തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തിരുവനന്തപുരം പാലോട് മങ്കയം ബ്രൈമൂറിൽ മലവെള്ളപ്പാച്ചിൽ. പത്ത് പേർ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ കാണാതായി. അമ്മയേയു കുഞ്ഞിനേയും കാണാതായെങ്കിലും കുഞ്ഞിനെ പിന്നീട് കണ്ടെത്തി. പ്രാഥമിക ശ്രൂശകൾക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അമ്മയെ ആണ് കണ്ടെത്താൻ ഉള്ളത്.  നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നെടുമങ്ങാട് നിന്നെത്തിയവർ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കിൽപ്പെട്ടത്.

തിരുവനന്തപുരത്ത് മലയോര മേഖയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയിൽ മഴ തുടരുകയാണ്. കല്ലടയാർ കരകവിഞ്ഞൊഴുകുകയാണ്.

വയനാട് മീനങ്ങാടിയിൽ പെയ്ത കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.