ലണ്ടന്‍: ലോക രാഷ്ട്രങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്. ലെബനനും മ്യാന്മറും സുഡാനുമടക്കം പത്ത് രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും അപകടകരമായത്. തീരെ സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങളില്‍ പാക്കിസ്ഥാനിലെ കറാച്ചിയും ഉള്‍പ്പെടുന്നു. ദോഹയും മസ്‌ക്കറ്റും മെല്‍ബണും സിംഗപ്പൂരുമാണ് ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍. അടുത്ത വര്‍ഷം ഒരു കാരണവശാലും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളത് ഇസ്രയേലും ലബനനും ഇറാനുമാണ്.

വേള്‍ഡ് റിസ്‌ക് മാപ്പിന്റെ പട്ടികയില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ വന്‍ തോതിലുള്ള സുരക്ഷാ ഭീഷണിയാണ് നേരിടേണ്ടി വരിക. ഒരു പക്ഷെ പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഹമാസ് ഹിസുബുള്ള ഇസ്രയേല്‍ ഇറാന്‍ ഏറ്റുമുട്ടലുകള്‍ ആയിരിക്കും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പട്ടിക അനുസരിച്ച് നിലവില്‍ ലോകത്തെ 77 രാജ്യങ്ങളാണ് തീരെ സുരക്ഷിതമല്ലാത്തത്. ബുര്‍ക്കിനഫാസോ, ലിബിയ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളയേും ഇക്കുറി ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ജര്‍മ്മനി, സ്വിറ്റസര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്,ഐസ്ലാന്‍ഡ്, നോര്‍വ്വേ എന്നിവയാണ്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഒരു തരത്തിലുമുള്ള റിസ്‌ക്കുമില്ല എന്നാണ്

വിശദീകരണം. എന്നാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ് , സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ അല്‍പ്പം കരുതിയിരിക്കണം. ഇറ്റലി, പോളണ്ട് നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളും ഏതാണ്ട് ഇതേ നിലവാരം തന്നെയാണ് സുരക്ഷയുടെ കാര്യത്തിലുള്ളത്. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത, കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവയാണ് പലപ്പോഴും സുരക്ഷയുടെ മാനദണ്ഡമായി കണക്കാക്കപ്പെടുന്നത്.

തീരെ സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ സോമാലിയ, സിറിയ, സുഡാന്‍, യെമന്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളും ഉണ്ട്. ഈ രാജ്യങ്ങള്‍ യാത്ര ചെയ്യാന്‍ ഏറ്റവും റിസ്‌ക്കുള്ള രാജ്യങ്ങളാണ്. എന്നാല്‍ നേരത്തേ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അര്‍ജന്റീന, അര്‍മേനിയ, ബോസ്നിയ, ചൈന, മൊറോക്കോ, ക്യ്ൂബ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വിറ്റസര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണ്‍ ആണ്.




ദോഹ, മെല്‍ബണ്‍, മോണ്‍ട്രിയാല്‍, മസ്‌ക്കറ്റ്, ഒട്ടാവ എന്നീ നഗരങ്ങളാണ് ഇക്കാര്യത്തില്‍ ബേണിന് തൊട്ടു പിന്നാലെയുളളത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളും സുരക്ഷിതമായ നഗരമായി നേരത്ത കണക്കാക്കിയിരുന്നു എങ്കിലും കഴിഞ്ഞ ദിവസം

അവിടെ സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പട്ടികയില്‍ ഉള്‍്പ്പെടുത്തിയിട്ടില്ല. ലോകത്തെ തീരെ സുരക്ഷിതമല്ലാത്ത നഗരങ്ങള്‍ ഇവയാണ്- യെമനിലെ സനാ, ബെയ്റൂട്ട്, ഗാസ.

എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ നിരയില്‍ നിന്ന മാലിദ്വീപ് ഇപ്പോള്‍ രാഷ്ട്രീയ അസ്ഥിരതയും മറ്റ് പ്രശ്നങ്ങളും കാരണം പിന്നോട്ട് പോയിരിക്കുകയാണ്. പാക്കസ്ഥാനിലെ കറാച്ചിയും ലോകത്തെ ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയിലാണ്. അതേ സമയം ഇന്ത്യയിലെ ഒരു നഗരം പോലും സുരക്ഷിതമല്ലാത്തവയുടെ പട്ടികയില്‍ പെടുന്നില്ല എന്നത് ആശ്വാസകരമാണ്.