- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അക്കമിട്ട് ചെസ്റ്റ് നമ്പറിട്ട്, സ്‌കെച്ച് ചെയ്ത് ദീർഘകാല ആസൂത്രണത്തോടെ ഉള്ള ഒരുഓപ്പറേഷന്റെ തിരക്കഥയുടെ അവസാനമാണ് ഇപ്പോൾ മറുനാടനിൽ കാണുന്നത്; വാർത്തകളുടെ നല്ലതും ശരിയും സ്വയം തീരുമാനിക്കുന്ന എക്കോ സിസ്റ്റമോ, മീഡിയോ സെൻസറിങ് റൂമോ തയ്യാറാകുകയാണ്; ജനപ്രതിനിധിയുടെ മറുനാടൻ ഓപ്പറേഷൻ വിജയിച്ച ശേഷം എന്താണ് സംഭവിക്കുക എന്ന് വെളിപ്പെടുത്തി സിഎംഐ സഭാ വൈദികൻ
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും നടത്തിയ പൊലീസ് റെയ്‌ഡോടെ, പൂട്ടിക്കൽ ശ്രമത്തിന് പിന്നിലെ ലക്ഷ്യങ്ങൾ സംവാദവിഷമാവുകയാണ്. മറുനാടൻ ഓപ്പറേഷൻ വിജയിച്ച ശേഷം എന്താണ് സംഭവിക്കുക? ഇക്കാര്യം വിശദമായി വിലയിരുത്തുകയാണ് സിഎംഐ സഭാ വൈദികനായ ഫാ: ജോൺസൺ പാലപ്പിള്ളി. ഷേക്കിനാ ന്യൂസിന്റെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ മാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ സമയമായോ എന്ന വിഷയത്തിലായിരുന്നു സംവാദം.
മറുനാടൻ ഓപ്പറേഷൻ വിജയിച്ച ശേഷം മലയാളികൾക്ക് ആഹ്ലാദിച്ച് അർമാദിക്കാം എന്ന് ഫാ.ജോൺസൻ പാലപ്പിള്ളി പറഞ്ഞു. ഒരുജനപ്രതിനിധി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരസ്യ വെല്ലുവിളി നടത്തി എക്കോസിസ്റ്റം ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. ഒരു സംഘാടക സമിതിയുടെ കൂട്ടായ യജ്ഞത്തിന്റെ ഫലമായാണ് മറുനാടൻ വേട്ട നടക്കുന്നതെന്ന് വളരെ വ്യക്തമായിട്ട് പറയുകയാണ്. മാന്യമായിട്ടും സത്യസന്ധമായിട്ടും ആരൊക്കെയാണ് മാധ്യമപ്രവർത്തനം നടത്തുന്നത് എന്നാര് തീരുമാനിക്കും? അത് തങ്ങൾ തന്നെ തീരുമാനിക്കുമെന്നാണ് ഇവർ പറയുന്നത്. എന്തൊക്കെയാണ് വാർത്തകളുടെ ശരിയും, തെറ്റുമെന്ന് തങ്ങൾ തന്നെ തീരുമാനിക്കും എന്നുള്ള പരസ്യമായ വെല്ലുവിളിയാണ്. സർവവിധ സർക്കാർ സംവിധാനങ്ങളെയും, പൊലീസിനെയും, കൂട്ടുപിടിച്ചുകൊണ്ട് ഒരാളെ വളരെ ഹീനമായ രീതിയിൽ വ്യക്തിഹത്യ നടത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, ഈ മറുനാടൻ വേട്ട.
