- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിനാളങ്ങള്‍ വീടുവിഴുങ്ങി; പാഠപുസ്തകങ്ങളും കളിക്കോപ്പും നഷ്ടമായി ഒന്നാം ക്ലാസുകാരന്റെ വിലാപം; ആശ്വസിപ്പിച്ച് ഫയര്‍ഫോഴ്സ് മാമന്‍മാര്‍
പാഠപുസ്തകം നഷ്ടപ്പെട്ട കുരുന്നിനെ ആശ്വസിപ്പിച്ച് ഫയര്‍ഫോഴ്സ് മാമന്‍മാര്‍
പത്തനംതിട്ട: തീപിടിച്ച വീട് ഭാഗികമായി കത്തിനശിച്ചു. പക്ഷേ, ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ പാഠപുസ്തകങ്ങളും ഉടുപ്പും കളിപ്പാട്ടങ്ങളുമൊക്കെ തീ വിഴുങ്ങി. വിങ്ങിപ്പൊട്ടി നിന്ന കുരുന്നിനെ ആശ്വസിപ്പിച്ച് ഫയര്‍ഫോഴ്സ് മാമന്‍മാര്‍.
ഇലന്തൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പുളിന്തിട്ട പുല്‍പ്പറേത്ത് വീട്ടിലാണ് ഇന്ന് രാവിലെ എട്ടു മണിയോടെ തീപിടുത്തമുണ്ടായത്. കുപ്രസിദ്ധമായ നരബലി നടന്ന വീടിന് എതിര്‍വശത്താണ് ഈ വീട്. സംഭവം നടക്കുമ്പോള്‍ വിജയലക്ഷ്മി, പി.കെ. ഉഷ, പ്രിയ, ഒന്നാം ക്ലാസുകാരന്‍ ശിവംകാര്‍ത്തിക് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരുക്കോ പൊള്ളലോ ഇല്ല. പൂജാമുറയില്‍ കത്തിച്ചു വച്ച നിലവിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്.
ശിവം കാര്‍ത്തിക് ആറന്മുള സുദര്‍ശനം സെന്‍ട്രല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്. തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് അഗ്‌നിശമന സേന പാഞ്ഞെത്തി. വീട് ഭാഗികമായി കത്തി നശിച്ചു. ഓടു മേഞ്ഞ വീട്ടില്‍ ആറു മുറികളാണുള്ളത്. ഫയര്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനാണ് എത്തിയത്. തീയണച്ചതിന് പിന്നാലെ തന്റെ കളിക്കോപ്പുകളും പുസ്തകങ്ങളും നഷ്ടമായ വിവരം ശിവം കാര്‍ത്തികിന് മനിസലായി. അവന്‍ കരയാന്‍ തുടങ്ങി. ഇതോടെ ആശ്വാസ വചനങ്ങളുമായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്