- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പ്രസിഡണ്ടാവാൻ ഇത്രയേറെ നുണ പറയണോ? മണ്ഡേലയുടെ മക്കൾ തള്ളി പറഞ്ഞതിനു പിന്നാലെ അമേരിക്കൻ ജനതയും നോ പറയുന്നു; ഹാരിയുടെ ലേബലിൽ പ്രശസ്തിക്ക് ഇറങ്ങിപ്പുറപ്പെട്ട മേഗനെതിരെ ജനവികാരം ശക്തമാകുന്നു
ലണ്ടൻ: ബ്രിട്ടീഷ് രാജകൊട്ടാരത്തിന്റെ കരിനിഴലിൽ നിന്നും രക്ഷപ്പെട്ടോടിയ ഓട്ടം എന്ന് ഹാരിയും മേഗനും വിശേഷിപ്പിക്കുന്ന ഓട്ടം അവസാനിച്ചത് അമേരിക്കയിലായിരുന്നു. സ്വതന്ത്ര്യത്തിന്റെ അവസാന വാക്കായ അമേരിക്ക അവരെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കൊട്ടാരത്തിനകത്തെ ഭീതിദമായ ജീവിതത്തെ കുറിച്ച് ഇരുവരും പറഞ്ഞതോക്കെ ആദ്യമാദ്യം അമേരിക്കൻ ജനതയും മാധ്യമങ്ങളും തൊണ്ടതൊടാതെ വിഴുങ്ങി. വംശീയ വിവേചനം അനുഭവിക്കേണ്ടി വന്നതും, മാനസികമായി തകർന്നപ്പോൾ കൗൺസിലറുടെ സഹായം തേടാൻ അനുവദിക്കാത്തതുമൊക്കെ അമേരിക്കൻ മനസാക്ഷി ഏറ്റെടുത്തു.
ഓഫ്ര വിൻഫ്രിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത് കഴിഞ്ഞപ്പോൾ ഒരു അതിജീവിതയോടുള്ള സഹാനുഭൂതിയായിരുന്നു മേഗനോട് അമേരിക്കൻ ജനതക്ക്. ഇതോടെ അമേരിക്കയിലും അവർ രാജകുമാരനും രാജകുമാരിയുമായി ജീവിക്കാൻ ആരംഭിച്ചു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി, മാധ്യമങ്ങളുടെ പ്രിയപ്പെട്ടവരായി അവർ സ്വന്തമായ ദർബാറും രാജസഭയും, സ്തുതിപാഠകരുടെ വൃന്ദവുമെല്ലാം രൂപീകരിച്ച് ജീവിതം ആരംഭിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് ഉപയോഗിച്ച്, സ്വന്തം രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം അവർ ലക്ഷങ്ങൾ മൂല്യമുള്ള ബിസിനസ്സ് ഇടപാടുകളും ഉറപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മേഗന് കാലിടറാൻ തുടങ്ങിയിരിക്കുന്നു. താൻ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വധുവായി കയറിച്ചെന്ന മുഹൂർത്തത്തിൽ നെൽസൺ മണ്ഡേലയെജയിലിൽ നിന്നു മോചിപ്പിച്ചപ്പോൾ ഉണ്ടായ സന്തോഷമാണ് തങ്ങൾക്ക്ക് ഉണ്ടായതെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നും തന്നെ വിളിച്ചു പറഞ്ഞു എന്നത്,ഒരല്പം പരിധി വിട്ട തള്ളായിപ്പോയില്ലേ എന്നാണ് ഇപ്പോൾ അമേരിക്കക്കാർ ചോദിക്കുന്നത്.
അമേരിക്കൻ ഫാഷൻ വെബ്സൈറ്റ് ആയ ദി കട്ടിൽ നൽകിയ അഭിമുഖത്തിലായിരുന്നു മേഗൻ ഇത് പറഞ്ഞത്. ഇതോടെ മേഗൻ ബ്രിട്ടീഷ് രാജകുടുംബത്തിനകത്തെ ജീവിതത്തെ കുറിച്ച് പറഞ്ഞ മറ്റു കാര്യങ്ങളിലും സംശയങ്ങൾ ഏറെ ഉയർത്തുകയാണ് അമേരിക്കൻ ജനത. മേഗൻ ഇപ്പോഴും രാജകുടുംബത്തിനെതിരെ മുരണ്ടുകൊണ്ടിരിക്കുന്നു എന്നായിരുന്നു ന്യുയോർക്ക് പോസ്റ്റ് തലക്കെട്ട് നൽകിയത്. മാധ്യമ മേഖലയിൽ വിജയം നേടാൻ ബ്രിട്ടീഷ് രജകുടുംബത്തിലെ ഭൂതകാലം ഉപേക്ഷിക്കണം എന്ന ഒരു ഉപദേശമായിരുന്നു വാഷിങ്ടൺ പോസ്റ്റ് മേഗന് നൽകിയത്. ദീപ്തി നഷ്ടപ്പെടാൻ തുടങ്ങി എന്ന് യു എസ് ടി വി ഇൻസൈഡർ അഭിപ്രായപ്പെടുന്നു.
