- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല; പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ; നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം; എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും...എന്റെ പേര്..ഹരീഷ് പേരടി; കെ റെയിലിന് ട്രോളി വന്ദേഭാരതിന് കൈയടിച്ച് നടൻ; പോസ്റ്റ് വൈറലാകുമ്പോൾ
കണ്ണൂർ: വീണ്ടും സിപിഎമ്മിനെ ഞെട്ടിച്ച് ഹരീഷ് പേരടി. വന്ദേഭാരതിനെ പുകഴ്‌ത്തിയും കെ റെയിലിനെ എതിർത്തും പോസ്റ്റിട്ട പേരടിയുടെ മോഹം മോദിക്ക് ഉമ്മ കൊടുക്കണമെന്നതാണ്. സിപിഎമ്മിനേയും പിണറായി സർക്കാരിനേയും എല്ലാ അർത്ഥത്തിലും പരിഹസിച്ചാണ് ഫെയ്‌സ് ബുക്കിൽ പേരടിയുടെ പോസ്റ്റ്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന ആവശ്യവും പേരടി ഉയർത്തുന്നു.
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല...കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ...എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം...ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം...25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു...എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും...എന്റെ പേര്..ഹരീഷ് പേരടി..??????????????????-ഇതാണ് പേരടിയുടെ പോസ്റ്റ്. മോദിക്ക് കേരളത്തിൽ പിന്തുണ കൂടുന്നതിന് തെളിവായി ഇത്തരം പോസ്റ്റുകൾ ബിജെപിയും ചർച്ചയാക്കുന്നുണ്ട്.
വന്ദേഭാരതിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകുന്നുവെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടുമായാണ് പേരടിയുടെ പോസ്റ്റ്. ഷൊർണ്ണൂരിൽ നിന്നും കെ റെയിലിൽ യാത്ര ചെയ്ത് അപ്പം വിൽക്കുന്ന ചിത്രം പ്രസംഗത്തിലൂടെ പങ്കുവച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ്. വന്ദേഭാരത് വന്നതു പോലെ ഈ അഭിപ്രായം ട്രോളായി. അതിന് ശേഷം അപ്പം വിൽക്കാൻ കെ റെയിൽ വരുമെന്ന പ്രതീക്ഷ ഗോവിന്ദൻ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയെ പോലൊരു ശ്രദ്ധേയ വ്യക്തിത്വം തന്റെ അഭിപ്രായത്തിലൂടെ അപ്പത്തെ ട്രോളുന്നത്.
വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ രാവിലെ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ ദിനങ്ങളിലെ എക്സിക്യൂട്ടീവ് ചെയർ കാറിലെ ടിക്കറ്റുകൾ തീർന്നു. 28 മുതലാണ് റുഗലർ സർവീസ് തുടങ്ങുന്നത്. 28 മുതൽ തൊട്ടടുത്തുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്കു നീങ്ങി. സാധാരണ യാത്രക്കുള്ള ചെയർ കാർ ടിക്കറ്റുകളും മൂന്നിൽ രണ്ടു ഭാഗവും റിസർവേഷനായി. ചെയർ കാറിൽ 914 സീറ്റും എക്സിക്യൂട്ടീവിൽ 84 സീറ്റും ഉൾപ്പെടെ 1000 സീറ്റാണ് വന്ദേഭാരത് എക്സ്‌പ്രസിനുള്ളത്. റിസർവേഷനുള്ള താൽപ്പര്യക്കൂടുതലാണ് പേരടിയും ചർച്ചയാക്കുന്നത്.
ആരും പറയാൻ മടിക്കുന്ന പലതും സോഷ്യൽ മീഡിയയിലുടെ ചർച്ചയാക്കുന്ന വ്യക്തിയാണ് ഹരീഷ് പേരടി. ബിജെപിയേയും മുമ്പ് നിശതമായി വിമർശിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പലതിനേയും തുറന്ന് എതിർത്തു. കെ റെയിലിൽ അഭിപ്രായം തുറന്നെഴുതി. ഇതോടെ സൈബർ സഖാക്കൾ പേരടിയെ ശത്രുവായി കാണുകയും ചെയ്തു. അത്തരത്തിലൊരു വ്യക്തിയാണ് അതിശക്തമായി മോദിയെ പ്രകീർത്തിച്ച് എത്തുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരമാണ് ഹരീഷ് പേരടി. കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ജനനം. സ്‌ക്കൂൾ കാലത്തുതന്നെ ഹരീഷ് നാടകങ്ങളിൽ സജീവമായിരുന്നു.19ാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായി. ജയപ്രകാശ് കുളൂരിന്റെ കീഴിൽ നിന്നുമാണ് നാടകം പഠിച്ചത്. അക്കാലത്ത് കുളൂർ നാടകവേദിയുടെ രണ്ട് അഭിനേതാക്കൾ മാത്രമുള്ള 'അപ്പുണ്ണികൾ' എന്ന നാടകത്തിലെ വേഷം ശ്രദ്ധിക്കപെട്ടു.
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ നിരവധി സീരിയലുകൾ അതിനുശേഷം ചെയ്തു. 2008ൽ പ്രദർശനത്തിനെത്തിയ ബാലചന്ദ്രമേനോൻ ചിത്രം 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൽ ചെയ്തു. 2013ൽ പ്രദർശനത്തനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇത് കണ്ണൂരിലെ രാഷ്ട്രീയം വരച്ചു കാട്ടിയ ചിത്രമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