- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് അയച്ചുള്ള മുഖ്യമന്ത്രിയുടെ അനുനയ നീക്കം ഫലിച്ചില്ല; ഗവർണറുടെ അസാധാരണ വാർത്താസമ്മേളനം തുടങ്ങി; ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; ഇർഫാൻ ഹബീബ് ഗവർണർക്കെതിരെ പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ; അക്രമത്തിൽ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നെന്ന് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ പുറത്തുവിടാൻ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനം തുടങ്ങി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു.
വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല. തുടർന്ന് വാർത്താ സമ്മേളനത്തിൽ ചരിത്ര കോൺഗ്രസിനെ ദൃശ്യങ്ങൽ പ്രദർശിപ്പിച്ചു. ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു എന്നാണ് ആരിഫ് മുഹഹമ്മദ് ഖാന്റെ വാദം. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവു ലഭിക്കുന്ന കുറ്റമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അവസാനവട്ട അനുനയ നീക്കമായിരുന്നു കൂടിക്കാഴ്ചയെങ്കിലും ലഹരി വിരുദ്ധ ക്യാംപെയ്ന് ക്ഷണിക്കാനെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്. എന്നാൽ, വാർത്താ സമ്മേളനം വിളിച്ചത് അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ്.
ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസ് ചടങ്ങിൽ ഉണ്ടായ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ കത്തിടപാടുകളും ഗവർണർ പുറത്തുവിട്ടേക്കും. സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അയച്ച 2 കത്തുകൾ പുറത്തുവിടുമെന്നു ഗവർണർ ആലുവയിൽ പറഞ്ഞിരുന്നു. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പക്കൽനിന്നു പല ആനുകൂല്യവും ഗവർണർ ഉയർത്തി.
മറുനാടന് മലയാളി ബ്യൂറോ