ഓൺലൈൻ മാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ഒരു എക്കോ സിസ്റ്റം തയ്യാറാകുന്നുണ്ട്, മീഡിയ സെൻസറിങ് റൂം തയ്യാറാകുന്നുണ്ട്, അല്ലെങ്കിൽ അതിന് വേണ്ടിയിട്ടുള്ള സെൻസർ ബോർഡ് രൂപപ്പെട്ടുവരുന്നുണ്ട്. ആ സെൻസർ ബോർഡിൽ ആരൊക്കെയാണ് എന്ന് തങ്ങൾ തീരുമാനിക്കും. തൊടുപുഴയിലെ മണക്കാട് അടുത്ത് ഒരു ജനപ്രതിനിധി നമ്പർ വൺ ടു ത്രീ എന്നൊക്കെ പറഞ്ഞുകൊണ്ട് വിവാദ പ്രസംഗം നടത്തിയിരുന്നു. അതുപോലെ തന്നെയുള്ള വെല്ലുവിളിയാണ് ഇവിടെ നടക്കുന്നത്. ചെസ്റ്റ് നമ്പർ വൺ, ചെസ്റ്റ് നമ്പർ വൺ ഈസ് ഓൾറെഡി ബുക്ഡ്, ഇനി ചെസ്റ്റ് നമ്പർ 2 കാത്തുനിന്നോളു, അക്കമിട്ട് ചെസ്റ്റ് നമ്പറിട്ട്, സ്‌കെച്ച് ചെയ്ത് വളരെ ആസൂത്രിതമായി ദീർഘകാലമായി നടത്തിയ, ഒരുഓപ്പറേഷന്റെ തിരക്കഥയുടെ അവസാനമാണ് ഇപ്പോൾ മറുനാടനിൽ കാണുന്നതെന്നും ഫാ: ഫാ.ജോൺസൻ പാലപ്പിള്ളി പറഞ്ഞു.
ഫാ: ജോൺസൺ പാലപ്പിള്ളിയുടെ വാക്കുകൾ:
മറുനാടന്റെ വിഷയം ഭാവിയിൽ ജേണലിസം ക്ലാസിൽ പ്രത്യേക വിഷയമായി പഠിപ്പിക്കേണ്ടതാണ്. നമ്മൾ ചിന്തിക്കേണ്ട സംഗതി, എന്തുകൊണ്ടാണ് മലയാളികൾ മറുനാടനെ പോലെയുള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് പിന്നാലെ പോകുന്നത് എന്നുനമ്മൾ ആലോചിക്കുക. നമുക്കറിയാം ഇന്ന് മലയാളിക്ക് വാസ്തവം അറിയണമെങ്കിൽ, ഒരുമിനിമം നാലോ അഞ്ചോ ന്യൂസ് പേപ്പറും, നാലോ അഞ്ചോ ടിവി ചാനലുകളുംം കണ്ടാൽ മാത്രമേ വാസ്തവത്തിന്റെ ഒരംശം അറിയാൻ കഴിയുകയുള്ളു. നമുക്കറിയാവുന്നത് പോലെ എല്ലാ മാധ്യമങ്ങൾക്കും, അച്ചടി മാധ്യമമായാലും ദൃശ്യമാധ്യമം ആയാലും അവർക്കൊരു ടാർജറ്റ് ഓഡിയൻസുണ്ട്. അല്ലെങ്കിൽ അവരുടെ ടാർജറ്റ് ഓഡിയൻസിന്റെ തടവറയിലാണ്. അതിനപ്പുറം പറയാനായിട്ട് അവർക്ക് സാധിക്കുന്നില്ല.
സത്യം അറിയാനായിട്ട് എന്താണ് യഥാർഥ കാര്യമെന്ന് അറിയാനായിട്ട്, മലയാളി എവിടെ പോകും? അതുകൊണ്ട് സ്വാഭാവികമായി നമുക്കറിയാവുന്നത് പോലെ, ഓൺലൈൻ മാധ്യമങ്ങൾ പരസ്യം സ്വീകരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ അല്ലാത്തുകൊണ്ട് പരസ്യക്കാരെ തൃപ്തിപ്പെടുത്തേണ്ട കാര്യം അവർക്ക് വരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഓൺലൈനിൽ നിന്നുള്ള വരുമാനമാണെന്ന് നമുക്കറിയാം. അതുകൊണ്ട മറുനാടനെ പോലെയുള്ള മാധ്യമങ്ങളെ ജനങ്ങൾ ഹൃദയത്തിലേറ്റുവാനുള്ള കാരണം, ഇടയ്ക്ക് അവർക്ക് നാവ്പിഴ പറ്റും തീർച്ചയായും, നിഷ്പക്ഷമായ സത്യം വിളിച്ചുപറയും എന്നുള്ളതുകൊണ്ടാണ്, ഇവിടെ സൂചിപ്പിച്ചത് പോലെ തന്നെ, അങ്ങനെ ഒരു സ്വാതന്ത്ര്യം മലയാളികൾ ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയതുകൊണ്ട്, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത, ഓൺലൈൻ മാധ്യമങ്ങൾക്ക് വന്നിട്ടുണ്ടോ എന്ന കാര്യം അടിസ്ഥാനപരമായി നമ്മൾ വിലയിരുത്തേണ്ട കാര്യം തന്നെയാണ്.
