- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക സുരക്ഷയിൽ രാജ്യത്ത് മികച്ച നേട്ടം വരിച്ച സംസ്ഥാനമാണെന്നും വ്യവസായ വളർച്ചയിൽ രാജ്യപുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടെന്ന് ഗവർണ്ണർ; മോദിയേയും പിണറായിയേയും ഒരു പോലെ പുകഴ്‌ത്തി ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന പ്രസംഗം; ആശംസ മലയാളത്തിലും; പിണറായിയുടേത് സൂപ്പർ സർക്കാരെന്ന് ഗവർണ്ണർ സമ്മതിക്കുമ്പോൾ
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പ്രൗഡ ഗംഭീരമായി നടന്നു. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിൽ പ്രസംഗിച്ചായിരുന്നു ഗവർണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നതും മലയാളത്തിൽ ആയിരുന്നു. കേരള ഭരണത്തിനൊപ്പം മോദി സർക്കാരിനേയും ഗവർണ്ണർ പ്രശംസിച്ചു.
പ്രതീക്ഷിച്ചതു പോലെ പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി . സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു.വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കിയെന്നും ഗവർണ്ണർ പറഞ്ഞു.
ലൈഫ് പദ്ധതിയേയും ഗവർണർ പുകഴ്‌ത്തി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോഗതി വ്യക്തമാണ്. കേരളത്തിന്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു
സാമൂഹിക സുരക്ഷയിൽ രാജ്യത്ത് മികച്ച നേട്ടം വരിച്ച സംസ്ഥാനമാണെന്നും വ്യവസായ വളർച്ചയിൽ രാജ്യപുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടെന്നും അദേഹം പറഞ്ഞു. കേരള സ്റ്റാർട്ട് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ തുടർന്നു. സംസ്ഥാന സർക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവർണർ പുകഴ്‌ത്താൻ മറന്നില്ല. എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്നത്തിന് പദ്ധതി കരുത്ത് പകർന്നെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് നവകേരളം ലക്ഷ്യമാക്കിയന്നും രാജ്യത്ത് ദരിദ്രർ ഏറ്റവും കുറവുള്ളത് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടുവെന്നും ഗവർണ്ണർ വിശദീകരിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ 5-ാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്. ആഗോള തലത്തിൽ തീവ്രവാദത്തിനും പകർച്ചവ്യാധികൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്തെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. അങ്ങനെ കേന്ദ്ര സർക്കാരിനേയും ഗവർണ്ണർ പ്രശംസിച്ചു.
രാജ്യം വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സ്വതന്ത്രത്തിന്റെ നൂറാം വയസിൽ രാജ്യം വികസിത ഭാരതമാകും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാൻ സഹായിച്ചുവെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ, ആന്റണി രാജു, തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം കരസേനാ മേജർ ആനന്ദ് സി എസ് നേതൃത്വം നൽകിയ പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. പരേഡിൽ 10 സായുധ വിഭാഗങ്ങൾ,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു.
മറുനാടന് മലയാളി ബ്യൂറോ