- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെയും ഭാര്യയേയും കുടുംബം പുകച്ചു പുറത്തു ചാടിച്ചു; നിവൃത്തികെട്ടാണ് അമേരിക്കയ്ക്ക് താമസം മാറ്റിയത്; പരിഹരിക്കാൻ ഒരു ശ്രമവും അവർ നടത്തിയില്ല; മകന്റെ തൊലിനിറം അവരെ സങ്കടപ്പെടുത്തി; ആഞ്ഞടിച്ച് വീണ്ടും ഹാരി
ലണ്ടൻ: വികാരനിർഭരമായ വാക്കുകളോടെ തന്റെ ഭാര്യയ്ക്ക് തന്റെ കുടുംബത്തിൽ നിന്നും സഹിക്കേണ്ടി വന്ന അപമാനങ്ങളുടെയും കഷ്ടതകളുടെയും സംഭവങ്ങൾ വിവരിക്കുകയാണ് ഹാരി. തികച്ചും നിയമവിരുദ്ധമായ രീതിയിൽ, പീഡനം എന്നതിനൊപ്പം നിൽക്കാവുന്ന തരത്തിലുള്ള കൊടിയ ദുരിതങ്ങളയിരുന്നത്രെ ബ്രിട്ടീഷ് രാജകുടുംബത്തിൽ മരുമകളായി കയറിച്ചെന്ന മേഗന് നേറിടേണ്ടി വന്നത്. തന്റെ ഓർമ്മക്കുറിപ്പുകൾ ഇറങ്ങുന്നതിന്റെ മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിലായിരുന്നുൻ ഹാരി ഇത് പറഞ്ഞത്.
തന്റെയും മേഗന്റെയും കീർത്തി നശിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു. അങ്ങനെയാണ് തങ്ങൾ അമേരിക്കയിലേക്ക് വരാൻ നിർബന്ധിതരായതെന്നും ഹാരി പറയുന്നു. മാത്രമല്ല, അതുകഴിഞ്ഞ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനോ തങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുവാനോ കുടുംബക്കാർ ശ്രമിച്ചില്ല എന്നും ഹാരി പറഞ്ഞു. ഐ ടി വി അവതാരകൻ ടോം ബ്രഡ്ബിയുമായി നടത്തിയ 90 മിനിറ്റ് നേരത്തെ അഭിമുഖത്തിലാണ് ഹാരി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
തന്റെ കുടുംബം വംശീയവെറിയന്മാരുടെ കുടുംബമല്ലെങ്കിലും അബോധപൂർവ്വമായ ഒരു വിവേചനം ഇന്നും അവർ മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഹാരി പറഞ്ഞു. അതേസമയം, കഴിഞ്ഞമാസം വംശീയ വിദ്വേഷത്തിന്റെ പേരിൽ ഏറെ വിവാദങ്ങൽ സൃഷ്ടിച്ച, എലിസബത്ത് രജ്ഞിയുടേം മുൻ സഹായി ലേഡി സൂസൻ ഹസ്സേയെ ഹാരി പിന്തുണയ്ക്കുകയാണ്. അവർ മനഃപൂർവ്വം ഒരു വിവേചനം കാണിച്ചിട്ടില്ല എന്നാണ് ഹരി പറയുന്നത്.
ബ്രാഡ്ബിയുടെ ചോദ്യങ്ങൾക്ക് ഉത്തർങ്ങൾ നൽകുന്നതിനിടയിൽ തന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ചിലവരികൾ ഹാരി വായിക്കുകയും ചെയ്തു. കെയ്റ്റും മേഗനും തമ്മിൽ ആദ്യ ദിവസം മുതൽ തന്നെ യോജിച്ചു പോകാൻ ബുദ്ധിമുട്ടനുഭവപ്പെട്ടവരാണെന്ന് ഹാരി പറഞ്ഞു. മിശ്രവംശീയയായ ഒരു അമേരിക്കൻ നടി എന്നതിനപ്പുറത്തേക്ക് മേഗനെ കാണാൻ തയ്യാറാകാത്തതായിരുന്നു കാര്യം. മേഗൻ നേരത്തേ വിവഹമോചിതയായിരുന്നു എന്നതും രാജകുടുംബം ഗൗരവകരമായി എടുത്തതായി ഹാരി പറയുന്നു.
