- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകരെ പഞ്ഞിക്കിട്ട് നാട്ടുകാർ; നിർബന്ധിച്ച് കട അടപ്പിക്കാൻ ശ്രമിച്ചപ്പോൾ വളഞ്ഞിട്ടു തല്ലി നാട്ടുകാർ; രാമന്തളി സ്വദേശികളായ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; ക്ഷമ നശിച്ച നാട്ടുകാരുടെ കൈകാര്യം ചെയ്യൽ സൈബറിടത്തിൽ വൈറൽ
പയ്യന്നൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമമാണ് അരങ്ങേറുന്നത്. ഇതിൽ പൊറുതി മുട്ടിയ നാട്ടുകാർ പ്രതികരിച്ചു തുടങ്ങിയപ്പോൾ പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് മർദ്ദനം. ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ കട അടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് മർദനമേറ്റു.
നിർബന്ധിപ്പിച്ച് കട അടപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ നാട്ടുകാർ ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമന്തളി ഭാഗത്തുനിന്നെത്തിയ മുനീർ, സി.കെ. നൗഷാദ്, ശുഹൈബ് എന്നിവർ ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്.
വെള്ളിയാഴ്ച 12 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ ടൗണിൽ തുറന്നുപ്രവർത്തിച്ച കടകൾ അടക്കണമെന്ന് പോപുലർ ഫ്രണ്ട് പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കടയടക്കാൻ തയ്യാറല്ലെന്ന് കടയുടമകൾ പറഞ്ഞതോടെ ഇവർ ഭീഷണി സ്വരത്തിലായി വർത്തമാനം. ഇത് കണ്ടാണ് സമീപത്തുണ്ടായിരുന്ന ഓട്ടോത്തൊഴിലാളികളും മറ്റു സംഘടിടച്ച് ഇവരെ നേരിട്ട്ത്.
നിർബന്ധപൂർവ്വം ഉടമകളോട് ആവശ്യപ്പെട്ടതോടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സംഘടിതമായി ഇവരെ മർദിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ കൂടുതൽ മർദനത്തിൽ നിന്ന് രക്ഷിച്ച് അറസ്റ്റ് ചെയ്ത് മാറ്റിയത്. നാട്ടുകാർ ക്ഷമ നശിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ സൈബറിടത്തിൽ വൈറലാണ്.
ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. അക്രമണ സാധ്യത മുന്നിൽ കണ്ട് മലപ്പുറം ജില്ലയിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിലാക്കി. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു. കണ്ണൂരിൽ 25 ഓളം പേരെ കസ്റ്റഡിൽ എടുത്തു.
കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണെന്ന് പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായി.
കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി. വളപട്ടണം പാലത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറിൽ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു. കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയും സിവിൽ സ്റ്റേഷനു സമീപത്ത് വച്ചാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