കോപ്പന്‍ഹേഗന്‍: കഴിഞ്ഞ ദിവസം സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ച വിമാനയാത്രക്കാര്‍ അനുഭവിച്ചത്് നരകയാതന. മാത്രമല്ല 15 മണിക്കൂര്‍ യാത്ര ചെയ്തിട്ടും ഒടുവില്‍ അവര്‍ക്ക് കോപ്പന്‍ഹേഗനില്‍ വെച്ച്് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഗ്രീന്‍ലാന്‍ഡിന് മുകളിലൂടെ പറക്കുമ്പോള്‍ ഉണ്ടായ സാങ്കേതിമായ പ്രശനങ്ങളാണ്് വിമാനത്തിന്റെ യാത്ര ദുരിതമയമാക്കിയത്.

സ്‌ക്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ യാത്രക്കാരാണ് ഇത്തരം ഒരു പ്രശ്നത്തില്‍ പെട്ടത്. ഒമ്പത് മണിക്കൂര്‍ കൊണ്ട് മിയാമിയില്‍ എത്തേണ്ട വിമാനമാണ് 15 മണിക്കൂര്‍ ആകാശത്ത് ചുറ്റിത്തിരിഞ്ഞത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം കോപ്പന്‍ഹേഗനില്‍ പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ സംവിധാനം ഒരുക്കിയതായും ഇന്ന് തന്നെ അവരെ മിയാമിയില്‍ എത്തിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.

254 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. സാധാരണ ഗതിയില്‍ ആകാശച്ചുഴിയില്‍ പെടുന്ന വിമാനം വല്ല്ാതെ ആടിയുലയുന്ന പതിവുണ്ട്. വിമാനത്തിനുള്ളിലെ അവസ്ഥ പല യാത്രക്കാരും ചിത്രീകരിച്ചത്് സമൂഹമാധ്യമങ്ങളില്‍

പോസ്റ്റ് ചെയ്തിട്ടുണ്ട്. റാക്കുകളില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ബാഗുകളും കപ്പുകളും എല്ലാം വിമാനത്തിനുള്ളില്‍ ചിതറിക്കിടക്കുകയായിരുന്നു. കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനും അവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി സ്‌ക്കാന്‍ഡിനേവ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബറില്‍ ഒരു സ്‌ക്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഒരു യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കോപ്പന്‍ഹേഗനില്‍ ഇറക്കേണ്ടി വന്നിരുന്നു. ഓസ്ലോയില്‍ നിന്ന് സ്പെയിനിലെ മലാക്കയിലേക്ക് പറക്കുകയായിരുന്നു ഈ വിമാനം. വിമാനങ്ങളില്‍ കയറിക്കൂടുന്ന എലികള്‍ പ്രധാനപ്പെട്ട വയറിംഗ് സംവിധാനങ്ങള്‍ കടിച്ചുമുറിച്ചാല്‍ അത് വലിയ ദുരന്തത്തിലേക്കായിരിക്കും കൊണ്ട് ചെന്നെത്തിക്കുക എന്നത് കൊണ്ടാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.