ആലപ്പുഴ: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഗോപന്‍ ചെന്നിത്തല ഇട്ട പോസ്റ്റ് വൈറലാകുന്നു. ബിജെപിയില്‍ സുരേഷ് ഗോപിയുടെ അതിവിശ്വസ്തനായി അറിയപ്പെടുന്ന വ്യക്തിയാണ് ഗോപന്‍ ചെന്നിത്തല. ഭാഗ്യചിത്ര ഫിലിംസിന്റെ ബാനറില്‍ സിനിമാ നിര്‍മ്മാണവും ഡിസ്ട്രിബ്യൂഷനും നടത്തിയ സിനിമാക്കാരന്‍ കൂടിയാണ് ഗോപന്‍ ചെന്നിത്തല. ബിജെപിയുടെ മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പിപി മുകുന്ദനുമായും അടുത്ത ബന്ധം ഗോപന്‍ ചെന്നിത്തലയ്ക്കുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോപന്‍ ചെന്നിത്തലയുടെ വിമര്‍ശനവും തുറന്നു പറച്ചിലും.

ഗോപന്‍ ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഈ സംഘടനയ്ക്ക് രാഷ്ട്രത്തിന്റ്റെ ജാതകം മാത്രമെ അറിയും. മല്ലിക ചേച്ചി - ഗോപന്‍ ചെന്നിത്തല

????????????????????????????????

പ്രവര്‍ത്തനം ആരംഭിച്ച് നൂറ് വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന യാണ് ആര്‍ എസ്സ് എസ്സ്.

ലോകത്തിന് തന്നെ മാര്‍ഗ്ഗ ദര്‍ശനമേകും തരത്തില്‍ വിശ്വ വിരാഡ് ആയി മാറി കൊണ്ടിരിക്കുകയാണ് ഇന്ന് സംഘം.

അല്ലാതെ ചേച്ചിയുടെ മക്കളുടെ ജാതകം നോക്കണ്ട കാര്യമില്ല. തന്നെയുമല്ല RSS ആരുടെയും ജാതകം നോക്കാറുമില്ല.

സംഘത്തിന്റ്റെ ജാതകമാണ് ഇന്നത്തെ ഭാരതത്തിന് മറ്റ് ലോകരാജ്യങ്ങളുടെ മുന്നില്‍ ലഭിക്കുന്ന സ്വീകാര്യത എന്ന് നമുക്ക് അഭിമാനിക്കാം.

ചേച്ചി RSS നേതാവ് പി പി

മുകുന്ദേട്ടനെ കാണാന്‍ വന്നത് മറന്നാലും ആ സീന്‍ എനിയ്ക്ക് ഓര്‍മ്മയുണ്ട്...

മലയാള സിനിമയില്‍ പിച്ച വെച്ച് വന്ന മകന്‍ പ്രിഥ്യുരാജിനെ ഫിലിം ചേംബറും , സിനിമാ സംഘടനകളും ഒന്നിച്ച് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ , അന്ന് എല്ലാവരും ചേര്‍ന്ന് ഒറ്റതിരിഞ്ഞ് അക്രമിക്കപ്പെട്ടപ്പോള്‍ കരഞ്ഞ് കലങ്ങിയ കണ്ണുമായി ബീ ജെ പി സംസ്ഥാന ഓഫിസിലെത്തി

ശ്രീ. പി.പി. മുകുന്ദേട്ടനെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അവിടെ നിങ്ങളുടെ മുന്നിലുണ്ട്.

അന്ന് ചേച്ചി പിണാറിയിയുടെ അടുത്തല്ല പോയത്. അന്ന് താങ്കളുടെ കുടുംബപരമായ പ്രശ്‌നങ്ങള്‍ വരെ മുകുന്ദേട്ടനു മായി ആശയവിനിമയം നടത്തി ഉപദേശം തേടിയത് ഞാന്‍ ഓര്‍ക്കുന്നു. മുകുന്ദേട്ടന്‍ സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതിന് അവസരം ഒരുക്കിയില്ലേ.

ആ ബന്ധത്തിലല്ലേ മല്ലിക ചേച്ചിയെ പിന്നിട് കേന്ദ്ര ഗവണ്‍മെന്റ്റ് സെന്‍സര്‍ ബോഡില്‍ അംഗമാക്കിയത് അതും ബി ജെ പി സംസ്ഥാന നേതൃത്വമല്ലേ.

സുകുവേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ തിരുവനന്തപുരത്തെ സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന് പോകാന്‍ അവസാന നാളുകള്‍ താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

തിരുവനന്തപുരം പാല്‍ക്കുളങ്ങര RSS ശാഖയില്‍ പാല്‍ക്കുളങ്ങര മോഹന്‍ എന്ന RSS പ്രവര്‍ത്തകന്റ്റെ കൈപിടിച്ച് രണ്ട് കുട്ടികള്‍ ശാഖയില്‍ വരുന്നതും ഞാനൊര്‍ക്കുന്നുണ്ട്. അവരിലൊരാള്‍ പിന്നീട് എമ്പുരാനായി... ഇന്ത്യയുടെ തന്നെ ജാതകം കുറിക്കാന്‍ പ്രാപ്തനായി.

ചേച്ചിയെ ഞാന്‍ അഭിനന്ദിക്കുന്നു.

AK സാജന്‍ സംവിധാനം ചെയ്ത മകന്റ്റെ ആദ്യ സിനിമയുടെ റിലിസ് നടന്ന് പിറ്റേ ദിവസം തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ ഫിലിം സെന്‍സറിംഗ് കമ്മറ്റിയ്ക്ക് എത്തിയ ചേച്ചി തന്റ്റെ മകന്റ്റെ സിനിമയുടെ ഭാഗമായി - ഒരു പക്ഷേ പ്രിഥ്യുരാജ് ഫാന്‍സ് അസോസിയേഷന്‍ എന്ന ചിന്ത ഉണ്ടാകുന്നതിന് മുന്നെ ചേച്ചി ഫാന്‍സ് അസോസിയേഷന്‍ ബാനറുമായി വന്നത് ഞാന്‍ ഓര്‍ക്കുന്നു.

അന്ന് ഒരു പക്ഷേ പ്രിഥ്യുരാജ് ഫാന്‍സ് അസോസിയേഷന്റ്റെ ആദ്യ ബാനര്‍ നായകന്റ്റെ അമ്മ തന്നെയായിരിക്കും കെട്ടിയത്. എന്തായാലും അതിന്റ്റെ ഒരു തുമ്പില്‍ പിടിച്ച് അന്ന് ചേച്ചിയെ സഹായിക്കാന്‍ വന്ന ഞാനും ജാതകമറിയാത്ത സംഘത്തില്‍ പ്പെട്ട ഒരാളായിപ്പോയത് സ്വാഭാവികം.

നിങ്ങളുടെ കുടുംബത്തിന് ഈ പ്രസ്ഥാനം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. മകന്റ്റെയും - മരുമകളുടെയും രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിന്റ്റെ തോത് വര്‍ദ്ധിക്കുമ്പോള്‍ മാത്രമാണ് ഈ സംഘടനയെ നെഞ്ചിലേറ്റിയവര്‍ പ്രതികരിക്കുന്നത്. അതാണ് RSS - ന്റ്റെ - ജാതകം.

എന്തായാലും അമ്മയെന്ന നിലയില്‍ ചേച്ചി മകനെയും മരുമകളെയും ഒന്ന് ഉപദേശിക്കണം.

ഞാന്‍ ഒരു സംഘി എന്ന നിലയില്‍ മകന്‍ എനിയ്ക്ക് തന്ന പണിയാണ് ഷൂട്ടിംഗ് ആരംഭിച്ച് എല്ലാ വര്‍ക്കുകളും പൂര്‍ത്തികരിച്ച ലാല്‍ ജോസിന്റ്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ - പ്രിഥ്യുരാജ് - ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ അന്നത്തെ ബിഗ് ബജറ്റ് ചിത്രം - കസിന്‍സ്സ് എന്ന എന്റ്റെ സ്വപ്ന പദ്ധതിയായ സിനിമ നടക്കാതെ പോയത്. അതില്‍ മകന് വലിയ പങ്കുണ്ട്.

അങ്ങനെ ആദ്യം എന്റ്റെ ജാതകം കുറിച്ച വ്യക്തിയാണ് ചേച്ചിയുടെ ഇളയമകന്‍ ഉലകനായകന്‍.

ചേച്ചി - ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരയ്ക്കാന്‍ ഒത്തിരിപ്പേരുണ്ടാവും...

അതിന് നിന്ന് കൊടുക്കാതെ വിഷയം സെറ്റില്‍ ചെയ്യുന്നതാണ് മുന്നോട്ടുള്ള കാലം ഗുണം ചെയ്യുക...

സ്‌നേഹത്തോടെ... ഇഷ്ടത്തോടെ...

ഗോപന്‍ ചെന്നിത്തല ??

ഭാഗ്യചിത്ര ഫിലിംസ് , പ്രൊഡ്യൂസര്‍ - ഡിസ്ട്രിബൂട്ടര്‍

മുന്‍ സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍.