- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24ന് എത്തിയ കേരളവര്‍മ്മ കോളേജിലെ പഴയ പ്രധാനിയ്ക്ക് സുഖദര്‍ശനം കിട്ടി; പക്ഷേ സൗജന്യ പ്രസാദ കിറ്റില്‍ മതിയായ കളഭം ഉണ്ടായിരുന്നില്ല; ഗുരവായൂരപ്പന്റെ ചന്ദന കുറഞ്ഞത് പ്രകോപനമായി; പ്രതികാരത്തില്‍ കസേര മാറ്റം സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക്; ഗുരുവായൂരിലും 'വിഐപി' ദര്‍ശന വിവാദം
ഗുരുവായൂര്‍: മുന്‍ സഹപ്രവര്‍ത്തകന് സൗജന്യമായി കളഭം നല്‍കാതിരുന്ന ക്ഷേത്രം ഉദ്യോഗസ്ഥനെതിരെ ഉന്നതന്റെ നിര്‍ദ്ദേശ പ്രതികാര നടപടി എടുത്തെന്ന് ആരോപണം. സി പി എം നേതാവും ദേവസ്വം മുന്‍ ഭരണ സമിതി അംഗവുമായിരുന്ന പ്രശാന്തിനെയാണ് ക്ഷേത്രം മാനേജര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ജീവനക്കാര്‍ക്കിടയിലും ഇത് അമര്‍ഷമായി മാറിയിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വം ഭരണ സൗകര്യാര്‍ത്ഥം എവി പ്രശാന്തിനെ മാറ്റിയെന്നാണ് ഉത്തരവില്‍ പറയുന്നത്. എവി പ്രശാന്തിനെ ക്ഷേത്ര ഗോപുരത്തില്‍ നിന്നും പാഞ്ചജന്യത്തിലേക്കും കെകെ സുഭാഷിനെ ക്ഷേത്ര ഗോപുരത്തിലേക്കും മാറ്റി. സാധാരണ നിലയില്‍ ഈ രണ്ടു പേരെ പരസ്പരം മാറ്റുന്നതിന് മാത്രമായി ഉത്തരവ് പുറത്തിറക്കുന്ന പതിവ് ഗുരുവായൂര്‍ ദേവസ്വത്തില്‍ ഇല്ല. 25ന് ചേര്‍ന്ന ഗുരുവായൂര്‍ ഭരണ സമിതിയുടെ തീരുമാന പ്രകാരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് ഉത്തരവ് പുറത്തിറക്കിയത്. കാരണങ്ങളൊന്നും ഇതില്‍ പറയുന്നുമില്ല.
കേരള വര്‍മ്മ കോളേജില്‍ പ്രധാനി ആയിരുന്ന വ്യക്തിയും സംഘവും കഴിഞ്ഞ 24ന് ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു. ഇവര്‍ക്ക് വരിയില്‍ നില്‍ക്കാതെ സുഖ ദര്‍ശനത്തിനു സൗകര്യം ലഭിക്കുകയും ചെയ്തു. ദര്‍ശന ശേഷം സൗജന്യ പ്രസാദ കിറ്റില്‍ പറഞ്ഞ അളവില്‍ കളഭം വെക്കാന്‍ മറന്ന് പോയതാണ് പ്രശ്‌നമായതെന്നാണ് ആരോപണം. ഗുരുവായൂരപ്പന്റെ വിലയേറിയ പ്രസാദമായ കളഭം സൗജന്യമായി നല്‍കാത്തത് ഉന്നതനെ ചൊടിപ്പിച്ചു.
സി പി എം നേതാവായ പ്രാശാന്തിനെതിരെ നടപടി പാടില്ലെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി അടക്കം ആവശ്യപ്പെട്ടിരുന്നു. അന്യായമായ ഇടപെടല്‍ അംഗീകരിക്കില്ലെന്നും അവര്‍ അറിയിച്ചു. എന്നിട്ടും പ്രതികാര നടപടി എടുത്തത് പാര്‍ട്ടിക്ക് വേദനയായിട്ടുണ്ട്. സിപിഎം ഗുരുവായൂര്‍ ദേവസ്വം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പ്രശാന്ത്. ജീവനക്കാരെല്ലാം ഈ മാറ്റത്തില്‍ അതൃപ്തരാണ്. സിപിഎം നോമിനിയായ ഡോ വികെ വിജയനാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍.
ആദ്യ ടേമില്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സി.പി.എം പ്രതിനിധിയായിരുന്ന ഡോ. വി.കെ. വിജയനെ വീണ്ടും ഭരണ സമിതി അംഗമായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. എന്നിട്ടും പ്രശാന്തിനെ സ്ഥലം മാറ്റിയത് സിപിഎമ്മില്‍ വലിയ പ്രതിഷേധമായിട്ടുണ്ട്.