- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി അനിൽ കുമാറിന്റെ വീട്ടിൽ വച്ച് കെ.സി വേണുഗോപാൽ കയറിപ്പിടിച്ച ദൃശ്യം കണ്ടെത്താൻ ഖത്തറിൽ നിന്ന് നാട്ടിൽ വരുത്തിയത് ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ; മോഹൻദാസിനെ മദ്യപിപ്പിച്ച് നോക്കിയിട്ടും പെൻ ഡ്രൈവും ലാപ്ടോപ്പും കിട്ടിയില്ല; ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈ.എസ്‌പിയായി ജോലി ചെയ്തത് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ തണലിൽ
ആലപ്പുഴ: ചേപ്പാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ റിട്ട. ഡിവൈ.എസ്‌പി എസ്. ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥനാണ്. പ്രമുഖരെ കുടുക്കാനുള്ള തെളിവുകൾ ശേഖരിക്കുന്നതിലായിരുന്നു അദ്ദേഹം ബദ്ധശദ്ധ്രനായിരുന്നത്. അങ്ങനെ നിർണായകമായ ഒരു തെളിവിന് വേണ്ടി സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് മദ്യം വാങ്ങി നൽകിയായിരുന്നു.
ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനും തിരുവല്ല സ്വദേശിയുമായ മോഹൻദാസിന് സോളാർ കേസിന്റെ മുഴുവൻ കാര്യങ്ങളും അറിയാമായിരുന്നു. സരിതയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ് മോഹൻദാസിനെ ബിജു രാധാകൃഷ്ണൻ നിയോഗിച്ചത്. എന്നാൽ, സാമ്പത്തിക നേട്ടം ഉണ്ടാകാതെ വന്നപ്പോൾ മോഹൻദാസ് കൂറുമാറി സരിതയ്ക്കൊപ്പം ചേർന്നു. സോളാർ സ്ഥാപിക്കാനായി കരാറുണ്ടാക്കുന്നതുൾപ്പെടെ എല്ലാ സ്ഥലങ്ങളിലും മോഹൻദാസ് സരിതയുടെ സന്തത സഹചാരിയായി. പാനലിന്റെ അളവ് എടുക്കുന്നതുൾപ്പെടെ എസ്റ്റിമേറ്റ് എടുക്കുന്നതും കരാർ വയ്ക്കുന്നതും മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു. സോളാർ കേസിൽ നില അപകടത്തിലാകുമെന്ന് സൂചന കിട്ടിയപ്പോൾ തന്നെ സരിത മോഹൻദാസിനെ ഖത്തറിലേക്ക് നാടു കടത്തി. രവി പിള്ളയുടെ കമ്പനിയിലാണ് ജോലി വാങ്ങി നൽകിയത്.
സരിത അറസ്റ്റിലാവുകയും ചോദ്യം ചെയ്യൽ മുറുകുകയും ചെയ്തപ്പോൾ ബുദ്ധിപൂർവം പറഞ്ഞ ഒരു മൊഴിയാണ് മോഹൻദാസിനെ തിരികെ നാട്ടിലെത്തിക്കാൻ കാരണമായത്. മന്ത്രിയായിരുന്ന അനിൽ കുമാറിന്റെ വീട്ടിൽ വച്ച് മദ്യലഹരിയിലായിരുന്ന കെ.സി. വേണുഗോപാൽ തന്നെ കടന്നു പിടിക്കുകയും മാനേജരായ മോഹൻദാസ് അത് കാമറയിൽ പകർത്തുകയും ചെയ്തുവെന്നായിരുന്നു മൊഴി. ഇതിന്റെ പെൻഡ്രൈവും ലാപ്ടോപ്പും മോഹൻദാസിന്റെ കൈവശമുണ്ടെന്നും സരിത പറഞ്ഞിരുന്നു. ഖത്തറിൽ രവി പിള്ളയുടെ കമ്പനിയിൽ ജോലി ചെയ്യുന്ന മോഹൻദാസിനെ ഒരിക്കലും കേരളാ പൊലീസ് തൊടില്ലെന്ന് കരുതിയായിരുന്നു സരിത അങ്ങനെ പറഞ്ഞത്.
