- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അർഹിക്കുന്നു; മറ്റ് നായക നടന്മാരുടെ ശ്രദ്ധക്ക്; നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ; സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെതില്ല; ജയസൂര്യയെ പിന്തുണച്ചു നടൻ ഹരീഷ് പേരടി
കൊച്ചി: മന്ത്രിമാരെ വേദിയിൽ ഇരുത്തി കർഷക പ്രശ്‌നം ഉന്നയിച്ചു വിമർശിച്ചതിന്റെ പേരിൽ നടൻ ജയസൂര്യ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഈ വിഷയത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയും ചെയ്യുയാണ്. തന്റെ നിലപാടിൽ നിന്നും മാറാതെയാണ് നടന്റെ പ്രതികരണവും. ഇതിനിടെ ജയസൂര്യയെ പിന്തുണച്ചു കൊണ്ട് നടൻ ഹരീഷ് പേരടി രംഗത്തുവന്നു.
ജയസൂര്യ പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ തന്നെ ആകർഷിച്ചത് മുഖ്യധാര മലയാള സിനിമാനടന്മാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു. കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അർഹിക്കുന്നു. മറ്റ് നായക നടന്മാരുടെ ശ്രദ്ധക്ക്, നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്....മുഖ്യധാര മലയാള സിനിമാനടന്മാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല...ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്...അത് അവിടെ നിൽക്കട്ടെ..എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അർഹിക്കുന്നു...മറ്റ് നായക നടന്മാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു...അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട...നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്...പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക...നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ..
അതേസമയം ജയസൂര്യയെ സംഘപരിവാറുകാരനാക്കിയാണ് സൈബറാക്രമണം കൊഴുക്കുന്നുണ്ട്. ഇതോടെ ഈ പ്രചരണത്തിന് മറുപടിയുമായി ജയസൂര്യ രംഗത്തുവന്നു. നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ രംഗത്തുവന്നു.
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷകപക്ഷത്താണ് താൻ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്റെ വിശദീകരണം.
നടൻ ഒരു യാത്രയിൽ ആയതിനാൽ വിഷയത്തോട് നേരിട്ടു പ്രകരിച്ചിരുന്നില്ല. കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ ചർച്ച തുടരുകയാണ്.സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചുീ വിമർശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങൾ. കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. എന്നാൽ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തു യാത്രയിൽ ആയ നടൻ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയും തുടർ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല.




