- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീ പിടിച്ച എഞ്ചിനുമായി ആ വിമാനം പറന്നത് ഏതാണ്ട് 40 മിനിറ്റ്; ടേക്ക് ഓഫിനിടയിൽ പക്ഷിയിഗ്ഗ്ടിച്ച് എഞ്ചിന് തീപിടിച്ച വിമാനം അനേകം യാത്രക്കാരുമായി പറന്നു താണപ്പോൾ ശ്വാസം അടക്കിപ്പിടിച്ച് ലോകം
ഓഹിയോ: അഗ്‌നിചിറകുകളേറി ആ വിമാനം ആകാശത്ത് പറന്നത് നീണ്ട് 40 മിനിറ്റുകളോളം. നിരവധി യാത്രക്കാരുമായി, തീതുപ്പിക്കൊണ്ട് ആകാശത്തു പറക്കുന്ന ബോയിങ് 737 ന്റെ ആരെയും ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓഹിയോയിലെ ജോൺ ഗ്ലെൻ കൊളമ്പസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സിലെക്ക് യാത്ര തിരിച്ച അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിനായിരുന്നു അപകടം സംഭവിച്ചത്.
രാവിലെ 7:43 ന് യാത്ര തിരിച്ച വിമാനം 8:22 ആയപ്പോഴേക്കും തിരിച്ചിറക്കി. വിമാനം പറന്നുയരുമ്പോൾ അതിൽ ഒരു കൂട്ടം പക്ഷികൾ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതേ തുടർന്ന് വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ ഉയരുകയായിരുന്നു. എഞ്ചിന്റെ ശബ്ദം ഇടക്ക് നിലയ്ക്കുന്നത് പോലെ തോന്നിയെന്നും ആ സമയത്ത് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞു.
അപകടത്തിൽ പെട്ട ബോയിങ് 737-800 വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല. ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം പെട്ടെന്ന് തന്നെ തിരിച്ച് ഓഹിയോയിൽ ഇറക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ വരുന്നത് കാണാം. പക്ഷികൾ എഞ്ചിനകത്ത് കുടുങ്ങിയതിനാലാണ് അഗ്‌നിബാധ ഉണ്ടായതെന്ന് പൈലറ്റ് അറിയിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.
തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ ഒഴിപ്പിച്ചു. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഫിനിക്സിൽ്യൂഏക്ക് അയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അഗ്‌നിബാധയെ കുറിച്ച് ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്ന് വിമാനത്താവളാധികൃതരും അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡഗ്ലസ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഒരു എയർബസ് എ 321 വിമാനത്തിന്റെ എഞ്ചിനും തീ പിടിച്ചിരുന്നു.
മറുനാടന് ഡെസ്ക്