- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി; എം എല്‍ എയ്ക്ക് പരസഹായത്തോടെ നടക്കാം; ആരോഗ്യനിലയില്‍ പുരോഗതിയെന്നും ദീര്‍ഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റി
ഉമ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍, ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയ്ക്കിടെ വി ഐ പി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എം എല്‍ എയെ ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. എം എല്‍ എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ദീര്‍ഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
എം എല്‍ എയ്ക്ക് പരസഹായത്തോടെ നടക്കാന്‍ കഴിയുന്നുണ്ട്. ഇനി ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സയിലേക്ക് കടക്കും. അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എം എല്‍ എ സ്റ്റാഫ് അംഗങ്ങളോട് ഫോണില്‍ സംസാരിച്ചതായി ഇന്നലെ ഫേസ്ബുക്കിലൂടെ അഡ്മിന്‍ അറിയിച്ചിരുന്നു.
അപകടം നടന്നിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഡിസംബര്‍ 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗ വിഷന്‍ സംഘടിപ്പിച്ച മെഗാ നൃത്ത സന്ധ്യയ്ക്കിടെ ഉമ തോമസ് വേദിയില്‍ നിന്ന് വീണത്. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എം എല്‍ എ താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ എം എല്‍ എ വെന്റിലേറ്ററിലായിരുന്നു. ജനുവരി നാലിനാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.