- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിൽ; ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ അറിയാമായിരുന്നു; കെയർ ഹോമുകളിൽ കോവിഡ് മരണം വിതച്ചത് ജീവനക്കാർ വഴി; ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി; മുൻ ബ്രിട്ടീഷ് മന്ത്രിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വിവാദത്തിൽ
ലണ്ടൻ: മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പുസ്തകം രചിച്ച് കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്. പരമ്പരയായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള തന്റെ ആത്മകഥയിലൂടെ വൻ വിവാദങ്ങൾക്കാണ് ഹാൻകോക്ക് തിരികൊളുത്തുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്നും മോചിപ്പിക്കുവാൻ ആലോചിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ അദ്ദേഹം ഇന്നലെ നടത്തിയിരുന്നു. പാൻഡമിക് ഡയറീസ് എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകത്തിൽ നാടകീയമായ ഒരുപാട് രംഗങ്ങളുമുണ്ട്.
സർക്കാരിന്റെ വിജയങ്ങൾ, പരാജയങ്ങൾ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം അതിൽ വിശദമായി പറയുന്നു. ഇന്ന് മുതൽ ഈ കഥകളെല്ലാം ഡെയ്ലി മെയിലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും, തന്റെ മുൻ സഹായി ജിന കൊളാഡാഞ്ചലോവുമായി കടുത്ത പ്രണയത്തിലാണെന്നതുമൊക്കെ പുസ്തകത്തിൽ തുറന്ന് പറയുന്നുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റ് ഹാൻകോക്ക് പങ്കാളിയായിരുന്നു. ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തുടങ്ങി അവയിൽ പലതും വിവാദ തീരുമാനങ്ങളും ആയിരുന്നു. വിവാദ പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ.
ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുപ്രധാന വെളിപ്പെടുത്തലുകളിൽ ഒന്ന്. കോവിഡിനെ രാജ്യാന്തര അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് താൻ ഡബ്ല്യുഎച്ച്ഒയോട് ആവശ്യപ്പെട്ടെങ്കിലും അവർക്ക് പേടിയായിരുന്നു. കാരണം ലോകാരോഗ്യ സംഘടനയുടെ തലവന്റെ ഓഫിസിന് ഫണ്ടിങ് നൽകുന്നത് ചൈനയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള് താൻ പലതവണ അഭ്യർത്ഥിച്ചെങ്കിലും ചൈനീസ് പേടിയിൽ അവർ അതിനു തയ്യാറായില്ല. ചൈനയെ പിണക്കാൻ ലോകാരോഗ്യ സംഘടനയുടെ തലവന് തീരെ താൽപര്യം ഇല്ലായിരുന്നു. കാരണം ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ ഓഫിസ് ചെലവ് വഹിക്കുന്നത് ചൈനയാണ് എന്നതിനാൽ. രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ട് ടെഡ്രോസ് അദാനത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം ചൈനയുടെ ദീർഘകാലമായുള്ള സുഹൃത്താണ്. ആ മാസം ആദ്യവും അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ സന്ദർശിച്ചിരുന്നു. വുഹാനിലാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് മറച്ചുവെച്ചതിൽ അദാനത്തിനും പങ്കുണ്ട്. ഇതുവഴി ചൈനീസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ച് നിർത്താനും വൈറസിന്റെ യഥാർത്ഥ ഉറവിടും മറച്ചു വയ്ക്കാനും ഡബ്ല്യുഎച്ച് ഒ സഹായിച്ചു.
2020 ജനുവരി 29ന് രണ്ടാം തവണയും വിളിച്ച് കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ഓഫിസിൽ ചൈന നിരവധി പ്രോജക്ടുകളാണ് ആ സമയത്ത് ചെയ്തിരുന്നത്. അതിനാൽ തന്നെ കോവിഡിനെ അന്താരാഷ്ട്ര അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച് ചൈനയെ പിണക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ചൈനയെ പിണക്കാൻ അദ്ദേഹത്തിന് ഭയമായിരുന്നു. ടെഡ്രോസ് ചൈനയുടെ രാഷ്ട്രീയത്തിൽ പെട്ടു പോയ അവസ്ഥയിലായിരുന്നു. 2020 ജനുവരി 30നാണ് ലോകാരോഗ്യ സംഘടന കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കുന്നത്. അപ്പോഴും ചൈനയുമായി വ്യാപാരം ചെയ്യുന്നതിനോ യാത്രയ്‌ക്കോ വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.അപ്പോഴേക്കും നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് എഥ്തി.
ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ്
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ വേണ്ടത്ര മുന്നൊരുക്കങ്ങൾ എടുത്തില്ല. ബ്രിട്ടനിൽ ലക്ഷങ്ങൾ കോവിഡ് ബാധിച്ചു മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകി രണ്ട് മാസങ്ങൾക്ക് ശേഷം മാത്രമാണ് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്്. എന്നാൽ ചൈനയിൽ നിന്നും കൊറോണ വൈറസ് പുറത്ത് ചാടാനും ബ്രിട്ടനിൽ കൂട്ടമരണം വിതയ്ക്കാനും 50:50 ചാൻസേ ഉള്ളൂ എന്ന് ബ്രിട്ടന്റെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി പറഞ്ഞു. എന്നാൽ അതിനു 11 ദിവസം മുൻപ് നടന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സ്്വകാര്യ ചർച്ചയിൽ എട്ട് ലക്ഷത്തിൽ പരം ജനം കോവിഡ് ബാധിച്ചു മരിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
കാബിനറ്റിലും കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ആസയമത്തും സർ്ക്കാർ ജനങ്ങളോട് പറഞ്ഞത് കോവിഡ് മൂലമുള്ള റിസ്‌ക് ബ്രിട്ടനിൽ വളരെ കുറവായിരിക്കുമെന്നാണ്. ആദ്യ ലോക്ഡൗൺ കുറച്ച് മുന്നേ പ്രഖ്യാപിച്ചിരുന്നെങ്കിൽ വൻ ദുരിതം ഒഴിവാക്കാമായിരുന്നു. വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ നടത്താതിരുന്നതും ആദ്യ ഘട്ടത്തിൽ മരണത്തിനു കാരണമായി. കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധി നൽകാതെ നിരവധി കെയർഹോമുകൾ ആ സമയത്തും ജോലി ചെയ്യിച്ചതായും ഹാൻകോക്ക് ആരോപിക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാൻ താൻ എല്ലാ ദിവസവു വളരെ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചതായും അദ്ദേഹം പറയുന്നു. എന്നാൽ അഥിന് നേതൃതത്വം കൊടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. അതുകൊണ്ടാണ് അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് താൻ മന്ത്രി സ്ഥാനം രാജിവെച്ചതെന്നം അദ്ദേഹം പറയുന്നു. കോവിഡ് കേസ് കൂടിവന്നതോടെ 8.2 ലക്ഷം ആളുകൾ മരിക്കുമെന്നും യുകെയിലെ എല്ലാജനങ്ങളേയും കോവിഡ് പിടികൂടിയേക്കുമെന്നും ക്രിസ് വിറ്റി മുന്നറിയിപ്പ് നൽക.
കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴി
കെയർ ഹോമുകളിൽ കോവിഡ് എത്തിയതും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായതും ജീവനക്കാർ വഴിയാണെന്നും ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. കെയർ ഹോമുകളിൽ കോവിഡ് പടർന്ന് പിടിച്ചതിന് ഒരുപാട് പഴികേട്ട നേതാവായിരുന്നു ഹാൻകോക്ക്. ഇതിന് പിന്നാലെയാണ് കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴിയാണെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ച ജീവനക്കാരെയും കെയർഹോമുകാർ ജോലിക്ക് വെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല കോവിഡ് ബാധിച്ച് ആശുപത്രികളിൽ അഡ്‌മിറ്റായവരെ രോഗം മാറിയപ്പോൾ വേണ്ടത്ര ടെസ്റ്റുകൾ നടത്താതെ കെയർ ഹോമുകളിലെക്ക് മാറ്റിയതും ദുരിതത്തിന്റെ ആക്കം കൂട്ടി. കോവിഡിന്റെ ആദ്യ തരംഗത്തിൽ 20,000ത്തിൽ അധികം പേരാണ് കെയർ ഹോമുകളിൽ മരിച്ചത്. ഇതിന്റെ എല്ലാം പഴികേട്ടത് ഹാൻകോക്കിന്റെ നടപടികൾ ആയിരുന്നു. എന്നാൽ അദ്ദേഹം തന്റെ ബുക്കിൽ പറയുന്നത് ഹോസ്പിറ്റൽ ഡിസ്ചാർജ് വഴി കെയർഹോമുകളിൽ കോവിഡ് എത്താൻ വളരെ കുറച്ച് സാധ്യതകൾ മാത്രമാണെന്നാണ്. ആശുപത്രികളിൽ നിന്നല്ല മറിച്ച് രോഗബാധിതരായ ജീവനക്കാരിൽ നിന്നുമാണ് കെയർഹോമുകളിൽ കോവിഡ് എത്തിയതെന്നും അദ്ദേഹം തന്റെ ബുക്കിൽ ഊന്നി പറയുന്നു. കെയർ ഹോം ഉടമകളേയും അദ്ദേഹം തന്റെ ബുക്കിൽ നിശിതമായി വിമർശിക്കുന്നുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ കെയർഹോമുകളെ പ്രത്യേകം കരുതൽ എടുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു,
ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി
കോവിഡ് ബാധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിലായപ്പോൾ അദ്ദേഹം മരിക്കുമെന്ന് എല്ലാവരും കരുതി. ബോറിസ് മരിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരകക്കാരനെയും ആ സമയത്ത് കണ്ടെത്തി. മുതിർന്ന മന്ത്രിമാരാണ് ബോറിസിന് പകരക്കാരനെ കണ്ടെത്താനുള്ള വോട്ടിങിൽ മത്സരിച്ചത്. ഐസിയുവിൽ അദ്ദേഹം മരണത്തോട് മല്ലടിച്ചപ്പോഴും ഓക്‌സിജന്റെ സഹായത്താൽ മാത്രം ജീവൻ നിലനിർത്തിയപ്പോഴും ഇവിടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടത്താനുള്ള തിരക്കായിരുന്നു. ഡോക്ടർമാരും ഏതാണ്ട് അദ്ദേഹത്തിന്റെ മരണം വിധിയെഴുതിയിരുന്നു.
ബോറിസ് മരിച്ചാൽ രാജ്യം സ്വാഭാവികമായും തിരഞ്ഞെടുപ്പിലേക്കും കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കും മാറും അതിനാൽ കാബിനറ്റ ടേബിളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ചാവുകയും അദ്ദേഹത്തിന് പകരക്കാരനെ തീരുമാനിക്കുകയും ചെയ്തു. ബോറിസിന്റെ ആശുപത്രിവാസം സർക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലാക്കി. വെന്റിലേറ്ററിന്റെ സഹായത്തിന് മുന്നേ തന്നെ അദ്ദേഹം മരിക്കുമെന്ന് വധിയഴുതി. തനിക്ക് കോവിഡ് ബാധിച്ചെന്ന് വെളിപ്പെടുത്തിയ ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ എന്നും അദ്ദേഹം പറയുന്നു.
മറുനാടന് ഡെസ്ക്