- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പതിറ്റാണ്ട് മുമ്പ് റുഹാനി അബൂബക്കറിന്റെ ചൂടുചായ കുടിച്ച് നൈനാംവളപ്പുകാർ ഹർത്താൽ വിരുദ്ധരായി; നാട്ടുകാണിയിലെ അർഷാദും ചർച്ചയാകുന്നത് കട അടപ്പിക്കാൻ എത്തിയത് പാഠം പഠിപ്പിച്ച് മടക്കി അയച്ച്; തളിപ്പറമ്പിൽലെ ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപാരിയുടെ ചെറുത്തു നിൽപ്പ് വൈറൽ; ഹർത്താൽ പ്രതിരോധ ഇടപെടലുകൾ ചർച്ചയാകുമ്പോൾ
കണ്ണൂർ: കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ കടയടപ്പിക്കാൻ ശ്രമിച്ചതിനെതിരെ ചെറുത്തു നിൽപ്പുമായി കടയുടമ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിനൊപ്പമാണ് കോഴിക്കോട് നൈനാംവളപ്പിൽ ഇത്തവണയും ഹർത്താൽ പടിക്കുപുറത്ത് നിന്നതും പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ കോഴിക്കോട് നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നപ്പോൾ നൈനാംവളപ്പിൽ കടകളിൽ തിരക്കോടുതിരക്ക് ആയിരുന്നു. 5 പതിറ്റാണ്ടു മുൻപൊരു ബന്ദ് ദിനത്തിൽ പ്രദേശവാസികൾ റുഹാനി അബൂബക്കറിന്റെ ചൂടുചായ കുടിച്ചു എടുത്ത തീരുമാനത്തിനു തലമുറകൾക്കിപ്പുറവും ഭംഗം വന്നില്ല. അങ്ങനെ നൈനാംവളപ്പും വ്യത്യസ്ത തുടർന്നു.
കണ്ണൂരിലെ ഹർത്താൽ താരം നാട്ടുകാണി എളംമ്പേരം പാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്‌സ് ഉടമ പി.പി അർഷാദാണ്. അർഷാദിന്റെ പരാതിയിൽ ഹർത്താനുകൂലികളായ അൻസാറിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസെടുത്തത്. സ്ഥാപനത്തിൽ അതിക്രമിച്ചു കയറി നിർബന്ധിച്ചു കടയടപ്പിക്കാൻ ശ്രമിക്കുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പരാതി. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനമായ ഇന്നലെ അർഷാദ് കട തുറന്നിരുന്നു. ചില അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കുന്നതിനാണ് കട തുറന്നത്. എന്നാൽ ഈ സമയം അവിടേക്ക് കയറി വന്ന രണ്ട് പി.എഫ്.ഐ പ്രവർത്തകർ അവിടേക്ക് കയറി വരികയും കടപൂട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു
എന്നാൽ തനിക്ക് അതു അനുസരികേണ്ട കാര്യമില്ലെന്നും കടപൂട്ടണോയെന്ന് തീരുമാനികേണ്ടത് താനാണെന്നും അർഷാദ് മറുപടി പറയുകയായിരുന്നു ഇതിനിടെ ഷട്ടർ താഴ്‌ത്തി ജോലി ചെയ്യാൻ ഇവർ പറഞ്ഞുവെങ്കിലും അർഷാദ് തയ്യാറായില്ല. ഇതിൽ പ്രകോപിതരായ സംഘം മേശ പുറത്തുള്ള സാധനങ്ങൾ അടിച്ചു തകർത്ത് സ്ഥലം വിടുകയായിരുന്നു. ഹർത്താൽ തളിപറമ്പ് മേഖലയിൽ വ്യാപകമായ ആക്രമമാണ് അരങ്ങേറിയത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തകർത്തിരുന്നു. തളിപ്പറമ്പിൽ തുറന്നു പ്രവർത്തിച്ച കടകൾ ഹർത്താ അനുകൂലികൾ അടപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് അർഷാദിന്റെ വ്യാപാരസ്ഥാപനത്തിലുമെത്തിയത്. പയ്യന്നുരിൽ ഇതിനു സമാനമായി കടകൾ അടപ്പിക്കാൻ വന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു പൊലിസിൽ ഏൽപിച്ചിരുന്നു. വ്യാപാരികളെ ഭീഷണി പെടുത്തി കടകൾ അടപ്പിക്കാനെത്തിയവർക്കാണ് പൊതിരെ തല്ലു കിട്ടിയത്. ഹർത്താലിന്റെ മറവിൽ കണ്ണൂർ നഗരത്തിലും അക്രമികൾ തേഴ് വാഴ്‌ച്ച നടത്തി. കണ്ണൂർ സിറ്റി ആയിക്കരയിലെ മിൽമാ ബുത്താണ് അടിച്ചു തകർത്തത്. പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന ചില്ലുപെട്ടി ഇരുമ്പ് വടി കൊണ്ടു അടിച്ചു തകർക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബൂത്തിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കും പരുക്കേറ്റു.
