- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
കേരളത്തിലടക്കം പോരാളികളായി വിശേഷിപ്പിക്കപ്പെടുന്നവരാണ്, ഫലസ്തീനിലെ ഹമാസ് തീവ്രവാദികൾ. എന്നാൽ അവർ എത്രത്തോളം അപകടകാരികാളെന്ന് തെളിയിക്കുന്ന ഒരു വീഡിയോകൂടി പുറത്തുവന്നിരിക്കയാണ്. ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് ഹമാസ് അംഗങ്ങളായ പിതാവും മകനും സമ്മതിക്കുന്ന വീഡിയോയാണ് ലോകത്തെ നടക്കുന്നത്. ഒക്ടോബർ എഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയ വേളയിൽ പിടിയിലായ ഹമാസുകാരിൽ ഉൾപ്പെട്ടവരാണ് ഈ പിതാവും പുത്രനും.
ഇവരെ ചോദ്യം ചെയ്തശേഷം ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ്) പുറത്തുവിട്ട വീഡിയോ അടിസ്ഥാനമാക്കി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലാാണ് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത്. അങ്ങേയറ്റം ഷോക്കിങ്ങ് കണ്ടന്റ് ഉള്ളതിനാൽ, പല സമൂഹ മാധ്യമങ്ങളിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കയാണ്.
റേപ്പ് ചെയ്ത് വെടിവെച്ചുകൊന്നു
ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തതായി 47 കാരനായ ജമാൽ ഹുസ്സൈൻ അഹ്‌മദ് റാഡി സമ്മതിക്കുന്നത് വീഡിയോയിൽ കാണാം. ഇസ്രയേൽ-ഗസ്സ അതിർത്തിക്കടുത്തുള്ള, കർഷക സമൂഹമായ കിബ്ബട്സിലെ ഒരു വീടിനുള്ളിൽ ഒരു സ്ത്രീ ഉറക്കെ കരഞ്ഞ് നിലവിളിക്കുന്നത് കണ്ടതായി ജമാൽ വീഡിയോയിൽ വിവരിക്കുന്നു. 'ഞാൻ ചെയ്തത് ഞാൻ ചെയ്തു. ഞാൻ അവളെ ബലാത്സംഗം ചെയ്തു. അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ഞാൻ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അവൾ ജീൻസ് ധരിച്ചിരുന്നുവെന്ന് ഓർക്കുന്നു"- ജമാൻ പറഞ്ഞു. ആക്രമണത്തിന് ശേഷം സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിവില്ലെന്ന് ജമാൽ പറഞ്ഞു. തുടർന്നുള്ള സംഭവങ്ങളുടെ വിവരണം മകൻ അബ്ദുല്ല യാണ് നൽകുന്നത്.
'എന്റെ അച്ഛൻ അവളെ ബലാത്സംഗം ചെയ്തു, പിന്നെ ഞാൻ ചെയ്തു, പിന്നെ എന്റെ കസിൻ ചെയ്തു, പിന്നെ ഞങ്ങൾ പോയി. പക്ഷേ ഞങ്ങൾ ബലാത്സംഗം ചെയ്ത സ്ത്രീയെ പിന്നീട് എന്റെ പിതാവ് വെടിവെച്ചുകൊന്നു,'- വീഡിയോയിൽ അബ്ദുള്ള കുറ്റസമ്മതം നടത്തുന്നു. ഓരോ ഇസ്രയേലി വീടുകളിലും ഇതുപോലെ കണ്ടെത്തിയാൽ ഞങ്ങൾ അവരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുമെന്നും ഇരുവരും പറയുന്നു.
കൈവിലങ്ങുകൾ ധരിച്ച, ജമാൽ ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ഇട്ട് യാതൊരു പശ്ചാത്താപവുമില്ലാതെയാണ് സംസാരിക്കുന്നത്. 'ഞങ്ങൾ കണ്ടെത്തിയ ഓരോ വീട്ടിലും, ഒന്നുകിൽ ഞങ്ങൾ അവരെ കൊന്നു അല്ലെങ്കിൽ തട്ടിക്കൊണ്ടുപോയി. ആദ്യത്തെ വീട്ടിൽ, ഞാൻ ഒരു സ്ത്രീയെയും അവളുടെ ഭർത്താവിനെയും കണ്ടെത്തി, ഞങ്ങൾ അവരെ തീയിട്ട് അടിച്ച് കൊന്നു. അവർക്ക് 40 വയസ്സിന് മുകളിലായിരുന്നു"- ജമാൽ പറയുന്നു. ഐഡിഎഫ് പറയുന്നതനുസരിച്ച്, അച്ഛനും മകനും ഇസ്രയേലിൽ കസ്റ്റഡിയിൽ, വിചാരണ കാത്തിരിക്കുകയാണ്.
ഗസ്സ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7ലെ ആക്രമണത്തിനിടെ ഹമാസ് തോക്കുധാരികൾ പിടികൂടിയ അഞ്ച് വനിതാ സൈനികരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പിതാവിന്റെയും മകന്റെയും അഭിമുഖങ്ങൾ പുറത്തുവന്നത്. ആ വീഡിയോയിൽ ഹമാസുകാർ വനിതാ സൈനികരെ മർദിക്കുന്നത് കാണാം. രക്തം വാർന്ന് ഒഴുകുന്നതിനിടെയാണ് അവരെ അടിച്ച് ജീപ്പിൽ കയറ്റുന്നത്. തോക്കുധാരികളിൽ ഒരാൾ അറബിയിൽ വിളിക്കുന്നത് കേൾക്കാം 'നിങ്ങൾ നായ്ക്കളാണ്! ഞങ്ങൾ നിങ്ങളെ ചവിട്ടും, നായ്ക്കൾ!"- ഈ രീതിയിലായിരുന്നു ഹമാസിന്റെ നരനായാട്ട്.
