കൊല്ലം: ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാന്റെുയും ഭാര്യ സജ്‌നയുടെയും നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തതായി പരാതി ഉയർന്നിട്ടു കുറച്ചു ദിവസമായി. ഈ വിഷയത്തിൽ ഫിറോസ് ഖാന്‌റെ പക്ഷത്താണ് തെറ്റെന്ന വിധത്തിൽ പ്രചരണവും സൈബറിടത്തിൽ നടത്തിരുന്നു. വീട് നിർമ്മാണത്തിനായി കരാറെടുത്ത കോൺട്രാക്ടറാണ് വീട് അടിച്ചു തകർത്തത്. ഇത് ആദ്യം തള്ളിയ കോൺട്രാക്ടർ തന്നെ പിന്നീട് പൊലീസ് സ്‌റ്റേഷനിൽ എല്ലാം ശരിയാക്കി നൽകാമെന്ന് എഴുതി നൽകി വിഷയം തീർത്തു.

ഫിറോസ് ഖാന്റെയും സജ്ജനയുടെയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ പറഞ്ഞുറപ്പിച്ച തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് പരാതി. ചാത്തന്നൂർ പൊലീസിന് ഫിറോസ് പരാതി നൽകിയിരുന്നു.

എന്നാൽ ആരോപണം കോൺട്രാക്ടർ ഷഹീർ നിഷേധിച്ചു. സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീർ പ്രതികരിച്ചു. പൊലീസ് രണ്ട് കൂട്ടരെയും വിളിച്ചു അന്വേഷിച്ചപ്പോൾ തല്ലിപ്പൊളിച്ചത് ഷഹീറാണെന്ന് കണ്ടെത്തി. ഇതോടെ തല്ലിപ്പൊളിച്ച ഭാഗങ്ങൾ നന്നാക്കി നല്കാമെന്ന് പൊലീസ് സ്‌റ്റേഷനിൽ എഴുതി നൽകുകയും ചെയ്തു കോൺട്രാക്ടർ. കഴിഞ്ഞ മാസം 30ന് മുമ്പാകെ നന്നാക്കി നൽകാമെന്നാണ് ചാത്തന്നൂർ പൊലീസിന് മുമ്പാകെ വ്യക്തമാക്കിയത്.

അടിച്ച് പൊട്ടിച്ച ഭാഗങ്ങൾ ഷഹീർ തന്നെ പിന്നീട് റെഡിയാക്കി നൽകിയിട്ടുണ്ട്. സാധനങ്ങൾ അടിച്ച് പൊട്ടിച്ചപ്പോൾ അയാളുടെ കൈ മുറിഞ്ഞ് അവിടെ ചോരവീഴുകയും പൊലീസുകാർ വന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു വ്യക്തികളും തമ്മുള്ള പ്രശ്‌നം തൽക്കാലം ശമനം തീർപ്പാക്കിയിരിക്കയാണ്.

തറകെട്ടിയതിന് ശേഷമുള്ള വർക്ക് മൊത്തം എടുത്തത് ഞാനാണെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ സജ്‌നയും ഫിറോസും പറയുന്നത് വളരെ തുച്ഛമായ പണികൾ മാത്രമാണെന്നാണ്. ബാക്കി ആ വീട്ടിലെ പണികൾ വേറെ വ്യക്തികളും അവർ സ്വയവുമാണ് ചെയ്തതെന്നും അവർ പറഞ്ഞിരുന്നു. 1500 ചതുരശ്ര അടിയെന്ന വീട് പിന്നീട 1900 അടിയായി വലുതാക്കിയിരുന്നു. ഇതിനിടെയാണ് കോൺട്രാക്ടറുമായുള്ള തർക്കവും അത് അടിപിടിയിൽ കലാശിക്കുന്നതും.

ഇപ്പോൾ സൈബറിടത്തിൽ വിഷയം ചർച്ചയാതോടെ പൊലീസ് സ്‌റ്റേഷനിൽ വെച്ച് ഷഹീർ എഴുതി നൽകിയ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.