- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചന? ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടും പൊലീസ് കേസെടുത്തോ? പിന്നിൽ നിന്നുള്ള കളി അവസാനിപ്പിച്ച് മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിനെ സ്വാഗതം ചെയ്യുന്നു; തെളിവുകൾ പുറത്തു വിട്ട് ജനങ്ങളെ കാര്യങ്ങൾ മനസ്സിലാക്കി; നേരിട്ടുള്ള 'യുദ്ധത്തിന്' ആരിഫ് മുഹമ്മദ് ഖാൻ തയ്യാർ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവർണ്ണർ; ഇത് അസാധാരണ സാഹചര്യം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിശക്തമായ ആരോപണവുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്റെ കത്തുകളോട് നിരന്തരം പ്രതികരിച്ചിരുന്നില്ല. കണ്ണൂർ സർവ്വകലാശാലയിൽ തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുത്തില്ല. ആരാണ് കേസ് എടുക്കാതിരിക്കാൻ കാരണം? ഗവർണ്ണർ ചോദിച്ചു. തിരുവനന്തപുരത്ത് തിരിച്ചെത്തിയാൽ തെളിവ് സഹിതം എല്ലാം പുറത്തു കൊണ്ടു വരുമെന്നും ഗവർണ്ണർ പറഞ്ഞു. കണ്ണൂരിൽ തന്നെ ശാരീരികമായി കൈയേറ്റം ചെയ്യാനുള്ള ശ്രമമാണ് നടന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. അത് ഗൂഢാലോചനയ്ക്ക് തെളിവാണ്-ഗവർണ്ണർ പറഞ്ഞു.
മുഖ്യമന്ത്രി കർട്ടണ് പിന്നിലിരുന്ന് കളിക്കുകയായിരുന്നു. വൈസ് ചാൻസലർമാരോട് ഗവർണ്ണറെ അനുസരിക്കേണ്ടെന്ന് ചുമതലപ്പെടുത്തി. ഇർഫാൻ ഹബീബിനെ ആക്രമിക്കാൻ ചുമതലപ്പെടുത്തി. കോഗനൈസിബൾ കുറ്റമാണ് കണ്ണൂർ സർവ്വകലാശാല ചടങ്ങിനിടെ നടന്നത്. പൊലീസ് പരാതിയില്ലെങ്കിൽ പോലും കേസെടുക്കണം. ഏഴ് കൊല്ലം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തണം. പക്ഷേ കേസെടുത്തില്ല. ഇതിന് പിന്നിൽ ആഭ്യന്തര വകുപ്പിലെ ചിലർ സഹായിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയാൽ ആക്രമ വീഡിയോ അടക്കം തെളിവുകളുമായി ജനങ്ങൾക്ക് മുമ്പിലെത്തി. കണ്ണൂരിൽ വച്ച് മൂന്ന് വർഷം മുമ്പാണ് ഗവർണ്ണർക്കെതിരെ അതിക്രമം ഉണ്ടായത്.
മുഖ്യമന്ത്രി മുന്നിലേക്ക് വന്നത് നന്നായി. ഇനിയെങ്കിലും പിന്നിൽ നിന്ന് കളിക്കരുകത്. മറ നീക്കി പുറത്തു വന്നതിനാൽ ഇനി പിന്നിൽ നിന്നുള്ള യുദ്ധ നിർത്തണം. നിരവധി വിഷയങ്ങളിൽ നിരവധി കത്തുകൾ മുഖ്യമന്ത്രിക്ക് എഴുതി. എന്നാൽ മറുപടി പോലും കിട്ടിയില്ല. ഇതെല്ലാം ജനങ്ങൾക്ക് മുമ്പിൽ നിരത്തും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധുക്കൾ മതിയായ യോഗ്യതയില്ലാതെ സർവ്വകലാശാലയിൽ നുഴഞ്ഞു കയറുന്നു. ഇത് അനുവദിക്കില്ല. ഇതിനെ ചെറക്കും. സർവ്വകലാശാലകളിലെ രാഷ്ട്രീയത്തെ അല്ല താൻ എതിർക്കുന്നത്. അക്രമത്തെയാണെന്നും ഗവർണ്ണർ വിശദീകരിച്ചു.
ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. കണ്ണൂരിൽ വച്ച് 3 വർഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തൽ പൊലീസ് കേസെടുത്തില്ലെന്ന് വിമർശിച്ച ഗവർണർ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആർക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതിൽ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അയക്കുന്ന കത്തുകൾക്ക് പോലും മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങൾ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
ഗവർണ്ണറും മുഖ്യമന്ത്രിയും നേർക്ക് നേർ പോരിന് എത്തുന്നതിന്റെ സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്. ഇന്ത്യയ്ക്ക് പുറത്തുണ്ടായ ചിന്താധാരയിലെ രാഷ്ട്രീയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. തന്നെ ഭയപ്പെടുത്തി സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് കണ്ണൂരിലെ അക്രമം. സർവ്വകലാശാലകളെ ഭരിക്കാൻ സർക്കാരിനെ അനുവദിക്കില്ല. അത് ഗുണകരമല്ലെന്നും ഗവർണ്ണർ പറഞ്ഞു. വൈസ് ചാൻസലറെ സർക്കാർ നിയമിക്കുന്നത് സർവ്വകലാശാലകളുടെ സ്വയം ഭരണത്തെ തകർക്കും. അത് അനുവദിക്കാനാകില്ല-ഗവർണ്ണർ പറഞ്ഞു. എന്തു വില കൊടുത്തും അതിനെ എതിർക്കുമെന്നും ഗവർണ്ണർ വിശദീകരിച്ചു.
കണ്ണൂരിലെ അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചന? ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടും പൊലീസ് കേസെടുത്തോ? പിന്നിൽ നിന്നുള്ള കളി അവസാനിപ്പിച്ച് മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിനെ സ്വാഗതം ചെയ്യുന്നു എന്നീ ഗവർണ്ണറുടെ പരാമർശങ്ങൾ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നതിന് തെളിവാണ്. നിർണ്ണായകമായ തെളിവ് ഉടൻ പുറത്തു വിടുമെന്നും ഗവർണ്ണർ പറയുന്നു. ഇതിനോട് മുഖ്യമന്ത്രി പ്രതികരണം നടത്തുമോ എന്നതാണ് ഇനി നിർണ്ണായകം. അസാധാരണ സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. യഥാർത്ഥ പ്രതിപക്ഷമായി ഗവർണ്ണർ മാറുന്നുവെന്നതിന് തെളിവ് കൂടിയാണ് ഈ സംഭവങ്ങൾ.
ലോകായുക്താ ബിൽ കണ്ടിട്ടില്ല. എല്ലാ നിയമസഭാ നടപടികളും പരിശോധിക്കും. ജ്യുഡീഷറിയുടെ അന്തസത്ത ഉയർത്തിപിടിക്കും. ഒരാൾക്കെതിരായ വിധി അയാൾ തന്നെ പുനപരിശോധിക്കുന്നത് ജ്യൂഡീഷറിയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. അതുകൊണ്ട് തന്നെ അതും പരിശോധിക്കും. ഫലത്തിൽ ലോകായുക്തയിലേയും സർവ്വകലാശാലയിലേയും ഭേദഗതി ഓർഡിനൻസ് ഗവർണ്ണർ ഒപ്പിടില്ലെന്ന് പറയുകയാണ്. കണ്ണൂരിലെ ആക്രമ ഗൂഢാലോചനയിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തരത്തിലാണ് ഗവർണ്ണറുടെ പരോക്ഷ മറുപടികൾ. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം പറയാൻ ആർക്കും പറയാൻ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാറിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമർശനം മുഖ്യമന്ത്രി കടുപ്പിച്ചത്. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാറിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവർണർക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമർശനം. ഈ വിമർശനങ്ങൾക്കെല്ലാം ഗവർണറുടെ മറുപടിയും അതിരൂക്ഷമായി.
മറുനാടന് മലയാളി ബ്യൂറോ