എത്രയോ പേരാണ് വാർത്തയറിയാനായി മാത്രം മറുനാടനെ ആശ്രയിക്കുന്നത്. ഈ വിവാദം ഉണ്ടാകുമ്പോൾ പോലും മറുനാടന്റെ ഗ്രാഫ് കുതിച്ചുയരുകയാണ്. മറുനാടന് സ്വീകാര്യത ഇല്ലായിരുന്നെങ്കിൽ, വിവാദമുണ്ടായപ്പോൾ മറുനാടനെ ജനം കൈവിടുമായിരുന്നു. സോഷ്യൽ മീഡിയയിൽ മറുനാടനെ സപ്പോർട്ട് ചെയ്തുകൊണ്ട് സമൂഹത്തിന്റെ നാനതുറയിൽ നിന്നുള്ള ആളുകൾ ക്യൂ നിൽക്കുകയാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത്, മറുനാടനെ പോലെയുള്ളവരുടെ എണ്ണം സമൂഹത്തിൽ കൂടി വരണമെന്നും, മറുനാടൻ യുഗം അവസാനിക്കരുത് എന്നും, ഈ മറുനാടൻ യുഗം അവസാനിച്ചിട്ടുണ്ട് എങ്കിൽ അവിടെ മുളച്ചുപൊന്തുന്നത്, അല്ലെങ്കിൽ, നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരാൻ പോകുന്ന അഴിമതിയും അരാജകത്വത്തിനും ഒക്കെ അതിർവരമ്പിടാനായി ചോദ്യം ചെയ്യാനായി ഈ നാട്ടിൽ ആരും ഉണ്ടാവുകയില്ല എന്നുള്ള സൂചനയാണ് ഇവിടെ കാണുന്നത്. അടുത്ത കാലത്ത് ഒരുജഡ്ജിയുടെ കാർ വരെ കത്തിച്ചു. സർക്കാർ ഓഫീസിന് തീയിടുന്നു. പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഇതിനൊക്കെ എതിരെ ശബ്ദം ഉയർത്തേണ്ട മാധ്യമങ്ങൾ, ഇന്ന് ആരുടെയൊക്കെയോ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും നമുക്കറിയാം.
മറുനാടൻ എപ്പിസോഡ് തന്നെ വിശകലനം ചെയ്താൽ, ഈ മറുനാടൻ ഓപ്പറേഷൻ എക്‌സിക്യൂട്ട് ചെയ്യുന്ന രണ്ട് എംഎൽഎമാർ ആരൊക്കെയെന്ന് കേരളത്തിനറിയാം. അതിൽ ഒരു എംഎൽഎയുടെ ഫേസ്‌ബുക്കിലൂടെ ഞാനൊന്ന് കടന്നുപോകുകയാണ്. ചില പോസ്റ്റുകൾ വായിക്കാം. നീ കഴുകനെപ്പോലെ ഉയർന്ന് പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുകൂട്ടിയാലും അവിടെ നിന്ന് നിന്നെ ഞാൻ താഴെയിറക്കും. ഇറക്കിയിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട്, മറുനാടന്റെ ശൂന്യമായ ഓഫീസ്, സ്റ്റുഡിയോയുടെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ്, അവിടെ നിന്നെല്ലാം നിന്നെ താഴെയിറക്കും, ഇറക്കിയിട്ടുണ്ട് എന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ജനപ്രതിനിധി കുറിക്കുന്നത്. വീണ്ടും മറ്റൊരു പോസ്റ്റ്. നിന്നോട് ഞാൻ എപ്പോഴും പറയാറുണ്ട് നിന്റെ എട്ടല്ല ഇവിടുത്തെ പത്ത്, പോയി പണി നോക്കടാ, ചെയ്യാൻ പറ്റുന്നതൊക്കെ നീയങ്ങ് ചെയ്ത കാണിക്ക്. ഇനി വേറൊരെണ്ണം. 'അങ്ങനെ ഒരു എക്കോ സിസ്റ്റം ഉണ്ടാക്കാനാണ് സംഘാടകസമിതിയുടെ തീരുമാനം.'അതിനിപ്പോ മഞ്ഞപത്രങ്ങൾ കിടന്ന് കരഞ്ഞിട്ടും,കെ.യു.ഡബ്ല്യു.ജെകാർ കരഞ്ഞിട്ടും തിരുവനന്തപുരം പ്രസ് ക്ലബ്ബുകാർ കരഞ്ഞിട്ടുമൊന്നും ഒരു കാര്യവുമില്ല..മാന്യമായും സത്യസന്ധമായും മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഒന്നും നേരിടേണ്ടി വരില്ല. അല്ലാത്ത എല്ലാ അവന്മാരും ഇനി കുറച്ച് കഷ്ടപ്പെടും. അതിൽ ഒരു മാറ്റവുമില്ല. അതിനെ ഗുണ്ടായിസം എന്നാണ് വിളിക്കുന്നതെങ്കിൽ അങ്ങനെ തന്നെ.. ഇക്കാര്യത്തിൽ ഇനി ഞാൻ ഗുണ്ടയാണ്.