രാജപത്നി കാമിലയെ കുറിച്ചും തന്റെ അമ്മയുടെ മരണത്തെ തുടർന്നുണ്ടായ കാര്യങ്ങളെ കുറിച്ചുമൊക്കെ ഓർമ്മക്കുറിപ്പിൽ ഹാരി വിവരിക്കുന്നുണ്ട്. ചാൾസ് രാജാവ് കാമിലയെ വിവാഹം കഴിക്കുന്നതിനോട് താനും സഹോദരനും എതിരായിരുന്നു എന്നും ഹാരി പറയുന്നു. അതേസമയം, തന്റെ മകന്റെ ചർമ്മത്തിന്റെ നിറത്തിൽ ഏറെ വ്യാകുലപ്പെട്ടിരുന്നു തന്റെ കുടുംബം എന്നും ഹാരി പറഞ്ഞു. എന്നിരുന്നാലും, തന്റെ കുടുംബം വംശീയ വെറിയന്മരുടേ കുടുംബമല്ലെന്ന് ഹരി ഉറപ്പിച്ചു പറഞ്ഞു. അബോധപൂർവ്വമായ ഒരു തരം വിവേചനമാണ് അവർ മനസ്സിൽ സൂക്ഷിക്കുന്നത്.
വില്യമും കെയ്റ്റും ഒരിക്കലും മേഗനെ ഇഷ്ടപ്പെട്ടില്ല
ആദ്യ ദിവസം മുതൽ തന്നെ വില്യമും കെയ്റ്റും മേഗനെതിരെ ഒരുതരം അവഗണനയായിരുന്നു പുലർത്തിയിരുന്നതെന്ന് ഹാരി പറഞ്ഞു. ഒരിക്കലും രജകുടുംബത്തിലെ ഒരംഗം എന്ന നിലയിൽ മേഗൻ സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ല. താൻ, മേഗനെ കുടുംബത്തിനു പരിചയപ്പെടുത്തിയപ്പോൾ തന്നെ അവർ മേഗനെ കുറിച്ചൊരു പ്രതിച്ഛായ രൂപീകരിച്ചു. അമേരിക്കൻ നടി, മിശ്രവംശീയയായ ഒരു വിവാഹമോചിത എന്നതൊക്കെയയിരുന്നു അത്.
തന്റെ വിവാഹത്തിനു മുൻപ് വില്യമും കെയ്റ്റും താനും ഏറെ അടുപ്പത്തോടെയായിരുന്നു കഴിഞ്ഞിരുന്നത് എന്നു പറഞ്ഞ ഹാരി പക്ഷെ, തന്റെ തൊഴിലിൽ വിജയം കൈവരിച്ച മേഗനെ അംഗീകരിക്കാൻ ഒരിക്കലും അവർക്കാകുമായിരുന്നില്ല എന്നും പറഞ്ഞു. കെയ്റ്റ് തനിക്കെന്നും സ്വന്തം സഹോദരിയേ പോലെയായിരുന്നു എന്നും ഹാരി പറഞ്ഞു.
പിതൃസഹോദരൻ ആൻഡ്രുവിന്റെ പെണ്ണുകേസിൽ ഞെട്ടൽ പ്രകടിപ്പിച്ച് ഹാരി
കുട്ടിപീഡകനായ ജെഫ്രി എപ്സ്റ്റീനുമൊത്ത് ലൈംഗികാപവാദത്തിൽ അകപ്പെട്ടാ ആൻഡ്രൂ രാജകുമാരനെ രാജകുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജപദവികളിൽ നിന്നുമൊക്കെ നീക്കം ചെയ്തുവെങ്കിലും, അദ്ദേഹത്തിനെതിരെ ഇതുവരെ രാജകുടുംബാംഗങ്ങളിൽ ആരും തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഹാരി തന്റെ പിതൃസഹോദരനെതിരെ രംഗത്ത് എത്തുകയാണ്. വളാരെ ലജ്ജാകരമായ കാര്യം എന്നാണ് ഹാരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
തങ്ങൾക്കുള്ള സുരക്ഷ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഹാരി ആൻഡ്രുവിന്റെ പേര് പരാമർശിച്ചത്. പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ചും എന്ന ആരോപണം നേരിട്ടിട്ടുപോലും ആൻഡ്രുവിന്റെ സുരക്ഷ പിൻവലിച്ചില്ല എന്നായിരുന്നു ഹാരി പറഞ്ഞത്. തങ്ങളെകുറിച്ച് പറയാൻ പരതികൾ ഏറെയുണ്ടാകും ആളുകൾക്ക്, എന്നാൽ ലൈംഗിക കുറ്റകൃത്യം അതിൽ ഒന്നല്ല എന്നും ഹാരി പറയുന്നു.
മറുനാടന് ഡെസ്ക്