നൈനാംവളപ്പ് പ്രദേശത്തും ബന്ദും ഹർത്താലും വേണ്ടെന്ന തീരുമാനം പതിറ്റാണ്ടുകൾക്ക് മുമ്പ് എടുത്തതാണ്. അഞ്ച് പതിറ്റാണ്ടു മുൻപ് റുഹാനി അബൂബക്കർ എന്നൊരാൾ ബന്ദ് ദിനത്തിൽ തന്റെ ചായക്കട തുറന്നു. പള്ളിക്കണ്ടി ബിച്ചമ്മദിന്റെ നേതൃത്വത്തിൽ ബന്ദ് അനുകൂലികൾ കട പൂട്ടിക്കാൻ എത്തി. ബന്ദ് അനുകൂലികളെ തടയാൻ പൗരപ്രമുഖൻ എൻ.പി.ഇമ്പിച്ചമ്മദും രംഗത്തെത്തി, വാക്കേറ്റമായി. അതിനിടയിൽ ബിച്ചമ്മദിന്റെ ജ്യേഷ്ഠ സഹോദരൻ ഹംസക്കോയ വന്നു. അദ്ദേഹം ബിച്ചമ്മദിന്റെ കവിളിൽ ആഞ്ഞൊരടി. അതോടെ കട പൂട്ടിക്കാൻ വന്ന എല്ലാവരും സ്ഥലം വിട്ടു. അന്നാണു ബന്ദും ഹർത്താലും വേണ്ടെന്ന തീരുമാനം എടുത്തത്. പിന്നീട് ഒരു ബന്ദ് ദിനത്തിൽ നൈനാംവളപ്പിൽ കട പൂട്ടിക്കുമെന്നും ആരും കടലിൽ പോകരുതെന്നും ബന്ദ് അനുകൂലികൾ നേരത്തേ പ്രദേശത്തുകാരോടു പറഞ്ഞു.
അതിനെ നേരിടാൻ അവിടെയുള്ള മുതിർന്നവരും യുവാക്കളും തയ്യാറെടുത്തു. ആളുകൾ മത്സ്യബന്ധനത്തിനു പോകുകയും കടകൾ തുറക്കുകയും ചെയ്തു. ബന്ദ് അനുകൂലികൾ വൻ പ്രകടനമായി പ്രദേശത്തേക്കു നീങ്ങി. എന്തിനും തയാറായി റോഡിൽ നിൽക്കുന്ന നൈനാംവളപ്പിലെ ജനത്തെ കണ്ടതോടെ പ്രകടനം വഴിമാറി പോയി. പിന്നീട് ആരും കട പൂട്ടിക്കാൻ വന്നിട്ടുമില്ല. കോഴിക്കോട് ഹർത്താൽ നടത്തുന്നവർ ക്ഷീണം തീർക്കാൻ നൈനാംവളപ്പിലെ ഹോട്ടലിലും കടകളിലുമാണ് പോകുന്നത്. വെള്ളിയാഴ്ച സാധാരണപോലെ ഹോട്ടലുകളും കടകളും തുറന്നു,
മറുനാടന് മലയാളി ബ്യൂറോ