മധുര: വൈകാശി മാസമായതോടെ തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി വർധിച്ചുവരികയാണ്. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വിറ്റ മുല്ലപ്പൂ ഇപ്പോൾ 800 രൂപയ്ക്കാണ് വിൽക്കുന്നത്. അതുപോലെ മറ്റ് പൂക്കൾക്കും 100 രൂപ വർധിച്ച് 200 രൂപയായി.

മധുര മാട്ടുതവാണിയാണ് പ്രധാന പൂവിപണി. ഇവിടേയ്ക്ക് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പൂക്കൾ കൊണ്ടുവരുന്നത്.തെക്കൻ ജില്ലയിലുള്ള വ്യാപാരികളും ഇവിടെ നിന്ന് പൂക്കൾ വാങ്ങാൻ എത്തുന്നുണ്ട്. അതെ സമയം തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുല്ലയുൾപ്പെടെയുള്ള പൂക്കളുടെ വിളവെടുപ്പ് ജോലികൾക്ക് സാരമായി തടസം ബാധിച്ചിട്ടുണ്ട്. പലയിടത്തും വൻതോതിൽ പൂക്കളങ്ങൾ വെള്ളത്തിനടിയിലായി പൂക്കൾ നശിച്ചു.

ഇതെ തുടർന്ന് രണ്ടുദിവസമായി മാട്ടുതവാണി പൂവിപണിയിലേക്ക് പൂക്കളുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു.ഇപ്പോൾ വൈകാശി മാസമായതിനാൽ നിരവധി ആഘോഷങ്ങൾ നടക്കുന്നതിനാൽ പൂക്കളുടെ ആവശ്യവും വർധിച്ചിട്ടുണ്ട്.

ഇതിനാൽ പൂക്കൾക്ക് ക്ഷാമമുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ട് ദിവസമായി പൂവിപണിയിൽ പൂക്കളുടെ വില തുടർച്ചയായി വർധിച്ചുവരികയാണ്.