ദി കട്ടിന് നൽകിയ അഭിമുഖം ഇപ്പോൾ മേഗന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയാണ്. എന്നാൽ, അത് നല്ലതിനുള്ള വഴിത്തിരിവല്ല എന്നു മാത്രം. സ്വന്തം യുദ്ധം, പോരടിക്കുവാൻ ഇനി അവർക്ക് ഞങ്ങളിൽ ആരെയെങ്കിലും കിട്ടുമോ എന്നത് സംശയമാണ് എന്നായിരുന്നു ഒരു മുതിർന്ന അമേരിക്കൻ പത്ര പ്രവർത്തകൻ പറഞ്ഞത്. അതായത് അമേരിക്കയിൽ ഹാരിയും മേഗനും ഇതുവരെ ആസ്വദിച്ചിരുന്ന ജനപ്രീതി ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ഇത് തീർച്ചയായും അവരുടെ സാമ്പത്തിക നിലയേയും ബാധിക്കും. ജനപ്രിയരല്ലാതെ ആകുമ്പോൾ, ഇന്നത്തെ പല കരാറുകളും അവർക്ക് നഷ്ടമായേക്കും. ഭാവിയിലും പുതിയ പദ്ധതികൾക്കുള്ള കരാറുകൾ അസാദ്ധ്യമായേക്കും.
സോട്ടിഫൈയുമായും നെറ്റ്ഫ്ളിക്സുമായും ഉള്ള കരാറുകൾ ഒപ്പിട്ടതിനു ശേഷം മാത്രമായിരുന്നു ഇവർക്ക് കാലിഫോർണിയയിലെ ആഡംബര വസതി വാങ്ങാൻ ആയത് എന്നോർക്കണം. അതിനു പുറമേ അവരുടെ ജീവിത ചെലവുകൾ കൂടി വഹിക്കേണ്ടതുണ്ട്. അവർ നയിക്കുന്ന ജീവിത ശൈലി, സ്വകാര്യ സുരക്ഷ, സ്വകാര്യ ജറ്റുകൾ എന്നിവ തീർച്ചയായും ചെലവ് വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്.
നേരത്തേ, മേഗന്റെ പ്രിയപ്പെട്ട പ്രൊജക്ടായ പേൾ എന്ന കുട്ടികൾക്കായുള്ള അനിമേറ്റഡ് സീരിയൽനെറ്റ്ഫ്ളിക്സ് പാതിവഴിയിൽ നിർത്തി വച്ചിരുന്നു. അത് ഒരു മുന്നറിയിപ്പാണ് എന്നു തന്നെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. രാജകുടുംബത്തെ കുറ്റപ്പെടുത്തുകയല്ലാതെ ഉൾക്കാമ്പുള്ള വിഷയങ്ങൾ ഒന്നും തന്നെ ഇരുവർക്കും അവതരിപ്പിക്കാനില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. ലോക നേതാവാകണം എന്നാണ് മേഗന്റെ ആഗ്രഹം, എന്നാൽ, അതിനനുസരിച്ചുള്ള ശക്തമായ ആശയങ്ങൾ ഒന്നും തന്നെ മുന്നോട്ട് വയ്ക്കാനില്ലെന്നും അവരുമായി അടുത്ത ഒരു സുഹൃത്ത് പറയുന്നു.
അടുത്തമാസം പുറത്തിറങ്ങാൻ ഇരിക്കുന്ന, ഹാരിയുടെ ആത്മകഥയുടെ ഗതി ഇനി എന്താവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിശ്വാസ്യത നഷ്ടപ്പെടുത്തിയ ഒരാളുടെ വാക്കുകൾക്ക് ആരെങ്കിലും വില നൽകുമോ എന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. സ്പോട്ടിഫൈയുടെ പുതിയ പോഡ്കാസ്റ്റിൽ, താൻ ഹാരിയെ പ്രണയിക്കുന്നത് വരെ കറുത്ത് സ്ത്രീ എന്ന രീതിയിലുള്ള സമീപനം ആർക്കും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതോടെ അവശേഷിച്ച പിന്തുണയും അവർക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. എക്കാലവും രാജ ദമ്പതിമാരെ പിന്താങ്ങിയിരുന്ന വാഷിങ്ടൺ പോസ്റ്റിനു പോലും ക്ഷമ നശിച്ചു എന്നതാണ് ഏറേ ശ്രദ്ധേയം.
മറുനാടന് ഡെസ്ക്