- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പതുകാരിയെ ജീവനോടെ വിഴുങ്ങി പെരുമ്പാമ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിലെ കലേംപാംഗ് ഗ്രാമത്തിൽ നടന്നത് ആരെയും ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഒരു സ്ത്രീയ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങുകയായിരുന്നു. വീടിനടുത്തുള്ള പ്രാദേശിക ചന്തയിൽ ഭക്ഷണ പദാർത്ഥങ്ങൾ വിറ്റുവരികയായിരുന്നു നാല് കുട്ടികളുടെ അമ്മ കൂടിയായ ഫരീദ എന്ന 50 കാരി. ഒരു കുറ്റിക്കാടിനടുത്തു കൂടി നടന്നു പോവുകയായിരുന്ന അവരുടെ കാലിലായിരുന്നു പാമ്പ് ആദ്യം പിടിച്ചത്. പിന്നീട് അവരെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം വിഴുങ്ങുകയായിരുന്നു.
നേരം ഏറെ വൈകിയിട്ടും ഭാര്യ വീട്ടിൽ തിരികെ എത്താത്തത് ഫരീദയുടെ ഭർത്താവ് നോനിയിൽ ഏറെ ആശങ്കയുണ്ടാക്കി. അയാൾ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരച്ചിലിനിറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അവർ ഒരു മരച്ചുവട്ടിൽ 20 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. അതിന്റെ വയറ് തടിച്ചു വീർത്തിരിക്കുന്നുണ്ടായിരുന്നു.
സംശയം തോന്നിയ നോനിയും കൂട്ടരും, പാമ്പിന്റെ കട്ടിയുള്ള ചർമ്മം കൊത്തിക്കീറുകയായിരുന്നു. ദഹിച്ചു തുടങ്ങുകയായിരുന്ന ഫരീദയുടെ ദേഹം അവർക്ക് കിട്ടി. അത് പുറത്തെടുത്ത മതപരമായ സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ടു പോവുകയും ചെയ്തു.
വന്യമൃഗങ്ങൾ നാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്നതു പോലെ ഇന്തോനേഷ്യയിൽ ഇപ്പോൾ വൻ പെരുമ്പാമ്പുകളാണ് നാട്ടിലിറങ്ങുന്നത്. വനങ്ങളിലേക്ക് നീണ്ടിറങ്ങുന്ന നഗരവത്കരണം തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുൻപ് 2022 ൽ ആയിരുന്നു ഇന്തോനേഷ്യയിൽ ഒരു മനുഷ്യൻ പെരുമ്പാമ്പിന് ഇരയായത്. അന്ന്, റബ്ബർ പ്ലാന്റേഷനിലെ 55 കാരിയായ ജീവനക്കാരിയായിരുന്നു പാമ്പിന്റെ ഇര ആയത്. അതിനു മുൻപ് 2018 ലും ഒരു പെരുമ്പാമ്പ് ഒരു സ്ത്രീയെ ജീവനോടെ തിന്നിരുന്നു.