എന്തേ' മറ്റൊന്ന്: ' നീ ഞെളിഞ്ഞ് നിന്ന് വീഡിയോ തള്ളുന്ന തിരുവനന്തപുരത്തെ ഓഫീസുണ്ടല്ലോ അതങ്ങ് പൂട്ടും. നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെയിറക്കും. അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്. പൂട്ടിക്കും എന്നാണ് പറഞ്ഞത്.' വീണ്ടും: ' വ്യാജ രേഖ ചമച്ച വിഷയത്തിൽ പരാതി നൽകും. നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്. നിന്റെ വീട്ടിൽ ഇരിക്കുന്ന ആളുകളെ ഉൾപ്പടെ, വ്യാജരേഖാകേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും. ഈ പറയുന്ന മുന്നും നടക്കും, നടന്നിരിക്കും. ക്യത്യമായി എന്തൊക്കെയെന്ന് ആദ്യമേ അങ്ങ് പറയുന്നു. തടുക്കാമെങ്കിൽ നീയൊന്ന് തടുത്ത് കാണിക്ക്.
ഞാനീ വായിച്ചത് മൂന്നാംകിട സിനിമയിലെ വില്ലൻ പറയുന്ന ഡയലോഗുകളല്ല. അല്ലെങ്കിൽ ചന്തസ്ഥലത്ത് കാണുന്ന തെറിവിളിയൊന്നുമല്ല. മറിച്ച കേരളത്തിലെ ജനങ്ങൽ വോട്ടുകുത്തി ജയിപ്പിച്ച ജനപ്രതിനിധിയുടെ എഫ്ബി പോസ്റ്റിലെ പരസ്യ വെല്ലുവിളിയാണ്. അങ്ങനെ ഒരു എക്കോ സിസ്റ്റം ഉണ്ടാക്കാനാണ് സംഘാടകസമിതിയുടെ തീരുമാനം. ഈ സംഘാടക സമിതിയുടെ കൂട്ടായ യജ്ഞത്തിന്റെ ഫലമായാണ് മറുനാടൻ വേട്ട നടക്കുന്നതെന്ന് വളരെ വ്യക്തമായിട്ട് പറയുകയാണ്. മാന്യമായും സത്യസന്ധമായും മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഒന്നും നേരിടേണ്ടി വരില്ല. അല്ലാത്ത എല്ലാ അവന്മാരും ഇനി കുറച്ച് കഷ്ടപ്പെടും. എനിക്ക് കൗതുകകരമായി തോന്നിയത് മാന്യമായിട്ടും സത്യസന്ധമായിട്ടും ആരൊക്കെയാണ് മാധ്യമപ്രവർത്തനം നടത്തുന്നത് എന്നാര് തീരുമാനിക്കും? അത് ഞങ്ങൾ തീരുമാനിക്കും. അങ്ങനെ ഒരു എക്കോ സിസ്റ്റം ഉണ്ടാക്കാനായിട്ടാണ് ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മൾ വളരെ കൗതുകപൂർവം നിരീക്ഷിക്കേണ്ട ഒരു കാര്യമുണ്ട് മറുനാടൻ ഓപ്പറേഷനുമായിട്ട്...ഇനി ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ, വാർത്തകൾ സെൻസർ ചെയ്യാനായി ഒരുഉറവിടം ഇല്ലല്ലോ എന്നുനമ്മൾ ആഗ്രഹപ്പെട്ടു. അതുകൊണ്ട് ഇനി നമ്മൾ പേടിക്കേണ്ട, വാർത്തകൾ സെൻസർ ചെയ്യാനായിട്ടുള്ള ഒരു എക്കോ സിസ്റ്റം ഇവിടെ തയ്യാറായി കൊണ്ടിരിക്കുന്നു. ആ എക്കോ സിസ്റ്റത്തിലൂടെ എഡിറ്റ് ചെയ്ത് വരുന്ന വാർത്തകൾ മാത്രമേ, ഇനി കേരളസമൂഹം കാണുകയുള്ളു. അതുകൊണ്ട് ഇനി നമുക്ക് മറുനാടൻ ഓപ്പറേഷൻ വിജയിച്ച ശേഷം ഇന് മലയാളികൾക്ക് സന്തോഷപൂർവം, ആനന്ദിച്ച ആഹ്ലാദിക്കാം, കാരണം ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ മലയാളികൾക്ക് കേൾക്കുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് നമ്മൾ ആകുലപ്പെടേണ്ട, മലയാള മാധ്യമരംഗം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും, പരിഹാരം ഉണ്ടാക്കാനായി ഒരു എക്കോ സിസ്റ്റം ഇവിടെ തയ്യാറാകുന്നു എന്ന് മലയാളികളെല്ലാം ആഹ്ലാദത്തോടെ അറിഞ്ഞിരിക്കണം.
ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്.? എന്തൊക്കെയാണ് വാർത്തകളുടെ ശരിയും, തെറ്റുമെന്ന് ഞങ്ങൾ തന്നെ തീരുമാനിക്കും എന്നുള്ള പരസ്യമായ വെല്ലുവിളിയാണ്. ഈ ഫേസ്‌ബുക്ക് പോസ്റ്റിൽ, ഇവിടെ നടക്കുന്നതിന്റെ എല്ലാം, പിന്നാമ്പുറ കാഴ്ചകളും, പിന്നാമ്പുറ കളികളും വ്യക്തമായി സൂചിപ്പിക്കപ്പെട്ടിരിക്കുകയാണ്. എനിക്ക് ഒരാളോട് വ്യക്തിപരമായ അനീതിയുണ്ടങ്കിൽ, ഞാനൊരു ജനപ്രതിനിധി ആണെങ്കിൽ, ആ വ്യക്തിപരമായ അനീതി, ആരെങ്കിലും എന്റെ അഴിമതിയോ, ഞാൻ നടത്തുന്ന അനീതിയെയോ ഒക്കെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ, ആ ചോദ്യം ചെയ്ത ആളെ അയാളെ തകർക്കാനായിട്ട്, സർവവിധ സർക്കാർ സംവിധാനങ്ങളെയും, പൊലീസിനെയും, നീതിപീഠങ്ങളെ എന്നുഞാൻ പറയുന്നില്ല, കൂട്ടുപിടിച്ചുകൊണ്ട് ഒരാളെ വളരെ ഹീനമായ രീതിയിൽ വ്യക്തിഹത്യ നടത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, ഈ മറുനാടൻ വേട്ട എന്ന് നമ്മൾ മനസ്സിലാക്കണം.
ഓൺലൈൻ മാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ഒരു എക്കോ സിസ്റ്റം തയ്യാറാകുന്നുണ്ട്, മീഡിയ സെൻസറിങ് റൂം തയ്യാറാകുന്നുണ്ട്, അല്ലെങ്കിൽ അതിന് വേണ്ടിയിട്ടുള്ള സെൻസർ ബോർഡ് രൂപപ്പെട്ടുവരുന്നുണ്ട്. ആ സെൻസർ ബോർഡിൽ ആരൊക്കെയാണ് എന്ന് ഞങ്ങൾ തീരുമാനിക്കും. തൊടുപുഴയിലെ മണക്കാട് അടുത്ത് ഒരു ജനപ്രതിനിധി നമ്പർ വൺ ടു ത്രീ എന്നൊക്കെ പറഞ്ഞുകൊണ്ട് വിവാദ പ്രസംഗം നടത്തിയിരുന്നു. അതുപോലെ തന്നെയുള്ള വെല്ലുവിളിയാണ് ഇവിടെ നടക്കുന്നത്. ചെസ്റ്റ് നമ്പർ വൺ, ചെസ്റ്റ് നമ്പർ വൺ ഈസ് ഓൾറെഡി ബുക്ഡ്, ഇനി ചെസ്റ്റ് നമ്പർ 2 കാത്തുനിന്നോളു, അക്കമിട്ട് ചെസ്റ്റ് നമ്പറിട്ട്, സ്‌കെച്ച് ചെയ്ത് വളരെ ആസൂത്രിതമായി ദീർഘകാലമായി നടത്തിയ, ഒരുഓപ്പറേഷന്റെ തിരക്കഥയുടെ അവസാനമാണ് ഇപ്പോൾ മറുനാടനിൽ കാണുന്നത്.




