- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലുള്ളവർക്ക് ഒന്നും മനസ്സിലാകില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ഗവർണ്ണറെ പരിഹസിക്കലോ? ധനമന്ത്രിയിലുള്ള 'പ്രീതി' നഷ്ടമായെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ; ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് നിർദ്ദേശം; പ്രസംഗം ഗവർണ്ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി; ഇത് അസാധാരണ പ്രതിസന്ധി; 'പ്രീതി'യിൽ ഗവർണ്ണർക്ക് അധികാരമുണ്ടോ?
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ സാഹചര്യത്തിൽ ധനമന്ത്രിയെ നീക്കണമെന്നും മുഖ്യമന്ത്രിക്ക് ഗവർണ്ണർ കത്തെഴുതി. ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമം നടക്കുന്നതിടെയാണ് അസാധാരണ നീക്കം. ആവശ്യം മുഖ്യമന്ത്രി തള്ളുകയും ചെയ്തു. തുറന്ന യുദ്ധത്തിലേക്ക് രാജ്ഭവൻ കടക്കുകയാണ്. മന്ത്രിയിൽ അസംതൃപ്തി പ്രകടിപ്പിക്കുകയാണ് ഗവർണ്ണർ. തനിക്കെതിരെ ധനമന്ത്രി നടത്തിയ പ്രസംഗം അപമാനമാണെന്നാണ് ഗവർണ്ണർ പറയുന്നു. എന്നാൽ ്അപമാനിച്ചിട്ടില്ലെന്ന് ഗവർണ്ണർ പറയുന്നു.
മദ്യത്തിലൂടേയും ലോട്ടറിയിലൂടേയുമാണ് കേരളം സാമ്പത്തിക കരുത്ത് നേടുന്നതെന്ന പ്രസ്താവന ഗവർണ്ണർ നടത്തിയിരുന്നു. ഇതേ കുറിച്ചൊന്നും യുപിയിൽ നിന്ന് വന്നവർക്ക് അറിയില്ലെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞിരുന്നു. ഇതാണ് പ്രീതി പിൻവലിക്കാൻ കാരണം. ഈ സാഹചര്യത്തിലാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഗവർണ്ണറുടെ 'പ്രീതി'യോടെ മാത്രമേ മന്ത്രിമാരെ നിയമിക്കാവൂ എന്ന ഭരണഘടനയിലെ വാചകം പല വിധത്തിലെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഈ 'പ്രീതിയാണ്' വീണ്ടും രാജ്ഭവൻ ചർച്ചയാക്കുന്നത്. തനിക്ക് മന്ത്രിയെ പുറത്താക്കാൻ കഴിയില്ലെന്നും എന്നാൽ പ്രീതി പിൻവലിക്കാമെന്നും ഗവർണ്ണർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണ്ണറുടെ നീക്കം.
രാഷ്ടീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ സംസ്ഥാന മന്ത്രിമാരെ ആക്ഷേപിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ യോഗ്യതയെക്കുറിച്ച് അജ്ഞൻ എന്ന് നേരത്തെ സിപിഎം നിലപാട് എടുത്തിരുന്നു. ലോട്ടറിയും മദ്യവുംവഴി സംസ്ഥാന ഖജനാവിലേക്ക് പണം കണ്ടെത്തുകമാത്രമാണ് ധനമന്ത്രി ചെയ്യുന്നതെന്നാണ് ഗവർണറുടെ ആക്ഷേപവും സിപിഎം ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണ്ണറെ വിമർസിച്ച് ധനമന്ത്രി രംഗത്ത് വന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണ്ണറുടെ ഇടപെടൽ. ഈ മന്ത്രിക്ക് തുടരാനാകില്ലെന്ന് ഗവർണ്ണർ മുഖ്യമന്ത്രിയെ അറിയിക്കുന്നു. താങ്കൾ മന്ത്രിയെ പിൻവലിക്കണമെന്നാണ് ആവശ്യം. എന്നാൽ ഗവർണ്ണറുടെ കത്തിലെ ആരോപണം മുഖ്യമന്ത്രി തള്ളുന്നു. മുഖ്യമന്ത്രി അതിവേഗം കത്തിനോട് പ്രതികരിച്ചുവെന്നതും ശ്രദ്ധേയമാണ്.
യുപി പ്രസംഗം ഗവർണ്ണർക്ക് എതിരല്ല. അതുകൊണ്ട് തന്നെ '്പ്രീതി അഥവാ പ്ലഷറിന്റെ' നിർവ്വചനത്തിൽ ആ പ്രസംഗം വരില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഭരണഘടനയിൽ പറയുന്ന 'പ്രീതി' എന്ന പ്രയോഗത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രിയും തിരിച്ചറിയുന്നതിന്റെ തെളിവ് കൂടിയാണ് അതിവേഗത്തിലുള്ള മറുപടി. ഇത്തരമൊരു ശുപാർശ നൽകാനാകില്ലെന്ന് ഗവർണ്ണർക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറയുന്നില്ലെന്നതും ശ്രദ്ധേയാണ്. ഏതായാലും ഗവർണ്ണറുടെ അടുത്ത നടപടി നിർണ്ണായകമാകും.
തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുകയായിരുന്നു. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമർശമാണ് ഇതെന്നും ഗവർണർ വ്യക്തമാക്കി.
എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകുകയായിരുന്നു. രാജ്യ ചരിത്രത്തിൽ പോലും ആദ്യമായാണ് ഗവർണ്ണറുടെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