'ഈ പെൺകുട്ടികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്."- ഇസ്രയേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിരുന്നാലും, ഹമാസിനെതിരെയുള്ള പോരാട്ടം തങ്ങൾ തുടരുമെന്ന് അദ്ദേഹം പറയുന്നു. ഒക്ടോബർ 7 ആക്രമണത്തിൽ, 1,200 ഇസ്രയേലികളെ ഹമാസ് വെടിവെച്ച് കൊന്നുവെന്നും 250 പേരെ തട്ടിക്കൊണ്ടുപോയി എന്നുമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇതാണ് ഗസ്സ ആക്രമിക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇതിന് പ്രതികാരമായി ഗസ്സയെ ആക്രമിച്ചതിൽ ഏകദേശം 36,000 പേർ കൊല്ലപ്പെട്ടതയാണ് കണക്ക്.
ജനനേന്ദ്രിയത്തിൽ കത്തി താഴ്‌ത്തി
നേരത്തെയും ഹമാസ് നടത്തിയ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒക്ടോബർ 7 ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ നൽകിയ ലൈംഗിക അതിക്രമ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഹമാസിന്റെ ക്രൂരതകൾ എടുത്തു പറയുന്നുണ്ട്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഗസ്സ മുനമ്പിന് സമീപമുള്ള 'കഫർ ആസ' സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ 70 ഓളം പേരടങ്ങുന്ന സംഘമാണ് 'കഫർ ആസ' സമൂഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. പ്രദേശത്ത് നിന്നും ഹമാസ് പിന്മാറിയതിന് പിന്നാലെ 40 കുഞ്ഞുങ്ങളും ചെറിയ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ചില കുട്ടികളുടെ തല വെട്ടിമാറ്റപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തുടനീളം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. മൃതദേഹങ്ങളിൽപോലും ചവിട്ടുകയും തുപ്പുകയും ചെയ്തു.
ഇസ്രയേലിലെ റേപ്പ് ക്രൈസിസ് സെന്റേർസ് അസോസിയേഷൻ, ഒക്ടോബർ 7 ന് അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചുള്ള അവരുടെ ഔദ്യോഗിക റിപ്പോർട്ട് 'സൈലന്റ് ക്രൈ' എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരുന്നു. ഒരു രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നിനെ വിവരിക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്. അതിൽ രഹസ്യവും പരസ്യവുമായി പലരും നടത്തിയ സാക്ഷ്യപ്പെടുത്തലുകൾ, ദൃക്‌സാക്ഷി വിവരണങ്ങൾ, ഇരകളുടെ വെളിപ്പെടുത്തൽ, സാക്ഷികളുമായുള്ള അഭിമുഖങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. അതിൽ പറയുന്നത്, ഇസ്രയേലിനെ ദ്രോഹിക്കാൻ രണ്ട് വഴികളാണ് ഹമാസ് പ്രധാനമായും തിരഞ്ഞെടുത്തതെന്നാണ്. ഒന്ന്, പൗരന്മാരെ തട്ടിക്കൊണ്ടുപോകൽ, രണ്ട്, ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ.
ഹമാസ് ഭീകരർ ഇരകളെ ഭീഷണിപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ അക്രമാസക്തമായി ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇരകളുടേയും അവരുടെ വേണ്ടപ്പെട്ടവരുടേയും വേദനയും അപമാനവും വർധിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വച്ചാണ് അവർ ഈ ക്രൂരത ചെയ്തതും.
ഹമാസ് ഭീകരരാൽ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഭൂരിഭാഗവും പിന്നീട് കൊല്ലപ്പെട്ടു. ചിലർ ബലാത്സംഗത്തിനിടയിൽ തന്നെ മരിച്ചു. മറ്റുള്ളവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇക്കൂട്ടരിൽ പലരുടേയും ജനനേന്ദ്രിയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കുകയോ ആയുധങ്ങൾ ഉപയോഗിച്ച് തുളയ്ക്കുകയോ ചെയ്തിരുന്നു. ഹമാസിന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പൂർണ്ണ വ്യാപ്തി ഒരിക്കലും അറിയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്ന് നടന്ന മ്യുസിക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയാവുടെ നേർക്കും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിബ്ബൂട്ട്‌സിമിൽ, സ്ത്രീകളും പെൺകുട്ടികളും ഒരുപോലെ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു ഇരയുടെ ജനനേന്ദ്രിയത്തിൽ കത്തി ഒളിപ്പിച്ച ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. ഐഡിഎഫ് സൈനികരും ലൈംഗികാതിക്രമത്തിന് ഇരകളായിരുന്നു, അവരുടെ ശരീരങ്ങളിലും അതിന് തെളിവുണ്ടായിരുന്നു. ഗസ്സയിൽ നിന്ന് മടങ്ങിയെത്തിയ ബന്ദികളും വിചിത്രമായ ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ഇത്രയും പച്ചയായ ലൈംഗിക അതിക്രമങ്ങളുടെ വാർത്തകൾ പുറത്തുവന്നിട്ടും ഹമാസ് കേരളത്തിലടക്കം പോരാളികളാണ്. ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പും അവർക്കെതിരെ പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.