- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്യാസ് സിലിൻഡർ ചോർച്ച പതിവു സംഭവം
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് പാചകവാതക വിതരണ ലൈസൻസി കൈക്കാര്യം ചെയ്യുന്നത് നിരുത്തരവാദിത്വപരമാണെന്ന് ഉപഭോക്താക്കൾക്ക് പരാതി. യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെ അവിഗദ്ധരായ തൊഴിലാളികളും ജീവനക്കാരും ചേർന്നാണ് അതീവഗൗരവത്തോടെ നിർവഹിക്കേണ്ട പാചക വാതക വിതരണം കൈക്കാര്യം ചെയ്യുന്നത്്.ബാങ്കിന്റെ പാചക വാതക സിലിൻഡർ സംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്് ചാലോടിനടുത്തെ പനയത്താംപറമ്പിലാണ്.
കണ്ണൂർ വിമാനത്താവളത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ഈ സംഭരണശാലയ്ക്കും യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന ആരോപണം ശക്്തമാണ്. വീടുകളിൽ പാചകവാതക ചോർച്ചയുണ്ടായാൽ അതു കൈക്കാര്യംചെയ്യാനുള്ള വിദഗ്ദ്ധർ ഈ പാചകവാതക വിതരണ ഏജൻസിക്കില്ല. പാർട്ടി നിയമനങ്ങൾ ഈക്കാര്യത്തിൽ നടക്കുന്നതുകൊണ്ടു ഉപഭോക്്താക്കളുടെ സുരക്ഷാകാര്യത്തിൽ ഗുരുതരമായ വീഴ്‌ച്ചയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം ബാങ്ക് ഏജൻസി വിതരണം ചെയ്ത ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചിരുന്നു.വീട്ടിൽ ആ സമയം ആളുകൾ ഇല്ലാത്തതിനാലാണ് വൻ ദുരന്തമൊഴിവായത്്. അഞ്ചരക്കണ്ടി കാവിന്മൂലയിലെ മാമ്പ പോസ്റ്റ് ഓഫീസിനു സമീപം വളവിൽ പീടികയിലെ ആതിരാനിവാസിൽ കെ.വി ദേവദാസിന്റെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സ്ഫോനത്തിൽ അടുക്കളഭാഗത്തെ ചുമരുകൾ ഭാഗികമായി തകർന്നു. കണ്ണൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്.
രണ്ടുവർഷം മുൻപ് ഇതേ ഏജൻസിയുടെ ഗ്യാസ് സിലിൻഡർ വീട്ടിൽനിന്നും പൊട്ടിത്തെറിച്ചു ചക്കരക്കൽ സ്വദേശിയായ അരിച്ചേരി രവീന്ദ്രനെന്നയാൾ മരണമടഞ്ഞിരുന്നു. ഭാര്യ നളിനി, ഏജൻസി ജീവനക്കാരൻ എന്നിവർക്ക് പൊള്ളലേറ്റിരുന്നു. വീട്ടിൽ നിന്നും ഗ്യാസ് സിലിൻഡറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ജീവനക്കാരനെ രവീന്ദ്രൻ വിളിച്ചുവരുത്തുകയായിരുന്നു.
ഇതിനിടെയാണ് സ്ഫോടനമുണ്ടായത്്.
അതീവ ഗുരുതരമായി പരുക്കേറ്റ രവീന്ദ്രൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. സംഭവത്തിൽ ഗുരുതരമായ വീഴ്‌ച്ച അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക്് ഗ്യാസ് ഏജൻസി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായെന്ന ആരോപണമുയർന്നിരുന്നുവെങ്കിലും സി.പി. എം നേതൃത്വത്തിന്റെ സമ്മർദ്ദത്താൽ ചക്കരക്കൽ പൊലിസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോൾ വീടിനു പറ്റിയ കേടുപാടുകൾക്ക് നഷ്ടപരിഹാരം തേടി വീട്ടുടമ ദേവദാസനും ചക്കരക്കൽ പൊലിസിൽ പരാതിനൽകിയിട്ടുണ്ട്.
അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസി അധികൃതർക്കും എച്ച്.പി ഗ്യാസ് കമ്പിനി അധികൃതർക്കുമെതിരെയാണ് പരാതി നൽകിയത്. വ്യാപകമായ പരാതിയാണ് അഞ്ചരക്കണ്ടി ഗ്യാസ് ഏജൻസി നടത്തിപ്പിനെതിരെ ഉപഭോക്താക്കളിൽ നിന്നും ഉയരുന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം നടപടിയെടുക്കാതെ പൊലിസും പെട്രോളിയം കമ്പനിയും ഒഴിഞ്ഞുമാറുന്നത് വൻദുരന്തത്തിന് കാരണമായേക്കുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്്.