- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ; മിറർ പത്രം ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് സമ്മതിച്ചു; ചോദ്യ ശരങ്ങളുമായി എഡിറ്റർ; ഈ കേസിൽ ഞാൻ തോൽക്കുന്നത് അന്യായമെന്ന് അപേക്ഷ; രാജകുടുംബാംഗം കോടതിയിൽ പോയത് തോൽക്കാനോ?
ലണ്ടൻ: പത്രക്കർ തന്റെ ഫോൺ ഹാക്ക് ചെയ്തു എന്നതിന് തെളിവൊന്നുമില്ലെന്ന് കോടതിയിൽ ഹാരി രാജകുമാരൻ തുറന്നു സമ്മതിച്ചു. എന്നാൽ, ഈ കേസിൽ താൻ തോൽക്കുന്നത് അനീതിയാകുമെന്ന് പറയാനും രാജകുമാരൻ മടിച്ചില്ല. മിറർ പത്രത്തിനെതിരെയുള്ള കേസിലെ സാക്ഷി വിചാരണക്കിടയിലായിരുന്നു സംഭവം. ഹാരി തികച്ചും ഒരു സാങ്കൽപിക ലോകത്താണെന്നും, ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നുമില്ലെന്നും മിറർ ഗ്രൂപ്പ് ന്യുസ്പേപ്പറിന് വേണ്ടി ഹാജരായ ആൻഡ്രൂ ഗ്രീൻ കോടതിയെ ബോധിപ്പിച്ചു.
ബേണർ ഫോണുകൾ (ആവശ്യം കഴിഞ്ഞാൽ ഉടൻ നശിപ്പിക്കുന്ന പ്രീപെയ്ഡ് ഫോണുകൾ) ഉപയോഗിച്ചതിനാൽ തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലെന്നു. പത്രം, നിരവ്ധി തെളിവുകൾ നശിപ്പിച്ചു എന്നും സാക്ഷിക്കൂട്ടിലെ രണ്ടാം ദിവസം ഹാരി ആരോപിച്ചു. അവരുടെ തെറ്റുകൾ മൂടിവയ്ക്കുന്നതിനായിരുന്നു ഇപ്രകാരം ചെയ്തതെന്നും ഹാരി പറഞ്ഞു. വിചാരണയുടെ അവസാനമെത്തിയപ്പോഴേക്കും ഹാരി കണ്ണുനീരിന്റെ വക്കിൽ എത്തിയിരുന്നു.
വിചാരണയുടെ അവസാന മണിക്കൂറുകളിൽ ഹാർ, ധാരാളം ഉയർച്ച താഴ്‌ച്ചകൾക്ക് ദൃശ്യം വഹിച്ച തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞു. സ്ട്രിപ് ക്ലബ്ബ് സന്ദർശിച്ച കാര്യവും അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മിറർ പത്രത്തിൽ വന്ന വാർത്തയായിരുന്നു താനും ചെൽസി ഡേവിയുമായുള്ള ബന്ധം തകർത്തതെന്നും, നിയമവിരുദ്ധമായി പത്രസ്ഥാപനം തങ്ങളുടെ ഫോണുകൾ ചോർത്തി എന്നും ഹാരി ആവർത്തിച്ചു.
132 വർഷത്തെ ചരിത്രത്തിൽ, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു മുതിർന്ന അംഗം കോടതിയിൽ ഹാജരാകുന്നത് ഇതാദ്യമായിട്ടാണ്. ഈറ്റണിൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തന്നെ തന്റെ ഫോൺ പ്രതിദിനാടിസ്ഥാനത്തിൽ തന്റെ ഫോൺ ചോർത്തിയിരുന്നിരിക്കാം എന്നും ഹാരി അവകാശപ്പെട്ടു. ഏകദേശം 15 വർഷക്കാലം ഫോൺ ചോർത്തിയിരുന്നു എന്നാണ് ഹാരി അവകാശപ്പെടുന്നത്.
തന്നെയും ചെൽസിയേയും കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു നൽകിയിരുന്നതെന്നും, എന്നാൽ, അക്കാലത്ത് തങ്ങളുടെ ബന്ധം കൊട്ടാരം അറിയാതിരിക്കാൻ തങ്ങൾ വളരെ കരുതലെടുത്തിരുന്നു എന്നും ഹാരി പറഞ്ഞു. ചെൽസിയുടെ രണ്ട് സുഹൃത്തുക്കൾ കൃത്യമായി വിവരങ്ങൾ മാധ്യമങ്ങൾക്ക് കൊടുക്കാറുണ്ടായിരുന്നു എന്ന കാര്യം അറിയാമോ എന്ന ചോദ്യത്തിന് താൻ അങ്ങനെ സംശയിക്കുന്നു എന്നായിരുന്നു ഹാരിയുടെ മറുപടി.




