- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരുമായി ഉടക്ക് തുടരുന്നതിനിടെ പുതിയ പി എസ് സി അംഗത്തെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ച് ഗവർണർ; കോളടിക്കുന്നത് മാന്നാർ ഏര്യാ കമ്മറ്റി അംഗത്തിന്; അനുമതി കാത്തു കിടക്കുന്നത് 12ബില്ലുകൾ;എല്ലാ ബില്ലിലും ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ; ലോകായുക്താ-സർവ്വകലാശാല ബില്ലുകളിൽ അവ്യക്തത തുടരുമ്പോൾ
തിരുവനന്തപുരം: സർക്കാരുമായി കടുത്ത ഉടക്കിലാണെങ്കിലും, മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും രണ്ട് ശുപാർശകളിൽ ഗവർണർ ആരിഫ്മുഹമ്മദ്ഖാൻ ഒപ്പുവച്ചു. മന്ത്രി വി.ശിവൻകുട്ടിയുടെ ഭാര്യ പാർവതീദേവി വിരമിച്ച ഒഴിവിൽ സി.ജയചന്ദ്രനെ പി.എസ്.സി അംഗമാക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനായജയചന്ദ്രൻസിപിഎം. മാന്നാർ ഏരിയ കമ്മിറ്റിയംഗവുംഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ എന്നിവയുടെ സ്റ്റാൻഡിങ് കൗൺസലുമായിരുന്നു. ജയചന്ദ്രനെ പി.എസ്.സി അംഗമാക്കാൻ ഓഗസ്റ്റ് ആദ്യം മന്ത്രിസഭ ശുപാർശനൽകിയിരുന്നതാണെങ്കിലും ഗവർണർ ഇതുവരെ അനുമതി നൽകിയിരുന്നില്ല.നിയമസഭ പാസാക്കിയ 12ബില്ലുകൾ ഗവർണറുടെ അനുമതികാത്തിരിക്കുകയാണ്.
നേരത്തേ ഇദ്ദേഹത്തെ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കമ്മിഷൻ അംഗമായി സിപിഎം. നിർദേശിച്ചിരുന്നെങ്കിലും മറ്റു ചില പരിഗണനകൾ വന്നതോടെ മാറ്റുകയായിരുന്നു.ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്ററുമായ ചെങ്ങന്നൂർ പാണ്ടനാട് തെക്കേടത്ത് ടി.കെ ചന്ദ്രചൂഡൻനായരുടെയും പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മിസ്ട്രസ് രാധാ സി നായരുടേയും മകനാണ്.
സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിയായ എം.ബി രാജേഷിന് തദ്ദേശസ്വയംഭരണം, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, റൂറൽഡെവലപ്മെന്റ്, ടൗൺപ്ലാനിങ്, റീജിയണൽ ഡെവലപ്മെന്റ് അഥോറിറ്റികൾ, എക്സൈസ്, കില എന്നീ വകുപ്പുകൾ അനുവദിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശയ്ക്കും ഗവർണർ അനുമതി നൽകി. എന്നാൽ നിയമസഭ പാസാക്കിയബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുമോയെന്ന് സർക്കാരിന് കടുത്ത ആശങ്കയുണ്ട്.
സർക്കാരിന് എന്തും തീരുമാനിക്കാമെന്നും എന്നാൽ ഗവർണർ ഒപ്പിടാതെ ഒരു ബില്ലും നിയമമാവില്ലെന്നും ഗവർണർ പരസ്യമായി തുറന്നടിച്ചിരുന്നു.ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതിബിൽ, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ, സഹകരണസംഘം അഡ്‌മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകുന്ന ഭേദഗതി എന്നിവയിൽ ഗവർണർ ഒപ്പിടാനിടയില്ല.ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ നേരത്തേ അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നുറപ്പാണ്.
വൈസ്ചാൻസലർനിയമനത്തിൽഗവർണറുടെഅധികാരംഇല്ലാതാക്കാനുള്ളബില്ലാണ്ഏറ്റവുംനിർണായകം.ഏത് ബില്ല് പാസാക്കിയാലും സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അധികാരത്തിലുള്ളവരുടെ ബന്ധുക്കളെ നിയമിക്കാൻ വൈസ്ചാൻസലർമാരെ ഉപയോഗിക്കാനും അനുവദിക്കില്ലെന്നുംഗവർണർതുറന്നുപറഞ്ഞിരുന്നു.സർവകലാശാലകൾ യുജിസി ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.ഏത് ബിൽ പാസാക്കിയാലും സർവകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല.
നിയമം നിർമ്മിക്കാനുള്ള നിയമസഭയുടെ പരമാധികാരത്തെ ബഹുമാനിക്കുന്നു. ബില്ലുകൾ പാസാക്കി അയച്ചാൽ അവ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്നുമടക്കം എല്ലാ മാനദണ്ഡങ്ങളും ഏറ്റവും ശ്രദ്ധാപൂർവം പരിശോധിക്കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തന്റെ ചുമതലകൾ പൂർണ ബോദ്ധ്യത്തോടെ നിറവേറുമെന്നുംഗവർണർപറയുന്നത്,സർക്കാർഅയച്ചുകൊടുത്ത ബില്ലുകളിലെല്ലാംഅതേപടിഒപ്പിടില്ലെന്നതിന്വ്യക്തമായസൂചനയാണ്.
എത്ര ഉന്നതനായാലും നിയമം അതിലും മുകളിലായിരിക്കുമെന്നാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും എല്ലാവരും നിയമപ്രകാരം പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥരാണെന്നുംഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ തീരുമാനമെടുക്കുമെന്നുംഎങ്ങനെ തീരുമാനമെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ലെന്നുമുള്ളഗവർണറുടെ വാക്കുകൾ ഒരു സമ്മർദ്ദത്തിനും താൻ വഴങ്ങില്ലെന്നതിന്റെ കൂടി സൂചനയാണ്.
മറുനാടന് മലയാളി ബ്യൂറോ