തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ് , ഐ എഫ് എസ് ഉദ്യോഗസ്ഥർക്ക് നാല് ശതമാനം ഡി.എ കൂടി അനുവദിച്ചു. ഈ മാസം 2 നാണ് ഉത്തരവ് ഇറങ്ങിയത്. 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഇതോടെ ഡി.എ ഉയർന്നു. 1.7.2022 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാല് ശതമാനം ഡി.എ ആണ് സംസ്ഥാന സർക്കാർ ഇവർക്ക് അനുവദിച്ചത്.

എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ഡി.എ / ഡി.ആർ അനുവദിച്ചില്ല. നാല് ഗഡു ഡി എ ആണ് ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ളത്. പതിനൊന്ന് ശതമാനം ഡി എ / ഡി.ആർ ആണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. ഡി.എ ലഭിക്കാത്തതു മൂലം ജോലിയുടെ സ്വാഭാവം അനുസരിച്ച് ശമ്പളത്തിൽ പ്രതിമാസം 3000 രൂപ മുതൽ 15000 രൂപ വരെ കുറവാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.

പെൻഷൻകാരുടെ നഷ്ടം പ്രതിമാസം 600 രൂപ മുതൽ 8800 രൂപ വരെയാണ് ജീവനക്കാരെയും പെൻഷൻകാരെയും രണ്ടാം തരം പൗരന്മാരായി കാണുന്ന ശൈലിയാണ് പിണറായി സർക്കാരിന്റേത് എന്ന വിമർശനമാണ് ഉയരുന്നത്. ശിവശങ്കർ ഉൾപ്പെടുന്ന ഐ എ എസ് കാർക്ക് ഡി.എ മുടക്കമില്ലാതെ കൊടുക്കുന്ന പിണറായിക്ക് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ഡി.എ എവിടെ എന്ന് ചോദിച്ചാൽ സാമ്പത്തിക പ്രതിസന്ധി എന്ന മറുപടിയാണ് ഉള്ളത്.