- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്ന് ഒരു കുട്ടി കൊണ്ടുവന്ന മയോണൈസും ചിക്കനും കൂട്ടുകാർക്കൊപ്പം പങ്കിട്ടു കഴിച്ചു; കണ്ണൂരിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പുതിയതെരു നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സകൂളിലെ ഏഴ് വിദ്യാർത്ഥികളെ; ആരോഗ്യവകുപ്പ് ഭക്ഷ്യവിഷബാധയ്ക്കെതിരെ ബോധവൽക്കരണം നടത്തവേ വീണ്ടും ഭക്ഷ്യ വിഷബാധ
കണ്ണൂർ: നാടെങ്ങും ആരോഗ്യവകുപ്പ് ഭക്ഷ്യവിഷബാധയ്ക്കെതിരെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നതിനിടെയിലും വീണ്ടും കണ്ണൂരിൽ ഭക്ഷ്യവിഷബാധയുണ്ടായത് തിരിച്ചടിയായി. കണ്ണൂർ നഗരത്തിനു സമീപമുള്ള പുതിയ തെരുവിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി കഴിച്ച ചിക്കനിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു. മയോണിസ് ഉപയോഗിച്ച ചിക്കൻ കഴിച്ച ഏഴു വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പുതിയതെരു നിത്യാനന്ദ ഭവൻ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് തിങ്കളാഴ്‌ച്ച ഉച്ചയോടെ ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ചർദിയും അനുഭവപ്പെട്ട കുട്ടികളെ പാപ്പിനിശേരി സി. എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ക്ളാസിലെ ഒരു കുട്ടിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് മറ്റുകുട്ടികളുംകഴിച്ചത്. ആശുപത്രിയിലുള്ളകുട്ടികൾ സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത്വിവാഹവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു നൂറ്റി മുപ്പതോളം പേർ ചികിത്സതേടിയിരുന്നു.
ഇതിനു ശേഷംകണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പ് പരിശോധനയും നടപടികളും ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. മലപ്പട്ടത്തെ വിവാഹവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റവരിൽ മിക്കവാറുമാളുകൾ സുഖം പ്രാപിച്ചിട്ടുണ്ട്. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളേജിലെ നഴ്സുമരിച്ചതിനു ശേഷം ആരോഗ്യവകുപ്പ്് സംസ്ഥാന വ്യാപകമായി റെയ്ഡ് ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് മലപ്പട്ടത്ത് വിവാഹവീട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് നൂറിലേറെപ്പേർ ചികിത്സ തേടുന്നത്.
വിവാഹവീട്ടിൽ ഉപയോഗിച്ച വെള്ളമാണ്ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമാതെന്നു ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഒടുവിൽ തെളിഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി ഏഴിന് മലപ്പട്ടം കുപ്പത്തെ ഒരുവീട്ടിൽ നടന്ന വിവാഹച്ചടങ്ങിൽ തലേന്നും പിറ്റേന്നും പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ചോറും ചിക്കൻ കറിയും കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തവർക്കും പിറ്റേന്ന് സദ്യകഴിച്ചവർക്കുമാണ് ചർദി, വയറിളക്കം, ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാമെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിവാഹവീട്ടിലെ ജല പരിശോധന നടത്തിയപ്പോഴാണ് വീടിനു സമീപത്തുള്ള ഏറെക്കാലമായി ഉപയോഗിക്കാത്ത കിണറിൽ നിന്നാണ് വിവാഹസദ്യയൊരുക്കുന്നതിനും മറ്റുമായി മോട്ടോർ പമ്പുപയോഗിച്ചു വെള്ളം ശേഖരിച്ചതെന്നു വ്യക്തമായത്.കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിച്ചതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിൽ വ്യാപകമായി പരിശോധന ആരോഗ്യവിഭാഗം നടത്തിയിരുന്നു.
58 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കളും ഇറച്ചിയും പിടികൂടിയത്. പിന്നീട് തളിപറമ്പിലും തലശേരിയിലും നടത്തിയ റെയ്ഡിലും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയിരുന്നു. കഴിഞ്ഞദിവസം പയ്യന്നൂരിലെ ഒരു റസ്റ്റോറന്റിൽ ഷവർമ്മ തട്ടിൽ പൂച്ച കയറി ചിക്കൻ തിന്നതിനെതുടർന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ വീണ്ടും കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവമുണ്ടായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്