- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് സംസ്ഥാനങ്ങളില്‍ ഉണ്ടായ ചെറിയ ഭൂകമ്പങ്ങള്‍ വരാന്‍ പോകുന്ന മഹാദുരന്തത്തിന്റെ തുടക്കമോ? അമേരിക്കയില്‍ അമ്പതു വര്‍ഷത്തിനിടെ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍
രണ്ട് സംസ്ഥാനങ്ങളില്‍ ഉണ്ടായ ചെറിയ ഭൂകമ്പങ്ങള്‍ വരാന്‍ പോകുന്ന മഹാദുരന്തത്തിന്റെ തുടക്കമോ?
ന്യൂയോര്‍ക്ക്: മിഡ്വെസ്റ്റിലെ 150 അടി നീളമുള്ള ഫോള്‍ട്ട് ലൈനില്‍ ഉണ്ടായ ഒന്നിലധികം ചെറു ഭൂചലനങ്ങള്‍ വരാന്‍ പോകുന്ന ഒരു മഹാ ഭൂകമ്പത്തിന്റെ മുന്നോടിയാണെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. മിസ്സോറി, അര്‍കന്‍സാസ്, ടെന്നിസ്സീ, കെന്‍ടുക്കി, ഇല്ലിനോയ്‌സ് തുടങ്ങിയവയിലൂടെയാണ് അധികം അറിയപ്പെടാത്ത ന്യൂ മാഡ്രിഡ് കടന്നു പോകുന്നത്. ഡിസംബര്‍ 6 നും 11 നും ഇടയില്‍ എട്ട് ചെറുഭൂകമ്പങ്ങളാണ് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ ഈ പ്രദേശത്ത് കണ്ടെത്തിയത്.
മിസ്സൊറിയില്‍ ഏഴ് ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ ടെന്നിസ്സിയില്‍ ഒരെണ്ണം ഉണ്ടായി. ഇതില്‍ രണ്ടെണ്ണം റിറ്റ്ച്ചര്‍ സ്‌കെയിലില്‍ 3, 2.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവയെല്ലാം തന്നെ 2 ന് അടുത്ത് തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളായിരുന്നു. സാധാരണയായി തീവ്രത 2.5 ല്‍ കുറവുള്ള ഭൂചലനങ്ങള്‍ നമുക്ക് അനുഭവവേദ്യമാകാറില്ല. പക്ഷെ ഇവ സീസ്‌മോഗ്രാഫില്‍ രേഖപ്പെടുത്തപ്പെടും. അടുത്ത 50 വര്‍ഷങ്ങളില്‍ ഈ ഫോള്‍ട്ട് ലൈന്‍ തീവ്രത ഏഴോ അതിലധികമോ ഉള്ള ഭൂചലനങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പരയുന്നത്.
അത്രയും വലിയ തീവ്രതയുള്ള ഭൂചലനമുണ്ടാകാനുള്ള സാധ്യത 40 ശതമാനം മാത്രമാണെങ്കിലും, ഓരോ വര്‍ഷവും അത് വര്‍ദ്ധിച്ചു വരികയാണെന്നാണ് മിസ്സോറി സുരക്ഷാ വകുപ്പിലെ എമര്‍ജന്‍സി കോ ഓര്‍ഡിനേറ്റര്‍ ആയ റോബ്ബി മെയേഴ്സ് പറയുന്നത്. കഴിഞ്ഞ 200 വര്‍ഷക്കാലത്തിനിടയില്‍, വലിയ രീതിയിലുള്ള ഭൂചലനങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്താത്ത പ്രദേശമാണിത്. 1811 നും 1812നും ഇടയില്‍ ഇവിടെ മൂന്ന് ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടൂണ്ട് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. ഇവയുടെ തീവ്രത റിച്ചര്‍ സ്‌കെയിലില്‍ 7 നും 8 നും ഇടയിലായിരുന്നു എന്നും അവര്‍ പറയുന്നു.
ഇതാണ് ഈ ഭാഗത്തുണ്ടായ അവസാന ഭൂകമ്പങ്ങള്‍, അതില്‍ ആവാസ വ്യവസ്ഥകള്‍ മാറി മറിയുകയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും ചെയ്തു. ഇക്കാലത്ത് തീവ്രത 8 ഉള്ള ഭൂകമ്പം ഈ ഭാഗത്തുണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടേക്കാം. മാത്രമല്ല, കനത്ത നാശനഷ്ടവും ഉണ്ടായേക്കും. സെയിന്റ് ലൂയിസ്, മിസ്സോറി, ടെന്നിസി എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ നാശനഷ്ടമുണ്ടാവുക.