- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന്റെ തൊട്ടു മുന്നില്‍ നക്ഷത്ര വേശ്യാലയം; ഗുരുവായൂരിലെ 'ഓള്‍ കേരള റിയല്‍ മീറ്റ് സര്‍വീസിന്' പിന്നിലെ ബുദ്ധി കേന്ദ്രം ദേവസ്വം കോണ്‍ട്രാക്ടറുടെ മകന്; ബാങ്ക് ജോലി കിട്ടിയിട്ടും ഒഴിവാക്കിയ മിടുമിടുക്കന്‍; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കണ്ടെത്തിയത് കമ്മീഷണറുടെ ജാഗ്രത; ഗുരുവായൂരിലെ കള്ളക്കച്ചവടെ നകുല്‍ ദേശ്മുഖ് തകര്‍ത്തത് ഇങ്ങനെ
ഗുരുവായൂര്‍: കേരളത്തില്‍ വ്യാപകമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് ഗുരുവായൂര്‍ കേന്ദ്രമാക്കി. സംഘത്തിലെ 3 പേരെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാക്കറ്റിലെ പ്രധാനിയും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് മരോട്ടിക്കല്‍ എം.ജെ.ഷോജിന്‍ (24), പടിഞ്ഞാറെനടയില്‍ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് കമ്മിഷണര്‍ നകുല്‍ ദേശ്മുഖ് രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡിലെ അസി. പൊലീസ് കമ്മിഷണര്‍ സി.പ്രേമാനന്ദകൃഷ്ണന്‍, ടെംപിള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.അജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ചത്. സിനിമാ-സീരിയല്‍ മേഖലയിലുള്ളവരും ഇവരുടെ ഇടപാടുകാരാണ്. അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുടമയുടെ മകനാണ്. അച്ഛന്‍ വിനോദ് ദേവസ്വം കോണ്‍ട്രാക്ടറുമാണ്. നിരവധി ഹോട്ടലുകള്‍ ഇവര്‍ക്കുണ്ട്.
സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്‌സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയും. കേരളത്തില്‍ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ അവരുടെ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തോളമായി ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ. ഒരു രാത്രിക്ക് 30,000 രൂപ നിരക്കിലായിരുന്നു ഓണ്‍ലൈന്‍ പെണ്‍വാണിഭം.
ടീം ആര്‍ എം എസ് എന്ന പേരിലാണ് വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഏജന്റുമാരായുണ്ട്. കേരളത്തിലെ പല ലോഡ്ജുകളിലേയും ജീവനക്കാര്‍ ഈ റാക്കറ്റിന്റെ ഭാഗമാണ്. വാട്‌സാപ്പ് ഗ്രൂപ്പിലുള്ളവരെ കുറിച്ചെല്ലാം അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന്റെ എതിര്‍വശത്തെ ലോഡ്ജില്‍നിന്നാണ് അജയ് വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഏജന്റുമാരെ പറ്റി വിവരം ലഭിച്ചത്. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന്‍ ഒരു സ്ത്രീയാണ്. അവരെയും മറ്റ് ഏജന്റുമാരെയും പറ്റി അന്വേഷണം ഊര്‍ജിതമാക്കി.
'ഓള്‍ കേരള റിയല്‍ മീറ്റ് സര്‍വീസ്' (ആര്‍എംഎസ്) എന്ന പേരിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്. കേരളത്തിലെ പല ലോഡ്ജുകളിലെയും ജീവനക്കാര്‍ സെക്സ്‌റാക്കറ്റ് സംഘവുമായി രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഒന്നാംപ്രതി ബാങ്ക് ജോലി ലഭിച്ചിട്ടും അതൊഴിവാക്കിയാണ് ഈ പ്രവൃത്തി ചെയ്തതെന്നും പോലിസ് അറിയിച്ചു. സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ സൂചനയാണ് വഴിത്തിരിവായത്.
ആര്‍.എം.എസ്. എന്ന ചുരുക്കപ്പേരില്‍ ഒന്‍പത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് അജയ് യുടെ ഫോണില്‍ പൊലീസ് കണ്ടെത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 25000 രൂപ മുതല്‍ 35,000 രൂപ വരെ ഒരു രാത്രിക്ക് വില പറഞ്ഞാണ് കച്ചവടം. സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പിലിടും. ആവശ്യക്കാര്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറണം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീകളെ എത്തിച്ചു നല്‍കും. ഈ ഗ്രൂപ്പ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് ദിവസവും ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഓരോ ഇടപാടിലും വാട്സ്ആപ് അഡ്മിന്‍ അടക്കമുള്ളവര്‍ക്ക് വിഹിതം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഗുരുവായൂരിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ നകുല്‍ രാജേന്ദ്ര ദേശ് മുഖ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റത് ഒക്ടോബറിലാണ്. തിരുവനന്തപുരം സിറ്റി പൊലീസില്‍ ഡി.സി.പിയായിരുന്നു. ആര്‍. ഇളങ്കോ ഹൈദരാബാദിലെ പൊലീസ് അക്കാദമിയില്‍ അധ്യാപകനായി നിയമിതനായ ഒഴിവിലാണ് നകുല്‍ രാജേന്ദ്ര ദേശ് മുഖിന്റെ തൃശൂരിലേയ്ക്കുള്ള വരവ്.




