- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യം പാരയായത് കോവിഡ്; പിന്നാലെ ഫിലിപ്പ് രാജകുമാരന്റെയും രാജ്ഞിയുടെയും മരണം; ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയും; രാജകുടുംബത്തെ വഞ്ചിച്ച് പുറത്തിറങ്ങി ലോക താരങ്ങളായി കാശുവാരാനുള്ള ഹാരിയുടെയും മേഗന്റെയും ആഗ്രഹങ്ങൾക്ക് തിരിച്ചടിയായത് ഈ ദുരന്തങ്ങൾ
ലണ്ടൻ: തുടർച്ചയായി നിർഭാഗ്യങ്ങൾ തങ്ങളെ വേട്ടയാടുകയാണെന്നാണ് ഹാരിയും മേഗനും വിചാരിക്കുന്നതെന്ന് ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ്, അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, ഫിലിപ്പ് രാജകുമാരന്റെയും രാജ്ഞിയുടെയും മരണം തുടങ്ങിയവയെല്ലാം, കൊട്ടാരം വിട്ടതിനു ശേഷമുള്ള ഇവരുടെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചു എന്ന് ഇവർ വിശ്വസിക്കുന്നത്രെ.
കൊട്ടാരം വിട്ടിറങ്ങിയ ഹാരിക്കും മേഗനും നേടാനായത് നെറ്റ്ഫ്ളിക്സിന്റെ ഒരു 100 മില്യൺ ഡോളർ ഡീൽ മാത്രമാണ്. മറ്റൊരു കരാർ ഉണ്ടായിരുന്നത് സ്പോട്ടിഫൈയുമായായിരുന്നു. അത് കഴിഞ്ഞമാസം റദ്ദ് ചെയ്യുകയും ചെയ്തു. നെറ്റ്ഫ്ളിക്സ് ആണെങ്കിൽ ഹാരിയും മേഗനുമായി ഉണ്ടാക്കിയ കരാർ 2025 ൽ അവസാനിക്കുന്നതോടെ അത് പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണെന്നും അറിയുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ വീഴ്‌ച്ച തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നും, ദൗർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടുകയാണെന്നും അവർ ചിന്തിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജകുടുംബാംഗങ്ങൾ എന്ന ചുമതകലകളിൽ നിന്നൊഴിഞ്ഞ്, ലോകമെമ്പാടും പേരെടുത്ത സാമൂഹ്യ പ്രവർത്തകരാകാമെന്നും, സ്വതന്ത്രമായി പണം സമ്പാദിക്കാമെന്നും ഉള്ള മോഹങ്ങളുടെ കടയ്ക്കൽ ആദ്യം കത്തി വെച്ചത് കോവിഡ് പ്രതിസന്ധി തന്നെയായിരുന്നു. 2020 ജനുവരി ഇവർ കൊട്ടാരം വിട്ടിറങ്ങി അധികം താമസിയാതെ തന്നെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയിരുന്നു.
അതേസമയം നെറ്റ്ഫ്ളിക്സും സ്പോട്ട്ഫൈയുമായുള്ള ഡീലുകൾ ഉറപ്പിച്ച ഉടനെ തന്നെ സ്ട്രീമിങ് മേഖല സാമ്പത്തികമായ ഒരു തിരുത്തലിന് ഒരുങ്ങുകയും ചെയ്തു. ആ ഡീലുകൾ ഒപ്പുവച്ച സമയത്ത് പ്രതീക്ഷിച്ച വരുമാനമുണ്ടാക്കാൻ ഇരു കമ്പനികൾക്കും കഴിഞ്ഞില്ല. അതിനു പുറമെ മേഗന്റെ പോഡ്കാസ്റ്റിനായി ഒരുക്കിയ പ്രചാരണത്തിന് എലിസബത്ത് രാജ്ഞിയുടെ മരണം മങ്ങലേൽപിച്ചു. അതുപോലെ ഏറെ പ്രചാരം സിദ്ദിഖുമെന്ന് പ്രതീക്ഷിച്ച വിൻഫ്രി ഓപ്രയുമായുള്ള അഭിമുഖം, ഫിലിപ്പ് രാജകുമാരന്റെ രോഗവിവരങ്ങളിൽ മുങ്ങിപ്പോയതായി ഇപ്പോൾ ഹാരിയും മേഗനും കരുതുന്നു.
തങ്ങൾ തീർത്തും നിർഭാഗ്യവാന്മാരാണെന്നാണ് ഇപ്പോൾ അവർ കരുതുന്നതെന്നാണ് ലോസ് ആഞ്ചലസിൽ നിന്നുള്ള ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. അതിനിടയിലാണ് തന്റെ രണ്ടാം ഗൃഹമായി ഹാരി കണക്കാക്കുന്ന ആഫ്രിക്കയിലേക്കൊരു യാത്രക്ക് ഹാരി ഒരുങ്ങുന്നത്. മേഗനെ കൂട്ടാതെ ഒറ്റക്കുള്ള ഈ യാത്രയിൽ നെറ്റ്ഫ്ളിക്സിനായി ഒരു ഡോക്യൂമെന്ററി തയ്യാറാക്കുക എന്നതാണ് ഹാരിയുടെ ലക്ഷ്യം. തന്റെ ആഫ്രിക്കയോടുള്ള ബന്ധവും, അവിടത്തെ ജനങ്ങളുടെ രീതികളും, വനാന്തരങ്ങളിലെ ജീവിതവുമെല്ലാം ഇതിൽ ഉണ്ടാകും.




