- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും മന്ത്രിമാരും വിദശത്തെല്ലാം പോയി വന്നതോടെ വീണ്ടും മുണ്ടു മുറുക്കിയുടുക്കുന്നു; 28 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നതടക്കം ധൂർത്തുകൾ കൂടുന്നതിടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക് നീട്ടി ധനവകുപ്പിന്റെ ഉത്തരവ്; വാഹനം വാങ്ങലിനും കെട്ടിടം മോടി പിടിപ്പിക്കലിനും എല്ലാം വിലക്ക്
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയാറുണ്ട് ധനമന്ത്രി. മുഖ്യമന്ത്രിിയും മന്ത്രിമാരും വിദേശത്ത് പോയി വന്നതോടെ, ഇനിയിപ്പോൾ വീണ്ടും ചെലവ് ചുരുക്കൽ എന്ന ആയുധം പുറത്തെടുത്തു, സാമ്പത്തിക പരാധീനതകളുടെ ക്ലേശം കുറയ്ക്കാൻ.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ധനവ്യയ നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. 2023 നവംബർ വരെ വിലക്കിന് പ്രാബല്യമുണ്ട്. ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഈ മാസം 9 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫർണിച്ചർ വാങ്ങൽ , വാഹനങ്ങൾ വാങ്ങൽ എന്നിവക്ക് ഒരു വർഷത്തേക്ക് കൂടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശുപാർശകൾ പരിഗണിച്ച് ധന ദൃഡീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് 2020 നവംബർ 5 ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവിന് പുല്ല് വില കൽപിക്കാതെ പാഴ്‌ചെലവുകളും ധൂർത്തും വർദ്ധിച്ചതോടെ 2021 നവംബർ 9 ന് വീണ്ടും ഒരു വർഷത്തേക്ക് കൂടി നിയന്ത്രണങ്ങൾ നീട്ടി. പ്രസ്തുത ഉത്തരവാണ് ഇപ്പോൾ വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. ധൂർത്തും അഴിമതിയും കാരണം 4 ലക്ഷം കോടി രൂപയായി സംസ്ഥാനത്തിന്റെ മൊത്ത കടബാധ്യത ഉയർന്നിരിക്കുകയാണ്. 28 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് ധൂർത്തിന് മുന്നിൽ.
കോവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശ സമർപ്പിക്കാൻ രണ്ട് വിദഗ്ധ സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിങ്, ആസൂത്രണ ബോർഡംഗം പ്രൊഫ. ആർ.രാമകുമാർ, കോഴിക്കോട് സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജൻ എന്നിവർ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായുള്ള സമിതിയേയുമാണ് ഇതിനായി നിയോഗിച്ചത്.
നേരത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുള്ള ഉത്തരവ് സർക്കാർ നീട്ടിയിരുന്നു. ഡിസംബർ 31 വരെയാണ് ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് നീട്ടിയത്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്. നവംബർ മുപ്പത് വരെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീർഘിപ്പിച്ചു. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുന്നത്.