- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി; ചെലവുകൾ അംബാനി കുടുംബം വഹിക്കണം; തീരുമാനം തുടർച്ചയായുള്ള ഭീഷണികൾ കടണക്കിലെടുത്ത്; അംബാനി കുടുംബത്തിന് ലഭിക്കുക രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷ
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യക്കുള്ളിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. മുംബൈയിലും ഇന്ത്യയിലെവിടെയും വിദേശത്തും അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണമെന്നും ഇതിന്റെ ചെലവ് അംബാനി കുടുംബം തന്നെ വഹിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
ജസ്റ്റിസുമാരായ കൃഷ്ണമുരാരി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ നൽകും.
കുടുംബം മഹാരാഷ്ട്രയിൽ ആണെങ്കിൽ സംസ്ഥാന സർക്കാരിനും മറ്റ് സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷ ചുമതല. അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹരജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. 2013ലാണ് സെഡ് ഗാറ്റഗറിയിൽ നിന്ന് സെഡ് പ്ലസ് കാറ്റഗറിയിലേക്ക് അംബാനിയുടെ സുരക്ഷ വർധിപ്പിച്ചത്.
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷ സംവിധാനമാണ് സെഡ് പ്ലസ് കാറ്റഗറി. 150ലേറെ വരുന്ന സുരക്ഷ ഉദ്യോഗസ്ഥർ മുഴുവൻ സമയം സംരക്ഷണത്തിനുണ്ടാകും. പത്തിലേറെ വരുന്ന എൻ.എസ്.ജി കമാൻഡോകൾ, പൊലീസ്, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സുരക്ഷ ടീമിനെയാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ നിയോഗിക്കുക. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ എസ്‌പി.ജി ലെവൽ സുരക്ഷയാണ്. പ്രധാനമന്ത്രിക്ക് ഈ സുരക്ഷയാണുള്ളത്.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നാമനാണ് മുകേഷ് അംബാനി. ഫോർബ്‌സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. 84.3 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
പെട്രോകെമിക്കൽസ്, ഓയിൽ എന്നിവയിൽ താൽപ്പര്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് അംബാനി അധ്യക്ഷനായ അംബാനി മാത്രമായി ഇതോടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരൻ. നേരത്തെ അംബാനിക്കൊപ്പം അദാനിയും ആദ്യ പത്തിലുണ്ടായിരുന്നു. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് 38ാം സ്ഥാനത്തേക്ക് അദാനി കൂപ്പുകുത്തിയിരുന്നു.
മറുനാടന് ഡെസ്ക്