- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയംവരത്തിന്റെ അമ്പതാം വർഷികാഘോഷത്തിന് പണപ്പിരിവ്; പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്; ഉത്തരവ് സംഘാടകസമിതിയുടെ അപേക്ഷ പരിഗണിച്ച്;തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് കടുത്ത ഭാഷയിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷ്ണനും
തിരുവനന്തപുരം : അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്.പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.
പണപ്പിരിവ് ഉത്തരവ് വിവാദമായതോടെ വിഷയത്തിൽ രൂക്ഷമായി പ്രതികിച്ച് സിനിമയുടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തി.തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ വ്യക്തമാക്കി.സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ നിലപാട് അറിയിച്ചു.സ്വയംവരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവിൽ അതൃപ്തി അറിയിക്കുകയായിരുന്നു അടൂർ.
സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് പണം അവശ്യപെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്ന് സംഘാടകസമിതി കൺവീനർ ബാബു ജോൺ വിശദീകരിച്ചു.വ്യാപകമായി പണം പിരിക്കാനുള്ള ആലോചന ഇല്ലെന്നും ആഘോഷ പരിപാടികൾ ലളിതമായി നടത്താനാണ് തീരുമാനമെന്നും ബാബു ജോൺ അറിയിച്ചു.ചലച്ചിത്ര അക്കാദമിയുടെ സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് കൊടുക്കാം എന്നാണെന്ന് തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.സാധാരണ ചെയ്യുന്ന കാര്യമാണ് ഇത്. മുമ്പ് നിരവധി തവണ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് ഉത്തരവ്.5000 രൂപ വരെ നൽകണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവിൽ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നത്.മാർച്ചിലാണ് പരിപാടി.
മറുനാടന്‍ മലയാളി ബ്യൂറോ