- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലൂവ്ര് മ്യൂസിയത്തിലെ മോഷ്ടാക്കളെ പിടികൂടിയെങ്കിലും തൊണ്ടി മുതലുകള്‍ വീണ്ടെടുത്തോ എന്നതില്‍ വ്യക്തതയില്ല; പിടിയിലായവര്‍ മുമ്പും കവര്‍ച്ചാ കേസുകളില്‍ പെട്ടവര്‍; അള്‍ജീരിയയിലേക്ക് വിമാനത്തില്‍ കയറാന്‍ പോകവേ വിമാനത്താവളത്തില്‍ വെച്ചു പിടികൂടി
ലൂവ്ര് മ്യൂസിയത്തിലെ മോഷ്ടാക്കളെ പിടികൂടിയെങ്കിലും തൊണ്ടി മുതലുകള്‍ വീണ്ടെടുത്തോ എന്നതില്‍ വ്യക്തതയില്ല; പിടിയിലായവര്‍ മുമ്പും കവര്‍ച്ചാ കേസുകളില്‍ പെട്ടവര്‍; അള്‍ജീരിയയിലേക്ക് വിമാനത്തില്‍ കയറാന്‍ പോകവേ വിമാനത്താവളത്തില്‍ വെച്ചു പിടികൂടി
പാരിസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കിരീട ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ സഹായിച്ചതായി കരുതുന്ന രണ്ട് പ്രതികളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ലോകത്തെ നടുക്കിയ കവര്‍ച്ച ഫ്രാന്‍സിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യത്ത് നടന്ന ഏറ്റവും വലിയ കവര്‍ച്ചയാണ ഇത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഒരാളെ കസ്റ്റഡിയില്‍ എടുത്തത്.
എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നോ ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടോ എന്നോ പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവാവു പറഞ്ഞില്ല, എന്നാല്‍ പാരീസ് മേഖലയില്‍ രണ്ടാമത്തെ പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അന്വേഷണവുമായി അടുത്ത ഉദ്യോഗസ്ഥര്‍ ഫ്രഞ്ച് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരെ അറസറ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത് ശരിയായ നടപടി ആയിരുന്നില്ല എന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്.
മോഷ്ടിച്ച ആഭരണങ്ങള്‍ വീണ്ടെടുക്കുന്നതിനും എല്ലാ കുറ്റവാളികളെയും പിടികൂടുന്നതിനുമായി അണിനിരന്ന 100-ലധികം അന്വേഷകരുടെ പ്രവര്‍ത്തനത്തെ ഇത് അപകടത്തിലാക്കും എന്നാണ് അവര്‍ വാദിക്കുന്നത്. ഫ്രഞ്ച് നിയമപ്രകാരം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്ന ആളുകളെ കുറ്റം ചുമത്തുന്നതിന് മുമ്പ് 96 മണിക്കൂര്‍ വരെ തടങ്കലില്‍ വയ്ക്കാം. വിമാനത്താവളത്തില്‍ തടങ്കലില്‍ വച്ചിരിക്കുന്ന ആള്‍ അള്‍ജീരിയയിലേക്ക് വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
അതേ സമയം അറസ്റ്റിലായ രണ്ടാമന്‍ മാലിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പ്രതികളും 30 വയസ്സ് പ്രായമുള്ളവരാണെന്നും കവര്‍ച്ചയ്ക്ക് ക്രിമിനല്‍ രേഖകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അവര്‍ 'കുറച്ചുകാലമായി' നിരീക്ഷണത്തിലായിരുന്നുവെന്ന് ലെ മോണ്ടെ റിപ്പോര്‍ട്ട് ചെയ്തു. പാരീസിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത് എന്നാണ് പറയപ്പെടുന്നത്.
ഫ്രാന്‍സില്‍ ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യവും കുറ്റകൃത്യ നിരക്കും ഉള്ള സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളായ കയ്യുറകള്‍, ഹൈ-വിസ് വെസ്റ്റ്, മോട്ടോര്‍ബൈക്ക് ഹെല്‍മെറ്റ്, ആംഗിള്‍ ഗ്രൈന്‍ഡറുകള്‍, മറ്റ് പവര്‍ ടൂളുകള്‍, ഒരു ബ്ലോ-ടോര്‍ച്ച്, ഒരു വാക്കി-ടോക്കി എന്നിവയെക്കുറിച്ചുള്ള ഫോറന്‍സിക് വിശകലനത്തില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ 150-ലധികം ഡിഎന്‍എ സാമ്പിളുകള്‍, വിരലടയാളങ്ങള്‍, മറ്റ് അടയാളങ്ങള്‍ എന്നിവ ഫോറന്‍സിക് ലബോറട്ടറികളില്‍ വിശകലനം ചെയ്തിരുന്നു.
വെറും ഏഴര മിനിട്ട് സമയം കൊണ്ടാണ് മോഷ്ടാക്കള്‍ വിലപിടിപ്പുള്ള അമൂല്യ വസ്തുക്കള്‍ കവര്‍ന്നത്്. രക്ഷപ്പെടുന്നതിനിടയില്‍ അവര്‍ ഒരു വജ്രവും മരതകം പതിച്ച കിരീടവും ഉപേക്ഷിച്ചിരുന്നു. നെപ്പോളിയന്‍ തന്റെ രണ്ടാം ഭാര്യ മേരി ലൂയിസിന് നല്‍കിയ ഒരു മരതകവും വജ്രമാലയും, 212 മുത്തുകളും ഏകദേശം 2,000 വജ്രങ്ങളും പതിച്ച ഒരു ഡയഡം സെറ്റ് എന്നിവയും ആഭരണങ്ങളില്‍ ഉള്‍പ്പെടുന്നു. 12-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ലൂവ്രെ കൊട്ടാരം, ലൂയി പതിനാലാമന്‍ വെര്‍സൈല്‍സിനായി ഉപേക്ഷിക്കുന്നതുവരെ ഫ്രഞ്ച് രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന് നാല് വര്‍ഷത്തിന് ശേഷം 1793-ല്‍ ഇത് രാജകീയ കലാ ശേഖരണത്തിനുള്ള ഒരു മ്യൂസിയമായി മാറി.




