- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിന്റെ പക്കലുള്ളത് 263 കിലോ സ്വർണം, 6,605 കിലോഗ്രാം വെള്ളിയും; 1737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കർ ഭൂമി ക്ഷേത്ര ഉടമസ്ഥതയിൽ; ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്; രാജ്യത്ത് അതിസമ്പന്ന ക്ഷേത്രങ്ങളിൽ 85700 കോടിയിലധികം ആസ്തിയുള്ള തിരുപ്പതി ദേവസ്വം മുന്നിൽ
കൊച്ചി: ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വത്ത് വിവരങ്ങൾ പുറത്ത്. ഗുരുവായൂർ ക്ഷേത്രത്തിനു 263.64 കിലോഗ്രാം സ്വർണവും 1737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും. 6,605 കിലോഗ്രാം വെള്ളിയും 19,981 സ്വർണ ലോക്കറ്റുകളും 5,359 വെള്ളി ലോക്കറ്റുകളും ക്ഷേത്രത്തിലുണ്ടെന്നു വിവരാവകാശ പ്രകാരം ദേവസ്വം ബോർഡ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 271.05 ഏക്കർ ഭൂമിയും ക്ഷേത്ര ഉടമസ്ഥതയിലുണ്ട്.
പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിനു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണു ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ ആസ്തി വെളിപ്പെടുത്തിയത്. ആദ്യം സ്വർണാഭരണങ്ങളുടെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച ദേവസ്വം പിന്നീട് അപ്പീൽ നൽകിയപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ രത്നം,് സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയാണെന്ന് വെളിപ്പെടുത്തനാകില്ലെന്നാണ് നേരത്തെ ക്ഷേത്രം അധികൃതർ അറിയിച്ചു. സുരക്ഷ കാരണങ്ങൾ മുൻ നിർത്തിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്താത്. പി്ന്നീട് സ്വർണത്തിന്റെ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു.
2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ ദേവസ്വം അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്.
അതേസമയം, ഭക്തർ സമർപ്പിച്ച 2018 വരെയുള്ള സ്വർണ വരവ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് എസ് ബി ഐയിലേക്ക് കൈമാറിയിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച 341 കിലോ സ്വർണം എസ് ബി ഐക്ക് കൈമാറി. കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു അന്ന് കൈമാറിയത്. ഗുരുവായൂർ ദേവസ്വം കരുതൽ ധനമായ സ്വർണം ഡിപ്പോസിറ്റാക്കി മാറ്റാൻ വേണ്ടിയാണ് എസ് ബി ഐ ഏറ്റെടുത്തത്.
എസ് ബി ഐയുടെ ഇൻഷുറൻസ് പരിരക്ഷയിൽ സ്വർണം മുംബൈ ഗവൺമെന്റ് മിന്റിലേക്ക് ശുദ്ധീകരണത്തിനായി കൊണ്ടുപോയിരുന്നു. സ്വർണവില കണക്കാക്കി രണ്ടരശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിലാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ദേവസ്വത്തിന് ഈ ഇനത്തിൽ ലഭ്യമാകുക. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിൽ സ്വർണം ശുദ്ധീകരിച്ച് ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
വിവിധകാലങ്ങളിലായി ദേവസ്വത്തിന് ജനങ്ങളിൽനിന്നു വഴിപാടായി സ്വർണം ലഭിച്ചുവരുന്നുണ്ട്. വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണാഭരണങ്ങൾ നിക്ഷേപത്തിനായി എടുത്തിട്ടില്ല. അപൂർവം ചില കിരീടങ്ങളിലെ രത്‌നങ്ങൾ പറിച്ചെടുത്ത് സൂക്ഷിച്ചശേഷം കിരീടങ്ങളും നൽകിയ സ്വർണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രത്‌നങ്ങളുടെ വില മതിക്കാനുള്ള പ്രയാസംമൂലം അവ ക്ഷേത്ര കരുതൽ സ്വർണമായി അവശേഷിപ്പിച്ചു.
അതേസമയം രാജ്യത്തെ അതിസമ്പന്ന ക്ഷേത്രങ്ങളിൽ ഇപ്പോഴും മുന്നിൽ തിരുപ്പതി ദേവസ്വമാണ്. പ്രശസ്തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടിരുന്നു.. രാജ്യത്തുടനീളമുള്ള 7,123 ഏക്കറിലുള്ള 960 പ്രോപ്പർട്ടികളിൽ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റുകളിലൊന്നു കൂടിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്ക് സ്വന്തമായുണ്ട്.
ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂർണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. സർക്കാർ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. 1974 നും 2014 നും ഇടയിൽ വിവിധ സർക്കാരുകളുടെ കീഴിൽ വിവിധ ടിടിഡി ട്രസ്റ്റുകൾ ട്രസ്റ്റിനു കീഴിലുള്ള 113 സ്വത്തുവകകൾ പല കാരണങ്ങളാൽ ഒഴിപ്പിച്ചിട്ടുണ്ടെന്നും വി സുബ്ബ റെഡ്ഡി പറഞ്ഞു. എന്നാൽ 2014 ന് ശേഷം ഇന്നുവരെ തങ്ങളുടെ കീഴിലുള്ള സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