- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കലും നന്നാകില്ല, ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാരിന് നെട്ടോട്ടം; പാതയോരങ്ങളിലെ ഫ്‌ളക്സ് ബോര്‍ഡുകള്‍ നീക്കാനുളള ഉത്തരവ് പൊടിതട്ടിയെടുത്ത് വീണ്ടും പുറപ്പെടുവിച്ചു
ഒരിക്കലും നന്നാകില്ല, ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാരിന് നെട്ടോട്ടം
തിരുവനന്തപുരം: പാതയോരങ്ങളിലെ ഫ്‌ളക്സ് ബോര്‍ഡ് നീക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതോടെ സര്‍ക്കാര്‍ നെട്ടോട്ടം തുടങ്ങി. പാതയോരങ്ങളിലെ ഫല്‍ക്സ് ബോര്‍ഡുകള്‍ നീക്കാനുളള ഉത്തരവ് പൊടിതട്ടിയെടുത്ത് വീണ്ടും പുറപ്പെടുവിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് നേരത്തേയുള്ള ഉത്തരവ് എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു കൊണ്ട് അവരുടെ ഫോണ്‍ നമ്പര്‍ അടക്കം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഇന്നലെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനം ഒരിക്കലും നന്നാകില്ല. പഴയ കേരളമെന്നല്ല പുതിയ കേരളമെന്നാണ് പറയേണ്ടതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയമായി ശക്തരാകുന്നവര്‍ക്ക് നിയമം ബാധകമാകാത്ത സാഹചര്യമാണുളളത്. രാഷ്ട്രീയ പിന്തുണയുണ്ടെങ്കില്‍ എന്തുമാകാമെന്ന സാഹചര്യമാണുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ നിരീക്ഷിച്ചതോടെയാണ് സര്‍ക്കാരിന്റെ തിരക്കു പിടിച്ച നീക്കം. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും അനധികൃത ബോര്‍ഡുകള്‍ക്ക് കുറവുണ്ടാകുന്നില്ലെന്നും ആയിരക്കണക്കിന് എണ്ണം ഇപ്പോഴുമുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2022 ഒക്ടോബര്‍ ഒമ്പതിനാണ് പാതയോരങ്ങളിലെ ഫല്‍ക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപന തലത്തിലും ജില്ലാ തലത്തിലും കമ്മറ്റികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നതു പോലെ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയോ അവരുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
ഹൈക്കോടതി വിമര്‍ശനം വന്നതിന് പിന്നാലെ ഇന്നലെ തിരക്കിട്ട് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് അവരുടെ ഫോണ്‍ നമ്പരും പുറപ്പെടുവിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകള്‍ നോഡല്‍ ഓഫീസര്‍മാര്‍ ഏകോപിപ്പിക്കണം.
അതാത് ജില്ലകളിലെ നോഡല്‍ ഓഫീസര്‍മാരും ഫോണ്‍ നമ്പരും ചുവടെ
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്