- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്ലോക്കിനിടെ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചവന്റെ 'കിളി പറത്തി' കാൽ നടയാത്രക്കാരിയായ ആ അമ്മ; പറഞ്ഞിട്ടും ഗൗനിക്കാതെ മുന്നോട്ട് നീങ്ങിയപ്പോൾ കാൽ വെച്ച് തടഞ്ഞു; മൊബൈൽ എടുത്തതോടെ തടിതപ്പി സ്കൂട്ടറുകാരൻ; വൈറൽ വീഡിയോയിലെ അമ്മ പുലിയാണെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: എരഞ്ഞിപ്പാലത്തിൽ തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്കായുള്ള ഫുട്പാത്തിലൂടെ നിയമം ലംഘിച്ച് സ്കൂട്ടറോടിച്ച് പോവുകയായിരുന്ന ഒരാളെ ധൈര്യപൂർവ്വം തടയുന്ന വയോധികയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ വാഹനങ്ങൾക്കിടയിലൂടെ ഫുട്പാത്ത് ഉപയോഗിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച ആക്ടീവ യാത്രികനെയാണ് വയോധിക തടഞ്ഞത്.
സംഭവത്തിന്റെ വീഡിയോ അനുസരിച്ച്, തിരക്കേറിയ റോഡിൽ വാഹനങ്ങൾ ബ്ലോക്കിൽ കിടക്കുമ്പോൾ ചില ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം, ഫുട്പാത്തിലൂടെ വേഗത്തിൽ വന്ന ഒരു ആക്ടീവ സ്കൂട്ടർ യാത്രികനെ കാൽനടയാത്രക്കാരിയായ വയോധിക തടഞ്ഞു. സ്കൂട്ടർ യാത്രികൻ പ്രകോപിതനായി മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും, അവർ അയാളെ വിടാൻ തയ്യാറായില്ല. അവർ കാൽവെച്ച് സ്കൂട്ടർ തടയുകയും മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യാത്രികൻ വീണ്ടും മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ, വയോധിക തന്റെ മൊബൈൽ ഫോൺ എടുത്ത് വീഡിയോ ചിത്രീകരിക്കാൻ ഒരുങ്ങി. ഇതോടെ സ്കൂട്ടർ യാത്രികൻ തന്റെ വാഹനം റോഡിലേക്ക് ഇറക്കി മറ്റ് വാഹനങ്ങൾക്കൊപ്പം മുന്നോട്ട് പോകുകയായിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും സ്ത്രീയുടെ ധീരമായ നടപടിക്ക് വലിയ പ്രശംസ നേടുകയും ചെയ്തു
"നമ്മുടെ നാട്ടിലെ പലരുടെയും സ്വഭാവമാണ് ഈ ഫുട്പാത്തിലൂടെ ഇരുചക്ര വാഹനം കയറ്റി ഓടിക്കുന്നത്, ഇങ്ങനെ ഉള്ളവരെ കാൽനട യാത്രക്കാർ ഇതുപോലെ തന്നെ തടയണം, ഇന്നത്തെ സല്യൂട്ട് ആ അമ്മക്ക്, അമ്മ പുലിയാണ്" എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
''ഇന്നലെ കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്‌നലിന് അടുത്ത് വച്ചു നടന്നത്. .ഫുട്പാത്തിലൂടെ ബൈക്ക് കേറ്റുന്നത് ഒറ്റക്ക് പോയി തടയുന്നു. .ശെരിക്കും ഇത് വലിയ അപകടത്തിന് കാരണമാകും എല്ലാരും ചെയ്യുന്നു ഇത് ശെരിക്കും ചെറ്റത്തരം ആണ്. ..എല്ലാരും ചെയ്യുന്നു. .ഇത് നിർത്തണം അല്ലെങ്കിൽ നിർത്തിക്കണം. പ്രായമായവരും കുട്ടികളും നടക്കുന്ന വഴിയിലൂടെ ബൈക്കുകൾ ചീറിപ്പായുന്നു. .ഇതിനെതിരെ പ്രതികരിച്ച അമ്മച്ചി ആരാന്ന് അറിയില്ല ബിഗ് സല്യൂട്ട്''- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്