എന്നാൽ, സരിതയുടെ കൈയിൽ നിന്നും അന്നത്തെ ഉന്നത നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ തെളിവുകൾ സമ്പാദിക്കാൻ തുനിഞ്ഞിറങ്ങിയ ആളായിരുന്നു സോളാർ അന്വേഷണ സംഘത്തിലെ അഞ്ചു ഡിവൈ.എസ്‌പിമാരിൽ ഒരാളായ ഹരികൃഷ്ണൻ. രമേശ് ചെന്നിത്തലയുടെ നാടായ ഹരിപ്പാട്ട് നിന്ന് വന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടു. ക്വാറികളുടെ നാടായ പെരുമ്പാവൂരിൽ ഹരികൃഷ്ണൻ എത്തപ്പെട്ടതും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ പിന്തുണയോടെയായിരുന്നുവെന്ന് പൊലീസിൽ സംസാരമുണ്ടായിരുന്നു. ക്വാറി ഉടമകളിൽ നിന്നും ലക്ഷങ്ങൾ ഹരികൃഷ്ണൻ സമ്പാദിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സോളാർ കേസ് വരുന്നത്. പെരുമ്പാവൂർ ഡിവൈ.എസ്‌പിയായ ഹരികൃഷ്ണൻ അന്വേഷണ സംഘത്തിൽ ഉൾപ്പെടുകയും ചെയ്തു.
ഖത്തറിലുള്ള മോഹൻദാസിനെ വരുത്തിയാൽ വമ്പൻ തെളിവ് കൈവശം വരുമെന്ന് ഹരികൃഷ്ണന് അറിയാമായിരുന്നു. അങ്ങനെ നാട്ടിലുള്ള മോഹൻദാസിന്റെ ഭാര്യയിൽ സമ്മർദം ചെലുത്തി അയാളെ തിരികെ എത്തിച്ചു. ആദ്യം ചോദ്യം ചെയ്തത് ഹരികൃഷ്ണനായിരുന്നു. സരിത പറഞ്ഞ പെൻഡ്രൈവും സിഡിയുമാണ് ഹരികൃഷ്ണൻ ചോദിച്ചത്. തന്റെ കൈവശമില്ലെന്ന് മോഹൻദാസ് അറിയിച്ചു. ഭീഷണി മുഴക്കി നോക്കി. കിട്ടാതെ വന്നപ്പോൾ മദ്യം വാങ്ങിക്കൊടുത്തു നോക്കി. സിഡിയും പെൻഡ്രൈവും ഭാവനാ സൃഷ്ടിയാണെന്ന് വന്നതോടെ ഹരികൃഷ്ണൻ മോഹൻദാസിനെ കൈവിട്ടു. എന്നാൽ, അന്വേഷണ സംഘത്തിയുണ്ടായിരുന്ന താമരശേരി ഡിവൈ.എസ്‌പി ജയ്സൺ ഏബ്രഹാം മോഹൻദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തി. ഒടുവിൽ മുകളിൽ നിന്ന് സമ്മർദം വരികയും അറസ്റ്റ് ഒഴിവാകുകയും ചെയ്തു. മോഹൻദാസ് ഇപ്പോൾ തിരുവല്ല റവന്യൂ ടവറിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.
ഈ രീതിയിൽ സമ്പാദിച്ച തെളിവുകൾ ഉപയോഗിച്ചാണ് ഹരികൃഷ്ണൻ പിടിച്ചു നിന്നത്. മേലുദ്യോഗസ്ഥരുടെ പല പണികളും ഈ പരിചകൾ ഉപയോഗിച്ച് തടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്