- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
72കാരൻ ചെറുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
മാഡ്രിഡ്: സ്‌പെയിനിൽ ഒരു കൊച്ചു പട്ടണത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നത് താങ്ങാവുന്നതിലും വലിയ ദുരന്തത്തിന്. 10 ഉം 13 ഉം വയസ്സുള്ള തന്റെ ചെറുമക്കളെ കൊലപ്പെടുത്തിയതിന് ശേഷം ഒരു 72 കാരൻ സ്വയം വെടിയുതിർത്തു മരണമടഞ്ഞ വാർത്ത ഞെട്ടലോടെയായിരുന്നു ആ കൊച്ചു പട്ടണം ശ്രവിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപ് ഇയാൾ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീടിനുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം അടച്ചു പൂട്ടിയിരുന്നപ്പോൾ പൊലീസ് ഇയാളുടെ വീട് വളഞ്ഞിരുന്നു. കാലത്ത് ഏതണ്ട് എട്ടര മണിയോടെ വീടിനുള്ളിൽ വ്യത്യസ്ത മുറികാളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തെക്കൻ സ്‌പെയിനിലെ ഗ്രനാഡ നഗരത്തിനു സമീപമുള്ള ഹ്യൂറ്റർ ടാജർ എന്ന ചെറു പട്ടണത്തിലായിരുന്നു സംഭവം നടന്നത്.
മരിച്ച കുട്ടികളിൽ ഒരാൾക്ക് വെടിയേറ്റ പാടുകളുണ്ട് എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മറ്റെക്കുട്ടിയ ശ്വാസം മുട്ടിച്ചു കൊന്നു എന്നാണ് കരുതുന്നത്. തന്റെ ചെറുമക്കളിൽ ഒരാളെ കൊല്ലാൻ ഉപയോഗിച്ച അതേ തോക്കെടുത്ത് ഇയാൾ സ്വയം വെടിവയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോൾ അന്വേഷണ സംഘം കരുതുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 19 ന് ഇയാൾ ഓടിച്ചിരുന്ന കാർ ഒരു ടണലിന്റെ പ്രവേശന കവടത്തിലെ മതിലിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. അയാളുടെ ഭാര്യയും മകളും ആ അപകടത്തിൽ മരണമടയുകയും ചെയ്തിരുന്നു. ഇപ്പോൾ മരണമടഞ്ഞ കുട്ടികളും കാറിലുണ്ടായിരുന്നെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.