- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും ഹനാൻ ഹനാനി; പ്രശ്നങ്ങളുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ യുവതിയോട് അപരിചതമായ സ്ഥലത്ത് ഇറങ്ങാൻ ആവശ്യപ്പെട്ട പൊലീസും; ഗോൾഡൻ ടെപിൾ മുംബൈ - ജലന്ദർ ട്രെയിനിലെ പഞ്ചാബി ക്രൂരത ഹനാൻ ചർച്ചയാകുമ്പോൾ
കൊച്ചി: ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും ഹനാൻ ഹനാനി. 12903 ഗോൾഡൻ ടെപിൾ മുംബൈ - ജലന്ദർ ട്രെയിനിൽ വച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ഹനാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
പഞ്ചാബ് സ്വദേശികളായവർ ശരീരത്ത് കടന്നു പിടിച്ചെന്നും ട്രെയിനിൽ പരസ്യമായി മദ്യപിച്ചത് വീഡിയോയിൽ പകർത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു. ജലന്ദർ സർവ്വകലാശാലയിലെ ബി.എസ്.സി വിദ്യാർത്ഥിയാണ് ഹനാൻ.
കേരളത്തിൽ നിന്നും സർവ്വകലാശാലയുടെ പരീക്ഷയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. മുംബൈയിൽ നിന്നും ട്രെയിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കംപാർട്ട്മെന്റിലാണ് കയറിയത്. ട്രെയിനിൽ കയറിയപ്പോൾ ഒരു പഞ്ചാബ് സ്വദേശി ശരീരത്തിൽ കടന്നു പിടിക്കുകയും വലിയ ഒച്ചപ്പാടുണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് ഒരു സംഘം ട്രെയിനിൽ പരസ്യമായി മദ്യപിക്കുന്നത് കണ്ടതും. ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തു. വീഡിയോ പകർത്തുന്നതു കണ്ട് ഇവർ അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഇതിനിടയിൽ ട്രെയിനിലെ ദുരനുഭവം ഹനാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചു. ഇത് ശ്രദ്ധയിൽപെട്ടാണ് പൊലീസ് എത്തിയതെന്ന് ഹനാൻ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് തന്നോട് ട്രെയിനിൽ നിന്നും ഇറങ്ങി സ്റ്റേഷനിൽ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടതായി ഹനാൻ ആരോപിക്കുന്നു. ട്രെയിനിൽ പ്രശ്നങ്ങളുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ തന്നോട് അപരിചതമായ സ്ഥലത്ത് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അവർ പറയുന്നു.
കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും അവർ പറഞ്ഞു. ഇതോടെ വീണ്ടും ദൃശ്യങ്ങൾ പകർത്തിയതോടെ പൊലീസ് പരാതി വാങ്ങി മടങ്ങിയതായും ഹനാൻ പറയുന്നു. ട്രെയിനുകളിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഹനാൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.