- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോകത്ത് ഒരു തൊഴിലാളി ഒരാഴ്ചയില്‍ ജോലി ചെയ്യുന്നത് ശരാശരി 38.7 മണിക്കൂര്‍; ഏറ്റവും കഠിനമായി ജോലി ചെയ്യുന്നത് ഭൂട്ടാന് ജനത, ആഴ്ചയില്‍ 54.5 മണിക്കൂര്‍ വരെ; ഏറ്റവും കുറവ് ജോലി ചെയ്യുന്നത് യമനിലും; ലോകത്തിലെ വിവിധ രാജ്യങ്ങളുടെ തൊഴിലാളികള്‍ അദ്ധ്വാനിക്കുന്നത് ഇങ്ങനെ
ലോകത്ത് ഒരു തൊഴിലാളി ഒരാഴ്ചയില്‍ ജോലി ചെയ്യുന്നത് ശരാശരി 38.7 മണിക്കൂര്‍
ലണ്ടന്‍: പ്രതിവാരം എത്ര മണിക്കൂര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ അദ്ധ്വാനത്തെ പട്ടികപ്പെടുത്തിയിരിക്കുന്നു. 150 രാജ്യങ്ങളിലെ കണക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ആഗോള തലത്തില്‍ ഒരു തൊഴിലാളി പ്രതിവാരം ശരാശരി 38.7 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. എന്നാല്‍, ഏറ്റവും അധികം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ഉള്ള രാജ്യവും ഏറ്റവും കുറവ് അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ഉള്ള രാജ്യവും തമ്മിലുള്ള വ്യത്യാസം 30 മണിക്കൂര്‍ വരെയാണ്. വേള്‍ഡ് പോപ്പുലേഷന്‍ റീവ്യൂ ആണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇതനൂസരിച്ച്, 2025 ല്‍ ഏറ്റവും അധികം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ഉള്ളത് ഭൂട്ടാനിലാണ്. പ്രതിവാരം ശരാശരി 54.5 മണിക്കൂര്‍ ആണ് ഇവിടെ ഒരു തൊഴിലാളി അദ്ധ്വാനിക്കുന്നത്. പല തെക്കന്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികളും ഇതിനോട് അടുത്ത സമയം ജോലി ചെയ്യുന്നുണ്ട്. യു എ ഇയില്‍ ഒരു തൊഴിലാളി പ്രതിവാരം ശരാശരി 48.4 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍, പാകിസ്ഥാനില്‍ അത് 47.5 മണീക്കൂറും ഇന്ത്യയില്‍ 45.8 മണിക്കൂറുമാണ്. അദ്ധ്വാനത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഒന്‍പതാം സ്ഥനത്തുള്ളപ്പോള്‍ ഇന്ത്യയുടെ സ്ഥാനം പതിനഞ്ച് ആണ്.
അതേസമയം, പശ്ചിമ യൂറോപ്പിലെയും ഉത്തര യൂറോപ്പിലെയും ചില രാജ്യങ്ങളില്‍ പ്രവൃത്തി സമയം തീരെ കുറവാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെതെര്‍ലന്‍ഡ്‌സില്‍ ഒരു തൊഴിലാളി പ്രതിവാരം ശരാശരി 26.8 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ നോര്‍വേയില്‍ അത് 27.1 മണിക്കൂറും ഡെന്മാര്‍ക്കില്‍ 28.8 മണിക്കൂറുമാണ്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, ഉയര്‍ന്ന നിരക്കിലുള്ള ഓട്ടോമേഷന്‍, ഉദാരമായ തൊഴിലാളി സംരക്ഷണ നിയമങ്ങള്‍, കുറഞ്ഞ പ്രവൃത്തി സമയം എന്നിവയ്ക്കൊപ്പം ഈ രാജ്യങ്ങളിലെ ജീവിത നിലവാരം വളരെ ഉയന്നതാണെന്നതും വസ്തുതയാണ്. അതോടൊപ്പം തൊഴിലിനും വ്യക്തി ജീവിതത്തിനും ഇടയില്‍ മെച്ചപ്പെട്ട സന്തുലനം കണ്ടെത്താനും ഇവര്‍ക്ക് കഴിയുന്നുണ്ട്.
ആഗോള ശരാശരിക്ക് താഴെ മാത്രമാണ് അമേരിക്കയിലെ ശരാശരി പ്രവൃത്തി സമയ ദൈര്‍ഘ്യമെങ്കിലും, വികസിത രാജ്യങ്ങളുടെ കണക്കെടുത്താല്‍ അത് കൂടുതലാണ്. 36.1 മണിക്കൂറാണ് അമേരിക്കയില്‍ തൊഴിലാളികളുടെ ശരാശരി പ്രതിവാര പ്രവൃത്തി സമയ ദൈര്‍ഘ്യം. കാനഡയില്‍ ഇത് 32.3 മണിക്കൂറും, യു കെയില്‍ 31.0 മണിക്കൂറും, ഫ്രാന്‍സില്‍ 30.8 മണിക്കൂറുമാണ് ഇത്. അതിനു വിപരീതമായി ഉയര്‍ന്ന് വരുന്ന വിപണിയായ അഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പ്രവൃത്തി സമയത്തിന്റെ ദൈര്‍ഘ്യം കൂടുതലാണ്. ഉദാഹരണത്തിന് സുഡാനിലെ തൊഴിലാളികള്‍ ഒരാഴ്ച ശരാശരി 50.8 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ലെസോതോവിലാണെങ്കില്‍ ഇത് 50.2 മണിക്കൂറും.




