണ് ഫയർഫോഴ്‌സ് ലക്ഷ്യം. കട രാവിലെ തുറക്കുന്നതിന് മുൻപായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

എസി യൂണിറ്റുകൾ വച്ചിരിക്കുന്ന ഭാഗത്താണ് തീ ആദ്യം പടർന്നത്. ഇതു കൊണ്ട് കൂടിയാണ് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന വിലയിരുത്തലിൽ എത്താൻ കാരണം.