- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ഓക്‌സിജന്‍, ഗ്ലൂക്കോമീറ്റര്‍ കിറ്റുകള്‍ക്കും നികുതിയില്ല; വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് നികുതിയില്ല; ചെറിയ കാറുകളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില കുറയും; ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രഡ്ഡുകള്‍ എന്നിവയുടെ വിലയും കുറയും; ജിഎസ്ടി സമഗ്ര പരിഷ്കാരത്തോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം; വില കൂടുന്നത് പാന്‍ മസാലയ്ക്കും സിഗരറ്റിനും
ജിഎസ്ടി സമഗ്ര പരിഷ്കാരത്തോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ സമഗ്ര മാറ്റം വന്നതോടെ, 175 ഉത്പന്നങ്ങളുടെ വില കുറയുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ' ഞങ്ങള്‍ സ്ലാബുകള്‍ ചുരുക്കി. ഇനി രണ്ടു സ്ലാബുകള്‍ മാത്രം. 5 %, 18%. നഷ്ടപരിഹാര സെസിന്റെ പ്രശ്‌നങ്ങളും ഞങ്ങള്‍ പരിശോധിക്കുകയാണ്', ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗ ശേഷം പറഞ്ഞു.
നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന 99 ശതമാനം സാധനങ്ങളും ഇനി 5 ശതമാനം സ്ലാബില്‍ പെടും. അതേസമയം, നിലവില്‍ 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം ചരക്കുകള്‍ 18 ശതമാനം സ്ലാബിലേക്ക് മാറും.
' സാധാരണക്കാരും മധ്യവര്‍ഗ്ഗക്കാരും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് 18 % ല്‍ നിന്നും 12 ല്‍ നിന്നും 5% ത്തിലേക്ക് നിരക്ക് കുറയും. ഹെയര്‍ ഓയില്‍, ടോയിലറ്റ് സോപ്പ് ബാറുകള്‍, ഷാംപു, ടൂത്ത് ബ്രഷ്, ബൈസൈക്കിള്‍, ടേബിള്‍വെയര്‍, കിച്ചന്‍ വെയര്‍ മറ്റു വീട്ടുസാധനങ്ങള്‍ എന്നിവയ്ക്ക് ഇനി 5 ശതമാനമാണ് നികുതി.' ധനമന്ത്രി പറഞ്ഞു. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, കടല, പനീര്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല.
വില കുറയുന്നവ
1200 സിസി വരെയുളള കാറുകള്‍ക്ക് വില കുറയും
മുച്ചക്ര വാഹനങ്ങള്‍ക്ക് വില കുറയും
ട്രാക്റ്ററുകള്‍ക്ക് വില കുറയും
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് നികുതിയില്ല
33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പൂജ്യം നികുതി
ഓക്‌സിജന്‍, ഗ്ലൂക്കോമീറ്റര്‍ കിറ്റുകള്‍ക്ക് നികുതിയില്ല
നോട്ട് ബുക്കുകള്‍ പെന്‍സിലുകള്‍ എന്നീ സ്‌കൂള്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയും
ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് വില കുറയും
.2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി 5 ശതമാനമായി കുറയും
നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, കണ്ണാടി, സോളാര്‍ പാനലുകള്‍ എന്നിവയ്ക്ക് വില കുറയും( 5% സ്ലാബ്)
18% നികുതി: ടി.വി., സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്‌സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യില്‍ താഴെയുള്ള ചെറിയ കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും നികുതി 28-ല്‍ നിന്ന് 18 ശതമാനമായി കുറയും.
40 ശതമാനം നികുതി: ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.
വില കൂടും
പാന്‍ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ( 40% പ്രത്യേക നികുതി) ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും.